ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂൺ 22, ഞായറാഴ്‌ച

മകൻ



മകനേ, വിശക്കുമ്പോൾ നിന്റെ ചുണ്ടിലീയമ്മ
പകരാൻ തുറന്നതാമമൃതകുംഭങ്ങളെ
ഇന്നു നീ കാമാതുരൻ, മദ്യത്തിൻ ലഹരിയിൽ
വന്നാകെ കശക്കിക്കൊണ്ടെന്നെ നഗ്നയായ് മാറ്റി !!
.............                  ................
ടിയിൽ കിടത്തി ഞാൻ എണ്ണതേച്ചുഴിഞ്ഞപ്പോൾ
വികൃതിക്കുട്ടൻ നീയോ പുണ്യാഹം തളിച്ചില്ലെ ?
അമ്പിളിമാമൻ ദൂരെ പുഞ്ചിരിപ്പതുകാട്ടി-
യമ്പലത്തിലെ വെണ്ണനൈവേദ്യം, ചുണ്ടിൽ ചേർക്കെ,
അമ്മേ ! എന്നുരച്ചു നീ നല്കിയ മധുരിക്കും
ചുംബനമേറ്റെൻ മാതൃഹൃദയം കുളിർത്തില്ലെ?
ഓർത്തതില്ലന്നീവണ്ണം മാതൃത്വസങ്കല്പ്പത്തെ
തീർത്തും നീ നശിപ്പിക്കുമെന്നു ഞാനൊരിക്കലും
..............                 ..................
മകനേ ! മടിക്കുത്തു നീ വലിച്ചഴിക്കുമ്പോൾ
പുകയും ചുണ്ടാലെന്നെ കടിച്ചു കീറീടുമ്പോൾ
നീ ജന്മമെടുക്കാതെയിരുന്നാലെന്നാശിപ്പൂ
നീചനാം മൃഗമായ നീയെന്റെ മകനെന്നോ?


14 അഭിപ്രായങ്ങൾ:

  1. ഈ സംസ്ക്കാര ഉന്നതിയുടെ ഹിമാലയ മകുടത്തിൽ നിന്ന് നമ്മൾ ശ്വാസം മുട്ടി തൊണ്ട വരണ്ട് ചാവുമോ... ?

    മറുപടിഇല്ലാതാക്കൂ
  2. ഈയമുരുക്കിയൊഴിച്ചു ഞാൻ ബന്ധി -
    ച്ചിടുന്നു കെൽപ്പില്ലാതെയെൻ പഞ്ചേന്ദ്രിയങ്ങളെ...

    മറുപടിഇല്ലാതാക്കൂ
  3. വാര്‍ത്തകള്‍ പലതും വിസ്വാസയോഗ്യമാല്ലാതാകുന്നതും ഇന്നൊരു വലിയ പ്രശ്നമായിരിക്കുന്നു.
    നല്ല വരികള്‍.

    മറുപടിഇല്ലാതാക്കൂ
  4. ഇത്തരം വാർത്തകൾ പത്രത്തിൽ ചേർക്കരുതെന്നാണെന്റെ പക്ഷം. സാഹിത്യത്തിലും ഈ വിഷയം ആവശ്യമില്ല. ഇത്തരം വാർത്തകളും, സാഹിത്യ രചനകളും വായിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന തെറ്റിദ്ധാരണയോർത്തു ഞാൻ ഭയപ്പെടുന്നു. സമൂഹത്തിൽ സമൂലമല്ലാത്ത ഈ വൈകൃതങ്ങളെ പെരുപ്പിച്ചു കാണിക്കുന്നത് ഉചിതമല്ല......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സമകാലിക സംഭവങ്ങളുടെ പ്രതിബിംബമായി കവിത കണ്ടാൽ മതിയാവും. പീഡനം ഏറ്റുവാങ്ങേണ്ടിവന്ന ഹതഭാഗ്യയായ ഒരു അമ്മയുടെ മനസ്സിലൂടെ കവി കടന്നുപോയി എന്നു മാത്രം. അതിന്റെ ആത്മരോഷമാണ്‌ ഈ കവിതയ്ക്കാധാരം. ഇത്തരം കവിതകൾ എഴുതപ്പെടാതിരിക്കട്ടെ എന്ന്‌ ആഗ്രഹിക്കുന്നു.

      ഇല്ലാതാക്കൂ