വിഷാദമെൻ വിപഞ്ചിയിൻ
വിമൂകരാഗമായ് സഖീ
വിദൂരെയെൻ വിഭാതമായ്
വരൂ പ്രിയേ മനോഹരീ
ഒരായിരം പ്രതീക്ഷതൻ
കിനാവുകണ്ടുണർന്നു നാം
അതാകവെ തകർന്നുവോ
വൃഥാ മനം തളർന്നുവോ ?
കരിഞ്ഞ മുല്ലവല്ലികൾ
വിരിഞ്ഞു മന്ദഹാസമായ്
അകന്നു നില്പതെന്തു നീ
മറഞ്ഞ ചന്ദ്രബിംബമായ് ?
വിരുന്നുകാരിയായി നീ
വരുന്ന നല്ലനാളിനായ്
ഇതാ, ഹൃദന്തവാതിൽ ഞാൻ
തുറന്നുവച്ചു കാത്തിടാം................
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂറാംജി നന്ദി
ഇല്ലാതാക്കൂഒരു പുല്ലാംകുഴൽ നാദത്തിന്റെ മധുരിമ പോലെ
മറുപടിഇല്ലാതാക്കൂവിരുന്നുകാരി വരട്ടെ..
കവിത വളരെ ഇഷ്ടമായി സാർ..
സന്തോഷം ഗിരീഷ്
ഇല്ലാതാക്കൂസമ്മോഹസാരം സുരഭീശൃംഗാരം
മറുപടിഇല്ലാതാക്കൂഭാവുകമീ രംഗം...
സഖീ... അലരിട്ടു മന്ദാരം;
നിലാക്കുളിരിട്ടു നീഹാരം... ( ഇതൊരു സിനിമാ ഗാനശകലമാ..)
വിഷാദവും, മന്ദഹാസവും, പ്രതീക്ഷയുമൊക്കെ പ്രണയത്തിന്റെ പ്രിയ തോഴിമാർ തന്നെ. :) :) ഇവിടെ, ആ പ്രിയസഖികളോടൊപ്പം തന്നെ, പ്രണയത്തെ കവി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്നു ; അനുവാചകഹൃദയങ്ങൾ കവരുന്നൊരു കാവ്യമനോഹരിയായി..!! :) :)
വളരെയിഷ്ടമായി ഈ പ്രണയകാവ്യം.
ശുഭാശംസകൾ സർ........
ഇത് ഒരു ഓഡിയോ സി.ഡി.ക്ക് വേണ്ടി എഴുതിയതാണ് .നന്ദി
ഇല്ലാതാക്കൂപ്രണയമധുരഗാനം!
മറുപടിഇല്ലാതാക്കൂനന്ദി അജിത്ത്
ഇല്ലാതാക്കൂMadhuratharam!
മറുപടിഇല്ലാതാക്കൂനന്ദി ഡോക്ടർ
ഇല്ലാതാക്കൂ