ആകെ പേജ്‌കാഴ്‌ചകള്‍

2017, നവംബർ 11, ശനിയാഴ്‌ച

വെള്ളിക്കമ്പികൾ




തൂലികത്തുമ്പാൽ ഭാവഗാനങ്ങൾ കുറിക്കുവാൻ
ചേലിലീ കവിയുടെ ചേതന തുടിക്കവേ
മുന്നിലായ് കിടക്കുന്നു ഭാവനാശകലങ്ങൾ
ചിന്നിയും ചിതറിയുമന്തിവിൺമേഘംപോലെ
കൈവിരലലസമെൻ തലനാരിഴകളിൽ
സ്വൈര്യം സഞ്ചരിക്കവേ ചിന്തകളുണരവേ
വെള്ളിപൂശിയൊരെന്റെ ശിരസ്സു കാണുന്നേരം
കള്ളപ്പുഞ്ചിരിയെത്തി തോഴർതൻചുണ്ടിൽ വീണ്ടും
അവർതൻ ചുരുൾകരിങ്കൂന്തലിൻ പരിമള-
മിവിടം മുഴുവനും പൂന്തോപ്പായ്മാറ്റീടുമ്പോൾ
എൻമുടിയവയ്ക്കൊരു മുള്ളുവേലിയുണ്ടാക്കാൻ
മിന്നുന്ന വെള്ളിക്കമ്പിമുള്ളുകളൊരുക്കുന്നു
കേവലം ചിരിക്കട്ടെ ചുറ്റിലും സുഹൃത്തുക്കൾ
യൌവനം വാടാതിന്നും സൂക്ഷിക്കും ചെറുപ്പക്കാർ
കൂടുതൽ ചിന്തിക്കാതെ, നോവാതെ, ജീവത് സൌഖ്യം
നേടുവാൻ കഴിവുള്ള ഭാഗ്യവാന്മാരാണവർ
ഇല്ലെനിക്കല്ലൽ തെല്ലും ഞാനെന്റെ പിതാമഹർ
ചൊല്ലിയ മൊഴികളിലാശ്വാസം കണ്ടെത്തുന്നു
അവർതൻ കഴിവുകളവർതൻയശസ്സുക-
ളവർതന്നജയ്യമാം വ്യക്തിത്വമിവയെല്ലാം
എന്നിലേക്കൊഴുകട്ടെ, നരമൂടുമെന്മുടി
മിന്നുന്നിതഭിമാനരശ്മികൾ ചൊരിയുന്നു.

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

സലോമി







നീലത്തിരശ്ശീല നീക്കാതെയീവിധം
നാണിച്ചു നില്ക്കുകയാണോ സലോമി നീ
വിശ്വൈകമാദകനൃത്തം തുടങ്ങേണ്ട
ർത്തകി കാലിനാചിത്രം വരയ്ക്കയോ ?
കൈമുദ്രകാട്ടി കവിത രചിക്കേണ്ട
കൈയിലെ തൂനഖത്തുമ്പു കടിക്കയോ?
മുന്നോട്ടുപോകൂ മകളേ! അരങ്ങിതി
നിന്നെയും കാത്തിരിപ്പല്ലോ കലോത്സുക
മായികമാം നിന്റെ നൃത്തത്തിമിർപ്പിനാൽ
മാരിവിൽതീർക്കുക” ചൊന്നു ഹെറോദിയ.
അച്ഛന്റെ ജന്മദിനത്തിലുയരട്ടെ
കൊച്ചുമകളുടെ കാല്ച്ചിലങ്കാക്വണം
അച്ഛൻ’ ! - അതോർക്കുന്നനേരം സലോമിക്ക്
പുച്ഛം!, തുടുത്തുചുവന്നു കവിൾത്തടം.
എന്തൊരെളുപ്പം വിളിക്കുവാൻ! സ്നേഹൈക-
ബന്ധങ്ങപേരിനുമപ്പുറമല്ലയോ?
പൊന്നും പണവും പദവിയും മോഹിച്ചു
കൊന്നു നീയച്ഛനെ, പാവം ഫിലിപ്പിനെ
ഇന്നീ ഹെറോദേസ്മന്നന്റെ റാണിയായ്
വന്ന നീ അമ്മയോ, സാക്ഷാകുലടയോ?’
ഒന്നു കിലുങ്ങി ചിലങ്ക, നിശ്വാസമു-
ർന്നു, കുലുങ്ങിയാമാറിലെ മാലകൾ.

*  *  *  *  *  *  *  *  *  *  *  *  *  *  *

രാജാജ്ഞലംഘിച്ച ദ്രോഹികൾക്കായ് രാജ-
പാലകതീർത്ത തടവുമുറികളി
കെട്ടിപ്പടുത്ത കരിങ്കല്ലറയൊന്നി
പട്ടിണിതിന്നു കിടപ്പൊരു സാത്വിക
സ്നേഹസംഗീതം പകർന്നതാം യോഗിയാം
സ്നാപകജോൺ, ഹെറോദേസിനോ വഞ്ചക
നാട്ടുകാരോടയാചൊന്നത്രെ മന്നവ
വേട്ടതു സ്വന്തം സഹോദരപത്നിയെ
സത്യമതെങ്കിലും നാലുപേകേൾക്കുകിൽ
ൽഗുണശീലനായ് വാഴ്ത്തുമോ മന്നനെ?
പട്ടുവിരിപ്പിലമരുന്ന ൻപ്രിയ
പട്ടമഹിഷിയോ കോപിച്ചു ചൊന്നത്രെ
കൊല്ലുകാഭ്രാന്തനെ, വീട്ടുരഹസ്യങ്ങ-
ളങ്ങാടിതോറുംപരത്തുന്ന നീചനെ
ദൈവം മനുഷ്യനായ് വന്നുപിറന്നെന്നു
ദൈവദോഷം ഹാ! പറയുന്ന മൂഢനെ
പൂച്ചസന്ന്യാസിയാമാപ്പെരുങ്കള്ളന്റെ
പൂച്ചിഗലീലാനഗരം കുടുങ്ങിയോ?"
*  *  *  *  *  *  *  *  *  *  *  *  *  *
കെട്ടിപ്പടുത്ത കരിങ്കല്ലറയ്ക്കുള്ളി
ദുഷ്ടർതൻ പീഡനമേറ്റൊരാസ്നാപക
കട്ടിയിരുമ്പഴിതന്നിതലചായ്ച്ചു
കേട്ടൊരു സാന്ദ്രമധുരമാംഗീതിക.
സപ്തസ്വരദിവ്യമാലാഖമാകാറ്റി-
ലുല്പക്ഷമായ് നീങ്ങിടുന്നതാം വീഥിയി
എല്ലാം മറന്നങ്ങുയർന്നുപോയ് മഞ്ഞുപോ
കല്ലിനാൽചുറ്റിവരിഞ്ഞൊരാ ചേതന.

*  *  *  *  *  *  *  *  *  *  *  *  *  *
കൈതവമെന്തെന്നറിയാത്ത പൈതൻ-
കൈവിരലീമ്പിക്കുടിച്ച സംതൃപ്തിപോ
രാജസദസ്സുലയിച്ചുപോയ്, മദ്യവും
ഗാനതരംഗവും നൃത്തവും ചേരവേ
കണ്ടതില്ലീസദസ്സീവിധം ർത്തനം
ൺകൾക്കു പുത്തനാമീ കലാദർപ്പണം
നിന്നുതുളുമ്പി നവരസഭാവങ്ങ
മുന്നിസഭയുടെ മാനസക്കുമ്പിളി
പൊട്ടിത്തെറിച്ചു ചിലങ്കകൾ, നൂപുരം
കെട്ടഴിഞ്ഞൂർന്നു, വളകളുടഞ്ഞുപോയ്!
പട്ടുടയാടയുലഞ്ഞു, കാർകൂന്തലിൽ-
പ്പെട്ടു വിളറി മുഖചന്ദ്രബിംബവും!
നിർത്തൂ സലോമി നിർത്തന” മമ്മത
ജല്പനം കേട്ടവനിന്നൂ ഞൊടിയിട
വെണ്ണക്കുളിർക്കല്ലുപാവിയ വേദിയി
വെണ്ണക്കുളിർക്കല്ലുപാവിയ വേദിയി
വെള്ളിക്കതിചിന്നിവീണു വിയർപ്പുനീർ
എന്തുതന്നാലാണധികമായ്ത്തീരുക
എന്റെ സലോമിക്ക്, സ്വർണ്ണമോ രാജ്യമോ?
എന്തുവേണെങ്കിലും ചൊല്ലൂഹെറോദേസു
മുന്തിരിവീഞ്ഞുനുകർന്നു പതുക്കവെ
അമ്മതമാറിസലോമി മുഖംചായ്ച്ചു
തിന്മയെന്തെന്നറിയാതെ കരഞ്ഞുപോയ്
അപ്പോളാണമ്മ ചെവിയിപറഞ്ഞതീ
പുത്തൻരഹസ്യം, വിറച്ചുവോ ചുണ്ടുകൾ ?

*  *  *  *  *  *  *  *  *  *  *  *  *  *  *  *

2017, മാർച്ച് 30, വ്യാഴാഴ്‌ച

കാമുകി





ചിന്തകൾ - ഹൃദന്തത്തിൻ ചുമരിൽ പതിച്ചുള്ള
സുന്ദരമാകും വർണ്ണചിത്രങ്ങൾ - മനോജ്ഞങ്ങൾ
എന്തിനോ മധുരിക്കും വേദന പകർന്നെന്റെ-
യന്തരാത്മാവിൽ പേർത്തും നൊമ്പരം കിളിർപ്പിക്കേ,
വന്നതില്ലിന്നും നിദ്ര, നഷ്ടസങ്കല്പം നെയ്ത
പൊന്നുനൂലിഴമാത്രം താലോലിച്ചിരിപ്പൂ ഞാൻ
പട്ടുമെത്തയിലില്ല ചുളിവോ, കുടമുല്ല-
മൊട്ടിന്റെ ചതഞ്ഞതാം ദളമോ, പുളകമോ
എൻ വളക്കിലുക്കവും ദീർഘനിശ്വാസങ്ങളും
പൊൻനിലാക്കതിർ വീണ മുറിയിൽ തുടിക്കുമ്പോൾ
സങ്കടം തീരാതാഴി തേങ്ങുമ്പോൾ, കരിമുകിൽ
തിങ്കളെ ചുറ്റിച്ചുറ്റിയലയാൻ തുടങ്ങുമ്പോൾ
കേട്ടു ഞാനൊരു പാദവിന്യാസം പ്രതീക്ഷതൻ
കോട്ടവാതിലിലാരോ കൈമുട്ടി വിളിക്കുന്നോ ?
കാത്തു ഞാനിരുന്നിന്നു വൃദ്ധയായെന്നാകിലും
തീർത്ഥയാത്രയ്ക്കെൻകൂടെ തോഴനും വരുന്നെന്നോ ?
ഒടുവിൽ കതകല്പം തുറക്കുംമുമ്പേതന്നെ
തുടരെയൊരായിരം ചുംബനമുതിർത്തെന്നെ
ആ വിശാലമാം മാറിൽ ചേർത്തെന്റെ പ്രിയതോഴൻ
കേവലം കുളിർകാറ്റിൻ കാമുകിയീ ഞാൻ ധന്യ !