ആകെ പേജ്‌കാഴ്‌ചകള്‍

2013, മേയ് 2, വ്യാഴാഴ്‌ച

ജവാന്റെ കവിത





വരു വരു ! സുരവര സുന്ദരിമാരെ
സുരുചിര നർത്തനമാടുക ചാരെ
തരിവളയിട്ട കരാംഗുലിയാലെ
പെരുമാറീടുക മാനസവീണ
തവപദ ധൂളികൾ വീണുകിടക്കും
ഗഗനതലത്തിലുതിർന്നു കിടന്നു
ചുരുൾ കാർകൂന്തലുമൊരു പൊൻപൂവും
തരള ഹൃദന്ത തരംഗംപോലെ
മുകുളിത ഹസ്തമുയർത്തുവതെന്തേ
പ്രകൃതി വിമൂകം മാമലയാലെ
മിഴിനീർത്തുള്ളി തുളുമ്പുവതെന്തേ
മഴമുകിലിൻ കൺപീലിയിലാകെ
വരു വരു ! സുരവര സുന്ദരിമാരെ
വിരവൊടു സൈനിക സങ്കേതത്തിൽ
പലവുരു സ്വപ്നം കണ്ടുകിടന്നേൻ
പകലിരവനിശം താവക ദൃശ്യം
കുതുകമൊടൊഴുകും ചോലകൾ തന്നിൽ
പുതുതായ്‌ കേട്ടു മോഹനഗാനം
മധുവൊഴുകും മലരിതളുകൾ തന്നിൽ
മധുപൻ വെച്ചു മറന്നു മരന്ദം
തിരമാലകളുടെ താരാട്ടുകളിൽ
കരിമിഴിപൂട്ടിയുറങ്ങി ദിനാന്തം
വരു വരു ! സുരവര സുന്ദരിമാരെ
കുളിരുവിതയ്ക്കുക മാനസമാകെ.

33 അഭിപ്രായങ്ങൾ:

  1. എന്തവാ ഇത്‌, കവിത ക്യാമ്പ്‌ കയറുന്നുവല്ലോ

    മറുപടിഇല്ലാതാക്കൂ
  2. വരു വരു ! സുരവര സുന്ദരിമാരെ
    കുളിരുവിതയ്ക്കുക മാനസമാകെ.
    javaante kavitha nannaayirikkunnu.
    Aashamsakal, Sir.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ


    1. കവിത വായിച്ച്‌ അഭിപ്രായം കുറിച്ചതിന്‌ നന്ദിയുണ്ട്‌ ഡോക്ടർ

      ഇല്ലാതാക്കൂ
  3. വരു വരു ! സുരവര സുന്ദരിമാരെ
    കുളിരുവിതയ്ക്കുക മാനസമാകെ.

    സൈനികസങ്കേതത്തില്‍ വരിക...!!

    മറുപടിഇല്ലാതാക്കൂ
  4. നല്ല വരികള്‍... നല്ല താളത്തോടെ വായിയ്ക്കാനായി.

    നന്നായി, മാഷേ. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  5. വരു വരു ! സുരവര സുന്ദരിമാരെ.......... (ജവാനെ വിശ്വസിക്കാമോ !!!)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. രാഷ്ട്രം തന്നെ അവരിലാണ്‌ വിശ്വാസം അർപ്പിച്ചിരിക്കുന്നത്‌

      ഇല്ലാതാക്കൂ
  6. ജവാന്റെ കവിത കൊള്ളാം മാഷേ
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി കൊച്ചുമോൾ

      ഇല്ലാതാക്കൂ
  7. ചങ്ങമ്പുഴ കവിത വായിച്ച പ്രതീതി ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചങ്ങമ്പുഴ എവിടെ, ഈ ഞാൻ എവിടെ. സന്തോഷം, നന്ദി അനുരാജ്‌

      ഇല്ലാതാക്കൂ
  8. നേവിയിലേക്കാണെങ്കിൽ സുന്ദരിമാർ പേടിക്കണം.കൊച്ചി നേവൽ ബേയ്സിൽ നിന്ന് ചില അശുഭവർത്തമാനങ്ങൾ കേൾക്കുന്നു. ഹ..ഹ..

    നല്ല താളവിന്യാസമുള്ള കവിത.ഇഷ്ടമായി.

    ശുഭാശംസകൾ സർ....

    മറുപടിഇല്ലാതാക്കൂ
  9. മാഷേ വളരെ മനോഹരമായി പറഞ്ഞു
    സുന്ദര പദാവലികളാൽ സമൃദ്ധം മനോഹരം.
    പക്ഷെ ഇതിനൊരു മറുവശം കൂടി ഇല്ലേ!
    എന്നൊരു സംശയം ബാക്കി. :-)
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  10. എല്ലാം ഭാവനയല്ലേ. യാഥാർത്ഥ്യമല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  11. സ്നേഹ വന്ദനം
    മുകുളിത ഹസ്ത്ത മുയര്‍ത്തുന്ന മാമലകള്‍ ...മഴ മുകിലിന്റെ കണ്‍ പീലി യിലെ തുളുമ്പുന്ന നീര്‍മണികള്‍ ... ഈ ഭാവനകള്‍ക്കൊക്കെ എന്താ പകരം തരിക...?

    നമസ്ക്കരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. നന്ദി

      ഇല്ലാതാക്കൂ
  12. ഞാൻ വായിച്ചു വീണ്ടും വീണ്ടും.. എത്ര നല്ല വരികൾ...!
    അഭിനന്ദനങ്ങൾ സർ.

    മറുപടിഇല്ലാതാക്കൂ
  13. സര്‍ , കവിത്രയങ്ങളുടെ കവിത പോലെ സുന്ദരം ...ഇന്ന് ഇതുപോലുള്ള കവിത വിരളമാണല്ലോ ! ഞങ്ങള്‍ക്ക് ഇത് പ്രചോദനം നല്‍കുന്നുണ്ട് ,ഇതില്‍ വൃത്തം ഉണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  14. മധു സര്‍ ,ഞാനിവിടെ വീണ്ടും വന്നു
    മധുരോദാരം ഗാനം
    മാടി വിളിപ്പൂ വീണ്ടും...

    സ്നേഹ വന്ദനം .

    മറുപടിഇല്ലാതാക്കൂ
  15. സർ, വളരെ മനോഹരം...സുന്ദരമായ ജൈവബിംബങ്ങൾ ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്ര പെട്ടെന്ന്‌ ഇവിടെ എത്തുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചില്ല. വളരെ സന്തോഷം. കവിതാ കേമ്പിലെ ചില ഫോട്ടൊകൾ ഞാൻ ഫെയ്സ്‌ ബുക്കിൽ ഇട്ടിട്ടുണ്ട്‌

      ഇല്ലാതാക്കൂ
  16. സർ, വളരെ മനോഹരം...സുന്ദരമായ ജൈവബിംബങ്ങൾ ......

    മറുപടിഇല്ലാതാക്കൂ