ചാണകം തേച്ചുള്ള നീലവിൺമുറ്റത്തു
താരകൾ മത്താപ്പു കത്തിച്ചെറിയവെ,
പൂമണം പൂശുന്ന മന്ദാനിലൻ വന്നു
പൂമുഖ വാതിലിൽ മുട്ടിവിളിക്കവെ,
നാണംകുണുങ്ങിച്ചിരിക്കുന്നു പൂങ്കൊന്ന
നാളെ വിടരും കനക പ്രതീക്ഷയിൽ
ഇത്തിരുമുറ്റത്തു വീണു കിടക്കുന്നു
പുത്തൻ മലരും മണവും മധുരവും.
"എന്റെ ബ്ലോഗെന്റെ ഗ്രൂപ്പെന്റെ കൂട്ടാളിക-
ളെന്യേ മുടിയണം മറ്റുള്ളോരൊക്കെയും
എന്നെ ചുമലിലുയർത്തി നടക്കണം
പിന്നിൽ ജയഭേരി മാത്രം മുഴക്കണം........"
വ്യർത്ഥമാം സങ്കല്പശയ്യയിൽ പാഴില-
വ്യക്തമാം ചിന്തയിൽ മൂടിക്കിടപ്പു നാം
കണ്ണു തുറന്നൊന്നു നോക്കിയാൽ പോരുമീ
മണ്ണൊരു വിണ്ണായി മാറ്റുവാൻ സോദരാ!
വന്നു വിളിക്കുന്നു കർമ്മപ്രബുദ്ധത,
വന്നു കുലുക്കുന്നു കർത്തവ്യനിഷ്ഠകൾ
ഒന്നെഴുന്നേല്ക്കൂ! തുറക്കൂ മിഴിയിണ
മുന്നിലരുണകിരണമുയരുന്നു.
ഓർമ്മകൾ തീർക്കും യമുനതൻ തീരത്ത്
കാർമുകിൽവർണ്ണന്റെ വേണുവെന്നോർത്തു ഞാൻ
പാടാൻ ശ്രമിക്കുകയാണൊരു ഗീതിക
പാടാനറിയാത്ത ഗായകനെങ്കിലും
ഈ സൈബർശൃംഖല നീക്കിമുന്നേറുമെൻ
ഗീതി പകരുന്നൊരാവേശധാരകൾ
കാറ്റിലും മണ്ണിലും തീർക്കട്ടെ പുത്തനാം
മാറ്റൊലി മർത്ത്യന്റെ മാനസം തന്നിലും
കണ്ണു തുറന്നെഴുന്നേല്ക്കുവിൻ വൈകാതെ
വന്നു വിഷുക്കണി കാണുവിൻ തോഴരേ!
നിങ്ങൾ വളർത്തുന്ന സങ്കുചിതത്വത്തിൻ
വള്ളികളൊക്കെയറുത്തു കളയുക
നമ്മളൊന്നാണെന്ന ബോധം വളർത്തുക
നന്മയിൽ വിശ്വാസമർപ്പിച്ചു നീങ്ങുക
വിണ്ണിനെ വെല്ലുന്നൊരൈശ്വര്യസിദ്ധിക്കു
മണ്ണിൻ ഹൃദന്തം തുടിക്കയാണിപ്പൊഴും
കവിത ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂവിഷു ആശംസകൾ സാർ.
ഇല്ലാതാക്കൂനന്ദി.ഗിരീഷ്. താങ്കൾക്കും കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ വിഷു ആശംസിക്കുന്നു.
വിഷു ആശംസകൾ!!
മറുപടിഇല്ലാതാക്കൂസന്തോഷം.നന്ദി സുധി. എന്റെ വിഷു ആശംസകൾ
ഇല്ലാതാക്കൂഇഷ്ടായി.
ഇല്ലാതാക്കൂവിഷു ആശംസകള്‍.
സന്തോഷം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി. വിഷു ആശംസകൾ
ഇല്ലാതാക്കൂനല്ല കവിത , നന്മയോതുന്ന കവിത, വിഷു ആശംസകള്‍
മറുപടിഇല്ലാതാക്കൂവിഷു ആശംസകൾ. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ഇല്ലാതാക്കൂനമ്മളൊന്നാണെന്ന ബോധം വളർത്തുക
മറുപടിഇല്ലാതാക്കൂനന്മയിൽ വിശ്വാസമർപ്പിച്ചു നീങ്ങുക
Good one.
എല്ലാരും ഒത്തൊരുമിയ്ക്കുന്ന നല്ലൊരു നാളെ കണി കണ്ടുണരാം നമുക്ക്. നല്ല കവിത. ഒപ്പം താങ്കൾക്ക് വിഷു ആശംസകളും
മറുപടിഇല്ലാതാക്കൂ