നേർത്ത തിരശ്ശീല പോലെ വിഷാദമെ-
ന്നാത്മാവൊരുക്കിയ വേദിയിൽ വീഴവെ,
ഇത്രയും നാളായ് പണിതീർത്ത മാനസ-
ചിത്രവർണ്ണോജ്ജ്വല മണ്ഡപം മൂകമായ്
സ്തബ്ധമായ് നർത്തനശാല, ചിലങ്കതൻ
ശബ്ദം നിലച്ചൂ, നശിച്ചൂ പ്രതീക്ഷകൾ
പ്രേമസംഗീതത്തുടിപ്പുമായ് വിങ്ങുന്നി-
തോമൽ വിപഞ്ചിതൻ മീട്ടാത്ത തന്തികൾ
ചുണ്ടിന്റെ മാധുരിയേലാതെ കൈവിരൽ-
ത്തുമ്പാൽ പുളകമണിയാതെ മൂകമായ്
പാടാൻ കൊതിച്ചു കിടക്കുന്നു മൂലയി-
ലോടക്കുഴലെന്റെ ജീവിതചിത്രമായ് !
എത്രയോ മുഗ്ധവസന്തം വരച്ചിട്ട
ചിത്രങ്ങൾ മുന്നിലൂടോടി മറയവെ,
ഈ വഴിയമ്പലമുറ്റത്തു വന്നു ഞാൻ
നോവിന്റെ ഭാരച്ചിറകൊതുക്കീടുവാൻ
തീരെ പരിചയമില്ലാത്ത കൈകളാ-
ലാരോ പകർന്ന പാഥേയം നുകരവെ,
എന്തിനോ മോഹിച്ചു മാനസം, ഒന്നു നിൻ
സുന്ദരരൂപമുയിർത്തെഴുന്നേല്ക്കുവാൻ.
ന്നാത്മാവൊരുക്കിയ വേദിയിൽ വീഴവെ,
ഇത്രയും നാളായ് പണിതീർത്ത മാനസ-
ചിത്രവർണ്ണോജ്ജ്വല മണ്ഡപം മൂകമായ്
സ്തബ്ധമായ് നർത്തനശാല, ചിലങ്കതൻ
ശബ്ദം നിലച്ചൂ, നശിച്ചൂ പ്രതീക്ഷകൾ
പ്രേമസംഗീതത്തുടിപ്പുമായ് വിങ്ങുന്നി-
തോമൽ വിപഞ്ചിതൻ മീട്ടാത്ത തന്തികൾ
ചുണ്ടിന്റെ മാധുരിയേലാതെ കൈവിരൽ-
ത്തുമ്പാൽ പുളകമണിയാതെ മൂകമായ്
പാടാൻ കൊതിച്ചു കിടക്കുന്നു മൂലയി-
ലോടക്കുഴലെന്റെ ജീവിതചിത്രമായ് !
എത്രയോ മുഗ്ധവസന്തം വരച്ചിട്ട
ചിത്രങ്ങൾ മുന്നിലൂടോടി മറയവെ,
ഈ വഴിയമ്പലമുറ്റത്തു വന്നു ഞാൻ
നോവിന്റെ ഭാരച്ചിറകൊതുക്കീടുവാൻ
തീരെ പരിചയമില്ലാത്ത കൈകളാ-
ലാരോ പകർന്ന പാഥേയം നുകരവെ,
എന്തിനോ മോഹിച്ചു മാനസം, ഒന്നു നിൻ
സുന്ദരരൂപമുയിർത്തെഴുന്നേല്ക്കുവാൻ.
RAHOON VOH TERE NAINO KI, NAINO KI, NAINO KI CHAANV RE......
മറുപടിഇല്ലാതാക്കൂNICE POEM
GOOD WISHES SIR.........
wahwa... aapne e kyaa likhaa !
ഇല്ലാതാക്കൂSir,
ഇല്ലാതാക്കൂthose lines are of Bollywood lyricist Mr. IRSHAD KAMIL. I just copied that as always.. :)
നല്ല കവിതയ്ക്ക് നമസ്കാരം....
മറുപടിഇല്ലാതാക്കൂനന്ദി അനുരാജ്
ഇല്ലാതാക്കൂകവിത നന്നായി.
മറുപടിഇല്ലാതാക്കൂഫോണ്ട് വളരെ ചെറുതായി.
റാംജി, ഇപ്പ ശരിയാക്കാ.... നന്ദി അഭിപ്രായതിനും വായനയ്ക്കും
ഇല്ലാതാക്കൂആയിരം സ്വപ്നങ്ങൾ പൂവിട്ടുലഞ്ഞൊരെൻ
മറുപടിഇല്ലാതാക്കൂമാനസമിന്നു വെറും മണൽ ക്കാടു താൻ
ശപ്ത ദു:ഖങ്ങൾ തൻ വേനലിൻ ചൂടിലാ-
പുഷ്പങ്ങളൊക്കെയും വാടിക്കരിഞ്ഞു പോയ്..
നഷ്ടസ്വർഗ്ഗങ്ങളെ മാറാപ്പിലാക്കി ഞാ-
നിക്കൊടും ചൂടിൽ നിൻ കാല്പാടു തേടവേ
വ്യർത്ഥ മോഹങ്ങൾ മരീചികയായ് മുന്നിൽ
നൃത്തം ചവിട്ടി,പ്പിടിതരാ,തോടുന്നു..
കാതങ്ങ,ളൊത്തിരി മുന്നിലുണ്ടിപ്പൊഴും
പാദം തളർ ന്നു ഞാൻ വീഴുന്നതിൻ മുൻപ്
ഇത്തിരി സ്നേഹനീ,രേകാനൊരു മരു-
പ്പച്ചയാ,യെത്തുമോ ഈ മരു ഭൂവിൽ നീ...
--(---
ഇല്ലാതാക്കൂസുന്ദരമാമഭിപ്രായം കവിതയിൽ
താങ്കൾ കുറിച്ചതു വായിച്ചിരിക്കവെ
പൂവിനു ചോദിച്ചു പൂന്തോട്ടമൊക്കെയും
നേടിയൊരാത്മസംതൃപ്തി ലഭിച്ചുമേ !