ആകെ പേജ്‌കാഴ്‌ചകള്‍

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

പരീക്ഷാഫലം



അമ്മ കാച്ചിത്തന്ന കട്ടൻ കുടിച്ചും
അച്ഛൻസമ്മാനിച്ചതാം വട തിന്നും
കോലായിലെ ചാരുബെഞ്ചിൽ കിടന്നും
കോട്ടുവായിട്ടു ഞാൻ പാഠം പഠിച്ചു

നന്നായെഴുതി പരീക്ഷയ്ക്കു പക്ഷെ
ഒന്നിലും പാസ്സായതില്ലെന്തുചെയ്യും?
കാരണമെന്തെന്നു കണ്ടുപിടിക്കാൻ
വീട്ടുകാർ ചർച്ചയ്ക്കൊരുങ്ങുന്നു മുന്നിൽ

കണ്ടുപിടിച്ചവർ: കാരണമപ്പോൾ
"ചോദ്യം വിവരമില്ലാത്തോർ ചമച്ചു,
എന്റെ മോൻ ബുദ്ധിമാൻ ശക്തിമാനെന്നാൽ
ഉത്തരം നോക്കിയോരൊക്കെയും മണ്ടർ".


4 അഭിപ്രായങ്ങൾ:

  1. കട്ടൻ ചായയും പരിപ്പുവടയും. പലതും ഓർമയിൽ വന്നു

    മറുപടിഇല്ലാതാക്കൂ
  2. കണ്ടുപിടിച്ചവർ: കാരണമപ്പോൾ
    "ചോദ്യം വിവരമില്ലാത്തോർ ചമച്ചു,
    എന്റെ മോൻ ബുദ്ധിമാൻ ശക്തിമാനെന്നാൽ
    ഉത്തരം നോക്കിയോരൊക്കെയും മണ്ടർ".

    എന്തുകൊണ്ടെന്ന് സ്വയം ചിന്തിക്കാതെ മറ്റുള്ളവരെ പഴിച്ച് സായൂജ്യം നേടുന്നവര്‍ എന്ത് സംഭവിച്ചാലും അതിനു സ്വയം ന്യായം കണ്ടെത്താന്‍ ശ്രമിക്കും.
    എനിക്കിഷ്ടപ്പെട്ട ലളിതമായ വരികള്‍ പല തലങ്ങളിലേക്കും സഞ്ചരിക്കുന്നു.
    ഫോളോവര്‍ ഗഡ്ജറ്റ് ചേര്‍ത്താല്‍ പുതിയ പോസ്റ്റ്‌ കാണാന്‍ സൌകര്യമായിരിക്കും മാഷേ.

    മറുപടിഇല്ലാതാക്കൂ
  3. ശരിയാണല്ലോ.. എപ്പോഴും നമ്മുടെ തെറ്റുകള്‍ കാണില്ല. ലോകത്ത് മറ്റുള്ളവരുടെ എല്ലാം കാണുകയും ചെയ്യും

    മറുപടിഇല്ലാതാക്കൂ