ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 17, ചൊവ്വാഴ്ച

കവികൾ അറിയാൻ



“അക്ഷര ജാലകം” എന്ന പംക്തിയിൽ ശ്രീ. എം.കെ. ഹരികുമാർ എഴുതിയ ‘യാഥാർത്ഥ്യം വേശ്യയോ’ എന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌. ചുവടെ ചേർത്തിരിക്കുന്നത്‌. മാന്യ വായനക്കാരുടെ - പ്രത്യേകിച്ചു കവികളുടെ- പ്രതികരണം അറിയുവാൻ ആഗ്രഹമുണ്ട്‌.


"ഏതു പരീക്ഷണവും കുറെ കഴിയുമ്പോ ചീയും. അതു മനുഷ്യന്റെ ആവശ്യങ്ങക്ക് പോരാതെ വരും. അപ്പോ വിണ്ടും കണ്ടെത്തണം.സ്വയം പഴയതാകാതിരുന്നാ വലിയ വലിയ ലോകങ്ങ എങ്ങനെ ഉയിരെടുക്കുന്നു എന്ന് മനസ്സിലാക്കാം.ആപ്രതീക്ഷിതവും അവിചാരിതവുമായ കൂടിച്ചേരലിലൂടെ സഗാത്മകതയിലെത്താം.ഗാത്മകത ഒരു രാഗ നിമ്മിതിയാണ്. അതു നമ്മുടെ ദൈനംദിന സാന്നിദ്ധ്യങ്ങക്കു മുകളി വ്യത്യസ്തമായ ഒരു ലോകത്തെ അന്വേഷിക്കുകയാണ്.
ഛന്ദസ്സല്ല , ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളാണ് ആരായേണ്ടത്. പിതാവ് കാലു തല്ലിയൊടിച്ച് ആശുപത്രിയി കഴിയുന്ന ഒരു ബാല കാകളി പാടണോ?
ഗീതാത്മകതയെ  നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി    ഉറക്കേണ്ടജീവിതാവസ്ഥയുടെ കലയാണോ  പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിക്കുന്ന അവസ്ഥക കണ്ടിട്ടു അതിനെയൊക്കെ പദ്യവക്കരിച്ച് ഈണമായി ആഘോഷിക്കുന്നത്  ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിക്കുമ്പോ ഒരുവ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയി സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?
https://mail.google.com/mail/u/0/images/cleardot.gif


നമ്മുടെ അതിരുകളെ ഭേദിക്കാനാണ് എഴുതേണ്ടത്.
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു  borderless whole ഉണ്ടാക്കാ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായിചിതറിക്കിടക്കുന്നു.അല്ലെങ്കി അതിത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളത്തുപുത്രനാകാ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിത്തിക്കപ്പുറത്തേക്ക് നോക്കാ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയി സ്വയമേ ഉണ്ടാകുന്ന അത്ഥങ്ങളുടെ ആനുകൂല്യത്തി നിന്ന് വഴുതി മാറാ സാഹിത്യത്തിനാവണം.അല്ലെങ്കി അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടി പുതഞ്ഞുപോകും."

12 അഭിപ്രായങ്ങൾ:

  1. ഇടപ്പള്ളി രാഘവൻപിള്ള ഇന്നാണ്‌ ജീവിച്ചിരുന്നതെങ്കിൽ തന്റെ “മണിമുഴക്കം” എന്ന കവിത ഇങ്ങനെ ആരംഭിച്ചേനെ
    “ ഞാനിതാ തൂങ്ങിച്ചാവാൻപോകുന്നൂ !!”

    മറുപടിഇല്ലാതാക്കൂ
  2. എന്താണ് ഇവിടെ പറയേണ്ടത് എന്നെനിക്കറിയില്ല.

    മറുപടിഇല്ലാതാക്കൂ
  3. കവികളും വായനക്കാരും വളരെ അധികം കൂടിയിട്ടുണ്ട് ഈ കാലഘട്ടത്തിൽ അതിന്റെ മാറ്റം കവിതയിൽ വരും വരണം വന്നു കഴിഞ്ഞാൽ അത് അഗീകരിക്കുകയും വേണം. ഒളിച്ചോടിയ മക്കളെ മാതാപിതാക്കൾ കാലം കഴിയുമ്പോൾ അഗീകരിക്കുന്നത് പോലെ ഉള്ള ഒരു പ്രക്രീയ തന്നെ ആണ് അത്. കവിതകൾ കൂടുതൽ ജനകീയമായി ഇന്ന് എത്ര വൃത്തത്തിൽ എഴുതിയാലും അത് ആ താളത്തിൽ സമയം എടുത്തു പാടാനും ആസ്വദിക്കുവാനും എത്ര പേര്ക്ക് കഴിയുന്നുണ്ട് ഒന്ന് ഓടിച്ചു വായിച്ചു അടുത്ത വിഷയത്തിലേക്ക് പോകുന്നതല്ലാതെ അങ്ങിനെ വൃത്തത്തിൽ വായിച്ചു രസിക്കുന്ന സമയം കൊണ്ട് 5 കവിതകൾ വേറെ വായിക്കാം എന്ന് വ്യക്തിപരമായി ചിന്തിക്കുന്ന വ്യക്തി ആണ് ഞാൻ. കവി അല്ലാത്തത് കൊണ്ട് ഇത്രയും പറയുന്നു അത് കൊണ്ട് തന്നെ എന്റെ കാഴ്ചപ്പാട് തെറ്റും ആകാം

    മറുപടിഇല്ലാതാക്കൂ
  4. എഴുതാന്‍ ഏറ്റവും എളുപ്പം കവിതയാണ്

    ചാഞ്ഞ മരമാണ് കവിത

    മറുപടിഇല്ലാതാക്കൂ
  5. കാകളിയും കളകാഞ്ചിയും വഞ്ചിപ്പാട്ടും മാത്രം അറിയുന്നവർക്ക്‌ ഇങ്ങനയേ എഴുതാൻ കഴിയൂ.. ജീവിതത്തിന്റെ ഏതവസ്ഥയും ഛന്ദോബദ്ധമായി അവതരിപ്പിക്കുവാൻ പ്രതിഭാധനന്മാർക്കു കഴിയുമെന്നും അവരുടെ കവിതകൾ മറ്റേതൊരു സാഹിത്യ രൂപത്തേക്കാളും അനുഭൂതി ദായകമായിരിക്കുമെന്നുമുള്ള പ്രാഥമിക വിവരം ഗ്രഹിക്കാതെ സാഹിത്യത്തിനു നവാദ്വൈതം രചിക്കാൻ ശ്രമിക്കുന്നവരിൽ നിന്നു ഇതു മാത്രമേ പ്രതീക്ഷിക്കാനും കഴിയുകയുള്ളു.
    വിഷയം പ്രതിഭയില്ലായ്മയും പരിശ്രമക്കുറവും മാത്രമാണു. കഴിവില്ലാത്തവൻ വളരെ വേഗം കവിയാകാൻ ശ്രമിക്കുന്നതും കവിത വായിക്കാത്തവർ കഴിവില്ലാത്തവനു പ്രോത്സാഹനം നൽകുന്നതുമാണു. ഗദ്യ രചനകൾക്ക്‌ കവിത എന്നു തന്നെ പേരിടണമെന്നുള്ള ശാഠ്യം ഉപേക്ഷിച്ച്‌ ഛന്ദസ്സിനു പുറത്തുള്ള സർഗ്ഗാത്മകതയുടെ മറ്റൊരു നിർമ്മിതി ഇക്കൂട്ടർക്ക്‌ കണ്ടെത്താവുന്നതല്ലേയുള്ളു.അവിടെ ഇവർക്ക്‌ പിതാവ്‌ കാലു തല്ലിയൊടിച്ച ബാലനെ യഥേഷ്ടം അവതരിപ്പിക്കാമല്ലോ.ഒരു നിശ്ചിത മേഖലയുടെ വളർത്തുപുത്രനാകാൻ ഇവരോട്‌ ആരും ആവശ്യപ്പെടുന്നുമില്ലല്ലോ..
    പരിമിതികളേക്കുറിച്ച്‌ ബോധമില്ലാതെ കവിയാകാൻ ശ്രമിക്കുന്നവരും അവർക്കു ചേർന്ന തത്വശാസ്ത്രം രചിച്ച്‌ സ്വയം സർഗ്ഗാത്മകതയുടെ ഹിമശൃംഗത്തിൽ അവരോധിതനാകാൻ ശ്രമിക്കുന്നവരുമാണു കലയുടെ ചരിത്രപരമായ ഈടുവെയ്പുകൾക്ക്‌ ഇടം കോലിടുന്നത്‌. ഗതാനുഗതികത്വത്തിന്റെ പുറത്തു കടക്കാൻ പറയുന്നവർ അവർക്കായി പുതിയൊരു ലാവണം ഒരുക്കിക്കൊടുക്കുകയാണു വേണ്ടത്‌. അല്ലാതെ, കൃഷ്ണൻ നായരെന്ന പേരും വേണം ക്രിസ്ത്യാനി ആവുകയും വേണമെന്നു ശഠിച്ചാൽ കഷ്ടമെന്നേ പറയാനുള്ളു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ അഭിപ്രായത്തോട്‌ ഞാൻ നൂറു ശതമാനവും യോജിക്കുന്നു. അതോടൊപ്പം പുതുകവികൾ ഈ കുറിപ്പുകൂടി ചേർത്തു വായിക്കുന്നത്‌ ഉചിതമായിരിക്കും

      ഏതാനും ദിവസം മുമ്പ്‌ "രാമായണ ദളങ്ങൾ" എന്ന ഒരു കാവ്യസമാഹാരം വായിക്കുവാൻ എനിക്ക്‌ ഇടവന്നു. അതിന്റെ അവതാരികയിൽ പ്രതിപാദിച്ച ചില വരികൾ വളരെ ശ്രദ്ധേയമായി എനിക്കു തോന്നി. മാതൃഭൂമി മുൻ പത്രാധിപർ ടി. ബാലകൃഷ്ണന്റെ ആ വാചകങ്ങൾ ശദ്ധിക്കുക:

      "സാഹിത്യത്തിന്റെ മൂലരൂപം കവിതയാണല്ലോ. പാടാനും പഠിക്കാനും, ഓർമ്മയിൽ സൂക്ഷിക്കാനും പദ്യത്തിനുള്ളൊരു സൗകര്യം മറ്റൊന്നിനുമില്ല. സാഹിത്യം പുഷ്ടിപ്പെട്ടതും പ്രചരിച്ചതും, തലമുറയിൽനിന്ന്‌ തലമുറയിലേക്ക്‌ പാടിപ്പകർന്നുകൊണ്ടാണ്‌. ഗദ്യത്തിന്റെ ആധിപത്യം സാഹിത്യരംഗത്ത്‌ പ്രബലമായപ്പൊഴും കവിത പുഷ്ക്കലശോഭയോടെതന്നെ നിലനിൽക്കുകയും ജനപ്രിയത നേടി വളരുകയും ചെയ്തു. എന്നാൽ, ഇപ്പോഴത്തെ നില അതല്ലെന്നു പറയേണ്ടിയിരിക്കുന്നു. സാഹിത്യമണ്ഡലത്തിന്റെ എത്രയോ പിന്നിലേക്ക്‌ അത്‌ ദൂരീകരിക്കപ്പെട്ടു. ആസ്വാദകമനസ്സുകളിൽ അതിന്റെ വേരോട്ടം ഉപരിതലസ്പർശിയായിത്തീരുകയും ചെയ്യുന്നു.
      ഒരുകാലത്ത്‌ മാസികകളിലും, ആഴ്ചപ്പതിപ്പുകളിലും കവിത നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ഓണപ്പതിപ്പുകൾ പോലുള്ള പ്രത്യേക പ്രസിദ്ധീകരണങ്ങളിൽപ്പോലും കവിതയുടെ എണ്ണം കുറയുകയും വായിക്കുന്നവരുടെ എണ്ണം വിരളമാവുകയും ചെയ്തു. ഈ അപചയത്തിനു കാരണം കവിതയിലെ കവിത്വം ചോർന്നതായിരിക്കാം.
      പറയാനുള്ളതു പറയുക എന്നതു മാത്രമല്ലല്ലോ കവിത. അതിൽ അർത്ഥഭാവങ്ങൾ സമ്മേളിക്കണം. കാവ്യബിംബങ്ങൾ അഴകു ചേർക്കണം. മധുരപദാവലിയുടെ ശയ്യാപാകം അനുഭവപ്പെടണം. അതിന്നൊരു അടുക്കും ചിട്ടയും താളവും വേണം. ആലോചനാമൃതമാവണം അതിന്റെ ചമൽക്കാര സംവിധാനം. എന്നാൽ, ഇന്ന്‌ അതെല്ലാം ഉല്ലംഘിക്കപ്പെട്ടിരിക്കുന്നു. പഴയ കാവ്യസങ്കൽപമല്ല ഇന്ന്‌. അതിനാകട്ടെ പലഭാഗത്തുനിന്നും അംഗീകാരമുണ്ടുതാനും. ന്യായീകരണങ്ങളെക്കൊണ്ട്‌ നവാഗതരായ വിമർശകർ അതിനെ അധികതുംഗപദത്തിലേക്ക്‌ ഉയർത്താൻ പണിപ്പെടുകയും ചെയ്യുന്നു. ഫലമോ, കവിത ആസ്വാദനതലത്തിൽനിന്നും വിവാദസംവാദങ്ങളുടെ പരുക്കൻ പ്രതലത്തിലേക്ക്‌ വഴിമാറിപ്പോവുകയാണ്‌. ആശയപുഷ്ക്കലതയ്ക്കുപകരം ഏതെങ്കിലും ഒരു പ്രശ്നത്തെയാണ്‌ ഇന്ന്‌ കവിത ലക്ഷ്യമാക്കുന്നത്‌. ഒരുതരം പ്രതികരണ മാധ്യമമായി അത്‌ മാറുന്നു. ആസ്വാദകരുടെ മനസ്സിൽ ആർദ്രത, അല്ലെങ്കിൽ നൊമ്പരം അല്ലെങ്കിൽ മധുരത്തിന്റെ ഒരു കണിക വീഴ്ത്തുവാൻ അവയ്ക്ക്‌ ആവുന്നില്ല. "

      ഇല്ലാതാക്കൂ
  6. പൂര്‍ണ്ണമായും താളബദ്ധമായി തീര്‍ത്ത എന്റെ വക രണ്ടു കവിതാസമാഹാരങ്ങള്‍ വൈജയന്തി, രാമയണക്കാഴ്ച്ചകള്‍ എന്നിവ ഒരിക്കല്‍ ശ്രീ എം കെ ഹരികുമാറിനു അയച്ചുകൊടുത്ത് അഭിപ്രായത്തിനപേക്ഷിച്ചിരുന്നു.പുസ്തകം കിട്ടിയെന്ന് അറിയിച്ചുവെങ്കിലും ഒരു അഭിപ്രായം അദ്ദേഹം പറഞ്ഞില്ല. പലവട്ടം ഓര്‍മ്മക്കുറിപ്പയച്ചു മടുത്തപ്പോള്‍ ഛന്ദോബദ്ധമായി അഞ്ചെട്ടുവരികളെഴുതി പരാതിരൂപത്തില്‍ അദ്ദേഹത്തിനു മെയിലയച്ചു. അല്‍ഭുതമെന്നു പറയട്ടെ അടുത്ത ലക്കം മലയാളസമീക്ഷയില്‍ ആ വരികള്‍ക്കൊരു തലക്കെട്ടും കൊടുത്ത് അദ്ദേഹം അതൊരു കവിതയായി പ്രസിദ്ധീകരിച്ചു ! ഞാന്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ പിന്നീടദ്ദേഹം അതുപിന്‍വലിച്ചു എന്നു തോന്നുന്നു. പക്ഷെ എം കെ ഹരികുമാർ ഒരു ഉത്തമ നിരൂപകനോ അനുവാചകനോ അല്ലല്ലോ എന്ന സങ്കടം അതോടെ എന്നിവലവശേഷിച്ചു. അതുകൊണ്ടു തന്നെ ആ മുൻ വിധിയോടെമാത്രമേ എനിക്ക് ഈ ലേഖനവും കാണാനാവുന്നുള്ളു..

    എനിക്കു തോന്നുന്നു അദ്ദേഹം സ്വയം കണ്ണടച്ചിരുന്നുകൊണ്ട് തനിക്കു ചുറ്റും കനത്തിരു ട്ടാണല്ലോ എന്നു വിലപിക്കുകയാണു എന്ന്! എങ്കിലും വൃത്ത നിരാസത്തിനായി അദ്ദെഹം നിരത്തുന്ന നിലപാടുകൾക്ക് മറുപടി പറയേണ്ടതുണ്ടല്ലൊ." കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിൽക്കുന്ന അവസ്ഥകൾ" മാത്രമല്ല ലോകത്തുള്ള സമസ്ഥവിഷയത്തെക്കുറിച്ചും ഛന്ദോബന്ധമായി കാവ്യാംശം തുടിച്ചു നിൽക്കുന്ന കവിതകൾ ചമയ്ക്കാൻ കവിതയെഴുത്തിന്റെ കരകൗശലവും ജന്മസിദ്ധമായ കവിത്വവും കൈമുതലായുള്ളവർക്ക് നിഷ്പ്രയാസമാവും. മലയാളത്തിന്റെ സമ്പന്നമായ പദ്യ പൈതൃകം അതിനു തെളിവാണു്. അത്തരം ഒരു വരിപോലും എഴുതാൻ വശമില്ലാത്തവനും കവിതയെഴുതുമെന്നു ശഠിച്ചപ്പോളാണു എം കെ ഹരികുമാർ ആനയിപ്പിക്കുവാൻ ശ്രമിക്കുന്ന "ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളുള്ള"പടപ്പുകൾ കണ്ട് സാധാരണക്കാരൻ പേടിച്ചോടാൻ തുടങ്ങിയത്.....

    പിന്നെ, സർവ്വതും മാഫിയവൽക്കരിക്കപ്പെടുമ്പോൾ സമകാലമലയാള കവിതയും ഇത്തരം മാഫിയയുടെ കയ്യിലകപ്പെട്ട് ശ്വാസം മുട്ടുന്നുണ്ട്. പക്ഷെ ഈ പീഡനപർവ്വം അവൾ അതിജീവിക്കുക തന്നെ ചെയ്യുമെന്ന ശുഭാപ്തി വിശ്വാസക്കാരനാണു ഞാൻ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഷാജി. രോഗി ഇഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്‌ എന്നു പറഞ്ഞതുപോലെ. താങ്കളേപ്പോലെ വാസനാബലമുള്ള പ്രതിഭാധനന്മാരായ കവികളുടെ ഇത്തരം കുറിപ്പുകൾ തീർച്ചയായും സന്തോഷകരമാണ്‌. ആശ്വാസദായകമാണ്‌.

      ഇല്ലാതാക്കൂ
  7. മീന്‍പിടുത്തം
    എനിക്കും മീന്‍പിടിക്കണം
    കലക്കല്‍ വെള്ളമെങ്ങടോ?
    കലക്കല്‍വെള്ളമില്ലെങ്കില്‍
    കലക്കാം മീന്‍പിടിച്ചിടാം!!!

    എനിക്കും കവിയാകേണം
    സിദ്ധി നാസ്തിയതെന്കിലും
    "അത്യന്താധുനികം കാവ്യം"
    ലേബലൊട്ടിച്ചുതട്ടിടാം

    അമേദ്യം,ഭ്രൂണ,ഗര്‍ഭത്തിന്‍
    പാത്രം,മൂത്രമൊരാര്‍ത്തവം
    സംഗം,ഭോഗ,മധോഭാഗം
    നൈരാശ്യം,പ്രതിഷേധവും

    വന്നിടൂ,ചുട്ടിടൂ,ചൂഴ്ന്നു
    വിണ്ടുകീറിക്കുടിച്ചിടൂ
    മാന്തിടൂ,മാറുകീറീടൂ
    വാക്കുകള്‍ വെച്ചു കാച്ചിടാം

    കേള്‍പ്പോര്‍ക്കു തെല്ലുമേയര്‍ത്ഥം
    കിട്ടാതെ വട്ടടിചിടും
    എങ്കിലും ചൊല്ലിടും "ഹായ് ഹായ്
    സൃഷ്ടിയെത്ര മനോഹരം "

    അതിനാല്‍ കാവ്യമാംപൊയ്ക
    നന്നായൊന്നു കലക്കിടാം
    കലക്കവെള്ളമായാലോ
    മീന്‍പിടുത്തം സുഖപ്രദം!!!.

    മറുപടിഇല്ലാതാക്കൂ
  8. വൃത്തനിബദ്ദമായി പണ്ടുള്ളവർ എഴുതിവച്ച കവിതകൾ വായിക്കുന്ന സുഖം ഇന്നുള്ള പല ഗദ്യകവിതകളും വായിക്കുമ്പോൾ തോന്നാറില്ല. മാത്രവുമല്ല കവി എന്താണ് ഉദ്ദേശിച്ചത് എന്ന് എത്ര തല പുകഞ്ഞാലും മനസിലാകാറുമില്ല. എന്റെ അറിവു കുറവ് കൊണ്ടാകാം. കവിത ഒറ്റ വായനയിൽ തന്നെ മനസിലാകുന്ന രീതിയിൽ ലളിതമായി എഴുതിയാൽ അതിന്റെ ആഡ്യത്വം കുറഞ്ഞുപോകുമെന്ന രീതിയിൽ അടുത്തയിടെ എവിടെയോ വായിക്കാൻ ഇടയായി. എന്റെ അഭിപ്രായം നേരെ മറിച്ചാണ്. എങ്കിലും സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന, ആഴമുള്ള, എന്നാൽ എല്ലാവർക്കും ഗ്രാഹ്യമായ അപൂർവ്വം ചില ഗദ്യകവിതകൾ താളമില്ലായ്മ മറന്നും ഇഷ്ടപ്പെടാറുണ്ട്

    മറുപടിഇല്ലാതാക്കൂ