12-12-2015 രണ്ടാം ശനിയാഴ്ച രാവിലെ 10.30 ന് എന്റെ അഞ്ചാമത്തെ പുസ്തകം “ ശേഷം മുഖതാവിൽ” (ആത്മകഥ) കൂത്തുപറമ്പ് വൃദ്ധജനസേവന കേന്ദ്രം ഹാളിൽവച്ച് നൂറില്പരം ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവും, കണ്ണൂർ സയൻസ് പാർക്ക് ഡയറക്റ്ററുമായ ശ്രീ. പള്ളിയറ ശ്രീധരൻ പ്രകാശനം ചെയ്യുന്നു. ഏറ്റുവാങ്ങുന്നത് ശ്രീ.രാമകൃഷ്ണൻ കണ്ണോം(കണ്ണൂർ ജില്ലാ കവിമണ്ഡലം ജനറൽ കൺവീനർ). ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളേയും സ്നേഹപൂർവ്വംക്ഷണിക്കുന്നു.
ആകെ പേജ്‌കാഴ്‌ചകള്‍
കുറിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുറിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2015 ഡിസംബർ 9, ബുധനാഴ്‌ച
2014 മേയ് 22, വ്യാഴാഴ്‌ച
2013 ഡിസംബർ 17, ചൊവ്വാഴ്ച
കവികൾ അറിയാൻ
“അക്ഷര ജാലകം” എന്ന പംക്തിയിൽ ശ്രീ. എം.കെ. ഹരികുമാർ എഴുതിയ ‘യാഥാർത്ഥ്യം വേശ്യയോ’ എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്. ചുവടെ ചേർത്തിരിക്കുന്നത്. മാന്യ വായനക്കാരുടെ - പ്രത്യേകിച്ചു കവികളുടെ- പ്രതികരണം അറിയുവാൻ ആഗ്രഹമുണ്ട്.
"ഏതു പരീക്ഷണവും
കുറെ കഴിയുമ്പോൾ ചീയും. അതു മനുഷ്യന്റെ
ആവശ്യങ്ങൾക്ക് പോരാതെ വരും. അപ്പോൾ വിണ്ടും കണ്ടെത്തണം.സ്വയം
പഴയതാകാതിരുന്നാൽ വലിയ വലിയ ലോകങ്ങൾ എങ്ങനെ ഉയിരെടുക്കുന്നു
എന്ന് മനസ്സിലാക്കാം.ആപ്രതീക്ഷിതവും അവിചാരിതവുമായ കൂടിച്ചേരലിലൂടെ സർഗാത്മകതയിലെത്താം.സർഗാത്മകത
ഒരു രാഗ നിമ്മിതിയാണ്. അതു നമ്മുടെ ദൈനംദിന സാന്നിദ്ധ്യങ്ങൾക്കു
മുകളിൽ വ്യത്യസ്തമായ ഒരു ലോകത്തെ
അന്വേഷിക്കുകയാണ്.
ഛന്ദസ്സല്ല , ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളാണ്
ആരായേണ്ടത്. പിതാവ് കാലു തല്ലിയൊടിച്ച് ആശുപത്രിയിൽ കഴിയുന്ന ഒരു ബാലൻ കാകളി പാടണോ?
ഗീതാത്മകതയെ നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി ഉറക്കേണ്ടജീവിതാവസ്ഥയുടെ കലയാണോ പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിൽക്കുന്ന അവസ്ഥകൾ കണ്ടിട്ടു അതിനെയൊക്കെ പദ്യവൽക്കരിച്ച് ഈണമായി ആഘോഷിക്കുന്നത് ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിൽക്കുമ്പോൾ ഒരുവൻ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയിൽ സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?

നമ്മുടെ അതിരുകളെ ഭേദിക്കാനാണ് എഴുതേണ്ടത്.
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു borderless whole ഉണ്ടാക്കാൻ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിർത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായിചിതറിക്കിടക്കുന്നു.അല്ലെങ്കിൽ അതിർത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളർത്തുപുത്രനാകാൻ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിർത്തിക്കപ്പുറത്തേക്ക് നോക്കാൻ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയിൽ സ്വയമേ ഉണ്ടാകുന്ന അർത്ഥങ്ങളുടെ ആനുകൂല്യത്തിൽ നിന്ന് വഴുതി മാറാൻ സാഹിത്യത്തിനാവണം.അല്ലെങ്കിൽ അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടിൽ പുതഞ്ഞുപോകും."

2013 ഏപ്രിൽ 21, ഞായറാഴ്‌ച
എന്താണ് കവിത
ഏതാനും ദിവസം മുമ്പ് "രാമായണ ദളങ്ങൾ" എന്ന ഒരു കാവ്യസമാഹാരം വായിക്കുവാൻ എനിക്ക് ഇടവന്നു. അതിന്റെ അവതാരികയിൽ പ്രതിപാദിച്ച ചില വരികൾ വളരെ ശ്രദ്ധേയമായി എനിക്കു തോന്നി. മാതൃഭൂമി മുൻ പത്രാധിപർ ടി. ബാലകൃഷ്ണന്റെ ആ വാചകങ്ങൾ ശദ്ധിക്കുക:
"സാഹിത്യത്തിന്റെ മൂലരൂപം കവിതയാണല്ലോ. പാടാനും പഠിക്കാനും, ഓർമ്മയിൽ സൂക്ഷിക്കാനും പദ്യത്തിനുള്ളൊരു സൗകര്യം മറ്റൊന്നിനുമില്ല. സാഹിത്യം പുഷ്ടിപ്പെട്ടതും പ്രചരിച്ചതും, തലമുറയിൽനിന്ന് തലമുറയിലേക്ക് പാടിപ്പകർന്നുകൊണ്ടാണ്. ഗദ്യത്തിന്റെ ആധിപത്യം സാഹിത്യരംഗത്ത് പ്രബലമായപ്പൊഴും കവിത പുഷ്ക്കലശോഭയോടെതന്നെ നിലനിൽക്കുകയും ജനപ്രിയത നേടി വളരുകയും ചെയ്തു. എന്നാൽ, ഇപ്പോഴത്തെ നില അതല്ലെന്നു പറയേണ്ടിയിരിക്കുന്നു. സാഹിത്യമണ്ഡലത്തിന്റെ എത്രയോ പിന്നിലേക്ക് അത് ദൂരീകരിക്കപ്പെട്ടു. ആസ്വാദകമനസ്സുകളിൽ അതിന്റെ വേരോട്ടം ഉപരിതലസ്പർശിയായിത്തീരുകയും ചെയ്യുന്നു.
ഒരുകാലത്ത് മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും കവിത നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ഓണപ്പതിപ്പുകൾ പോലുള്ള പ്രത്യേക പ്രസിദ്ധീകരണങ്ങളിൽപ്പോലും കവിതയുടെ എണ്ണം കുറയുകയും വായിക്കുന്നവരുടെ എണ്ണം വിരളമാവുകയും ചെയ്തു. ഈ അപചയത്തിനു കാരണം കവിതയിലെ കവിത്വം ചോർന്നതായിരിക്കാം.
പറയാനുള്ളതു പറയുക എന്നതു മാത്രമല്ലല്ലോ കവിത. അതിൽ അർത്ഥഭാവങ്ങൾ സമ്മേളിക്കണം. കാവ്യബിംബങ്ങൾ അഴകു ചേർക്കണം. മധുരപദാവലിയുടെ ശയ്യാപാകം അനുഭവപ്പെടണം. അതിന്നൊരു അടുക്കും ചിട്ടയും താളവും വേണം. ആലോചനാമൃതമാവണം അതിന്റെ ചമൽക്കാര സംവിധാനം. എന്നാൽ, ഇന്ന് അതെല്ലാം ഉല്ലംഘിക്കപ്പെട്ടിരിക്കുന്നു. പഴയ കാവ്യസങ്കൽപമല്ല ഇന്ന്. അതിനാകട്ടെ പലഭാഗത്തുനിന്നും അംഗീകാരമുണ്ടുതാനും. ന്യായീകരണങ്ങളെക്കൊണ്ട് നവാഗതരായ വിമർശകർ അതിനെ അധികതുംഗപദത്തിലേക്ക് ഉയർത്താൻ പണിപ്പെടുകയും ചെയ്യുന്നു. ഫലമോ, കവിത ആസ്വാദനതലത്തിൽനിന്നും വിവാദസംവാദങ്ങളുടെ പരുക്കൻ പ്രതലത്തിലേക്ക് വഴിമാറിപ്പോവുകയാണ്. ആശയപുഷ്ക്കലതയ്ക്കുപകരം ഏതെങ്കിലും ഒരു പ്രശ്നത്തെയാണ് ഇന്ന് കവിത ലക്ഷ്യമാക്കുന്നത്. ഒരുതരം പ്രതികരണ മാധ്യമമായി അത് മാറുന്നു. ആസ്വാദകരുടെ മനസ്സിൽ ആർദ്രത, അല്ലെങ്കിൽ നൊമ്പരം അല്ലെങ്കിൽ മധുരത്തിന്റെ ഒരു കണിക വീഴ്ത്തുവാൻ അവയ്ക്ക് ആവുന്നില്ല. "
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)