ഈറനായൊരു കർക്കിടകത്തിൻ
ചേല ചിങ്ങപ്പെണ്ണാറ്റിയണിഞ്ഞു
സൂനമെങ്ങും വിടർന്നു, മാവേലീ-
ഗാനം പാടി കിളികൾ പറന്നു.
എങ്ങുമുല്ലാസമെങ്ങും സമൃദ്ധി
തിങ്ങീടും നല്ല നാളുകളൊന്നിൽ
വന്നു നാരായണ ഗുരുദേവ
ജന്മനക്ഷത്രമാകും ചതയം
ദാരിദ്ര്യത്തിന്നിരുട്ടറയാകും
കൂരയൊന്നിൻ മടിത്തട്ടിൽനിന്നും
പൊന്തീ ദിവ്യ പ്രഭാപൂരമായ
സുന്ദരമൊരു ഭാസുരതാരം
പൊങ്ങീയന്ധവിശ്വാസങ്ങൾ വാനിൽ
തിങ്ങിക്കൂടും കരിങ്കാറുപോലെ
ധർമ്മമെങ്ങും ക്ഷയിച്ചു, മനുഷ്യ-
ജന്മം ഭീതിദമായി ഭവിച്ചു
ബിംബാരാധന, പൂജാദികർമ്മം
ഭിന്നിപ്പിച്ചു മനുഷ്യരെയാകെ
നാലുഭാഗവും ജാതിമതങ്ങൾ
വേലി കെട്ടി ജനത്തെയകറ്റി
എങ്ങും കാണുമസമത്വമോർത്തു
വിങ്ങീ താവക മാനസമാകെ
ജാതിതൻ വേലി നീക്കി, മനുഷ്യ-
ജാതിയൊന്നെന്നുപദേശമേകി
ദേവാരാധനയെല്ലാർക്കുമൊപ്പ-
മാവാമെന്നുള്ള സന്ദേശമേകി
തന്നിൽ ദൈവമിരിപ്പതു കാട്ടാൻ
മുന്നിൽ കണ്ണാടിബിംബം നിരത്തി
ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
വന്ദ്യ നാരായണ ഗുരുദേവൻ
മുന്നിൽ കണ്ണാടിബിംബം നിരത്തി
മറുപടിഇല്ലാതാക്കൂഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
വന്ദ്യ നാരായണ ഗുരുദേവൻ
എത്ര മനോഹരം!
നന്ദി അജിത്ത്
ഇല്ലാതാക്കൂഗുരുചരണം...ശരണം....
മറുപടിഇല്ലാതാക്കൂനന്ദി. അനുരാജ്. ഈ വരവിനും കുറിപ്പിനും
ഇല്ലാതാക്കൂ"ഇന്നും ഞങ്ങൾതൻ ഹൃത്തിൽ വസിപ്പൂ
മറുപടിഇല്ലാതാക്കൂവന്ദ്യ നാരായണ ഗുരുദേവൻ"
മനോഹരം മധു സാർ.
നന്ദി. സന്തൊഷം ഗിരീീഷ്
ഇല്ലാതാക്കൂഒരു ജാതിയൊരു മത-
മറുപടിഇല്ലാതാക്കൂമൊരു ദൈവം പാടിയ
ഗുരുദേവനെ പിടി-
ച്ചൊരു ജാതി തൻ
ദൈവമാക്കിയോർ നമ്മൾ ...!
നമ്മളിങ്ങനെയൊക്കെയാണ്... പറഞ്ഞതല്ല കേൾക്കുക , കേട്ടതല്ല മനസ്സിലാക്കുക, മനസ്സിലാക്കിയതല്ല ചെയ്യുക, ചെയ്യുന്നതല്ല ഉപദേശിക്കുക, ഉപദേശിക്കുന്നതല്ല ചെയ്യുക.
ഗാന്ധിജിയും ഗുരുദേവനും ആദി ശങ്കരനും ഒക്കെ ജനിച്ച മണ്ണിലാണ് നമ്മളും ജനിച്ചത് എന്നതാണൽഭുതം. മണ്‍ മറഞ്ഞ ഈ മഹാന്മാരൊക്കെ ഒന്ന് പുനർജനിച്ചെങ്കിൽ എന്ന് തീവ്രമായി ആശിച്ചു പോകുന്നു. കവിതയ്ക്ക് ആശംസകൾ സർ .
ഗിരിജ ടീച്ചറെ, അർത്ഥവത്തായ ഈ നല്ല അഭിപ്രായത്തിന് നന്ദി
ഇല്ലാതാക്കൂ