എത്രനേരമായ് നിന്നെ
കാത്തു ഞാനിരിക്കുന്നു
എത്തുവാൻ വൈകുന്നെന്തു
നീയെന്റെ പ്രിയതോഴി ?
കൺചിമ്മിച്ചിരിപ്പാണു
താരകൾ, സന്ധ്യാംബരം
കുങ്കുമക്കുറിമായ്ച്ചു
കാർകൂന്തലഴിച്ചിട്ടു
ആഴിവീചികൾ കൊച്ചു
കൈകളാൽ തള്ളി കളി-
ത്തോഴനാം കാറ്റിൻ കൈകൾ
ചിത്രമൊന്നെഴുതവെ,
ആരുവാൻ കമഴ്ത്തിയീ
വാനിന്റെ നീലച്ചായം
കോരിയ താമ്പാളമീ-
ക്കടലിൻ കടലാസിൽ ?
മൂടിടും വിജനത
ചുറ്റിലുമൊരു മുനി
നേടിയ മന:ശാന്തി
പോലെ വന്നെതിരേല്ക്കെ,
പാടല സൌന്ദര്യം ഞാൻ
കാണുന്നു പ്രകൃതിതൻ
പാടവം പണിതീർത്ത
ദിനരാത്രാന്ത്യങ്ങളിൽ
മൂകനായിരിപ്പൂ ഞാൻ
സ്മൃതിതന്നിഴപൊട്ടി-
പ്പോകാതെയുയരുന്ന
വീചികളെണ്ണിത്തന്നെ
കേൾപ്പീല നിൻ കാലൊച്ച
യെങ്കിലും നിൻ ചൈതന്യം
കാണ്മു ഞാൻ മണലിലെ
പാദമുദ്രകൾ തോറും !
ചേട്ടന്റെ മിക്കവാറും കവിതകളിൽ, ചിലതിൽ നിരാശ, ചിലതിലൊക്കെ അശുഭാപ്തി, എങ്കിലും ചിലതിലൊക്കെ അവസാന ഭാഗങ്ങളിൽ ശുഭത്രീക്ഷ ഉണ്ട്. തുടരൂ ഈ കാവ്യസപര്യ.......
മറുപടിഇല്ലാതാക്കൂകവിതയാകുമ്പോൾ എന്തെങ്കിലും ഒന്നു വേണ്ടേ?
ഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂനന്ദി. സന്തോഷം അജിത്ത്
മൂകനായിരിപ്പൂ ഞാൻ
മറുപടിഇല്ലാതാക്കൂസ്മൃതിതന്നിഴപൊട്ടി-
പ്പോകാതെയുയരുന്ന
വീചികളെണ്ണിത്തന്നെ
നന്ദി. സന്തോഷം ഡോക്ടർ
ഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു സർ.ആശംസകൾ!
മറുപടിഇല്ലാതാക്കൂജ്യുവൽ ഈ ആദ്യവരവിനും അഭിപ്രായത്തിനും ഒത്തിരി സന്തോഷം
മറുപടിഇല്ലാതാക്കൂകാത്തിരുപ്പുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആയിപ്പോയി പറഞ്ഞത് മുഴുവൻ.
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി.
മറുപടിഇല്ലാതാക്കൂ