ദാഹിച്ചുനിൽക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നിൽക്കുന്ന നീരദവ്യൂഹമേ
നിന്നനുരാഗ സന്ദേശവുമായിതാ
വന്നു ശിരസ്സു കുനിക്കുന്നു മാരിവിൽ !
ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും
കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വിളർത്തുപോയ് ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ് മാറിയെൻ കണ്ണുകൾ
അന്നു പതിവിലും നേരത്തെ മാനത്തു
വന്നു നിരന്നൂ കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ
ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ് പ്രാർത്ഥിച്ചു നിൽക്കവെ
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ് സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ
ധാരയായ് താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിനു ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും
ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.
സ്നേഹ വന്ദനം
മറുപടിഇല്ലാതാക്കൂസര് നല്ല കവിത...
നന്ദി. ശാന്തകുമാരി, ഈ ആദ്യ വരവിനും അഭിപ്രായത്തിനും
ഇല്ലാതാക്കൂഒരു തുലാമാസ സായാഹ്നം,തിമിർത്തു പെയ്യാനുള്ള മഴയൊരുക്കം,എല്ലാം ഒരു ചലച്ചിത്രം പോലെ കണ്മുന്നിൽത്തെളിയുന്നു. ഒരു വാങ്ങ്മയ ചിത്രം എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല തന്നെ.
മറുപടിഇല്ലാതാക്കൂമിഴികളിൽ നിറയുന്നത്,എന്നും ആനന്ദാശ്രുക്കളാകട്ടെ.കവിത വളരെ ഇഷ്ടമായി.
ശുഭാശംസകൾ സർ....
കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞു സന്തോഷം. നന്ദി സൗഗന്ധികം
ഇല്ലാതാക്കൂനീരദവ്യൂഹമേ...........
മറുപടിഇല്ലാതാക്കൂഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.
എത്ര സുന്ദരമായ കവിത
നന്ദി അജിത്ത്. നല്ലവാക്കുകൾക്ക്.
ഇല്ലാതാക്കൂമനോഹരമാണ് ഓരോ വരിയും...
മറുപടിഇല്ലാതാക്കൂകൂടുതല് പറയുന്നില്ല.
മുബി. സന്തോഷം നന്ദി.
ഇല്ലാതാക്കൂ"ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
മറുപടിഇല്ലാതാക്കൂകാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !"
വരികള്‍ മനോഹരം, മാഷേ... വളരെ ഇഷ്ടമായി.
കവിത ഇഷ്ടമായതിൽ സന്തോഷം. നന്ദി. ശ്രീ
ഇല്ലാതാക്കൂഒരു മഴക്കും പകരുവാനാവില്ല, ഈ കാവ്യ ഭംഗിതൻ ചൊല്കുളിർമ്മ
മറുപടിഇല്ലാതാക്കൂപല കൂപമോന്നിലും ഉൾകൊള്ളുവാനാവില്ല ഈ നിറ മാരിതാൻ ഊർവരത!
കിണറ്ട്ടിൽ വെള്ളം നിരഞ്ഞില്ലെങ്ങിലും ഈ മഴ ശരിക്കും അങ്ങ് ആസ്വദിച്ചു സർ, ഇനി സ്കൂൾ തുറന്നാൽ മതി....
ആസ്വാദനത്തിന്റെ പൂച്ചെണ്ടുകൾ നന്ദിയായി
സന്തോഷത്തോടെ ആ പൂച്ചെണ്ട് സ്വീകരിച്ചിരിക്കുന്നു. നന്ദി ബൈജു
ഇല്ലാതാക്കൂമനോഹരമായ വരികൾ ...
മറുപടിഇല്ലാതാക്കൂഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
നന്ദി. സന്തോഷം. നിധീഷ്
ഇല്ലാതാക്കൂഎന്തിനോ ഞാനറിയാതെയടർന്നുപോയ്
മറുപടിഇല്ലാതാക്കൂരണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ. നല്ല വരികൾ
അഭിപ്രായത്തിന് നന്ദി. അനൂപ്. വീണ്ടും കാണാം
ഇല്ലാതാക്കൂഎന്തിനോ ഞാനറിയാതെയടർന്നുപോയ്
മറുപടിഇല്ലാതാക്കൂരണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ. നല്ല വരികൾ
ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
മറുപടിഇല്ലാതാക്കൂകാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.
അതി സുന്ദരം ഈ രചന
ആശംസകള്‍
ഗോപൻ. ഈ വാക്കുകൾക്ക് ഒരുപാട് നന്ദി. സന്തോഷം
ഇല്ലാതാക്കൂwatch Malayalam news, dramas and your favorite Tv Channels ONline on Internet Live at.
മറുപടിഇല്ലാതാക്കൂhttp://alltvchannels.net/malayalam-channels
നല്ല കാവ്യപാരമ്പര്യത്തില്‍ അടിയുറച്ചു നിന്നുളള കവിത...ഇപ്പോള്‍ ഇങ്ങനെ എഴുതുന്നവര്‍ വിരളമാണ്
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅന്നു പതിവിലും നേരത്തെ മാനത്തു
മറുപടിഇല്ലാതാക്കൂവന്നു നിരന്നൂ കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ
നല്ല വരികൾ
ഞാൻ ഇത് വായിച്ചു പോയിട്ട് ദിവസങ്ങള് ഏറെ യായി പക്ഷെ നെറ്റ് പോയ കാരണം അന്ന് കമന്റ് ഇടാതെയാണ് പോയത് പിന്നെ ഇങ്ങോട്ട് വരാൻ മറന്നും പോയി. ക്ഷമിക്കണേ സർ
ഇല്ലാതാക്കൂനന്ദി നളിനകുമാരി ഈ രണ്ടാം വരവിനും കവിതാസ്വാദനത്തിനും
mashe enthu nalla kavitha.....!ariyathe kannu niranjupokunnu....aasamsakal....avasana varikalkk vallatha bhangi.....karalilkkollunna varikal...kavyadevatha vannu aa kanneer thudachutharum theercha.....
മറുപടിഇല്ലാതാക്കൂആർദ്രയുടെ അഭിപ്രായത്തിന് ഒരുപാടു നന്ദി
മറുപടിഇല്ലാതാക്കൂഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
മറുപടിഇല്ലാതാക്കൂകാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ
Kaavyabhangi kaanunnu njaanithil
Kavithakalishtamulloree eliyavan
മറുപടിഇല്ലാതാക്കൂനന്ദി ഡോക്ടർ. സന്തോഷം