ഇന്ന് എന്തായാലും തങ്കമണിയോട് പുതിയ കറിയുടെ റസിപ്പി ചോദിച്ചു വാങ്ങണം.
"പറയൂ തങ്കമണി, റസിപ്പി ഞാന്‍ എഴുതിയെടുക്കട്ടെ"
" ആദ്യമായി വേണ്ട സാധനങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന്, നാലു എന്നിങ്ങനെ ലിസ്റ്റ് ആക്കണം.
ഒന്നിനെ വെട്ടി കഷണമാക്കും, രണ്ടിനെ അമ്മിക്കല്ലില്‍ ഇടിച്ചു ശരിപ്പെടുത്തും
മൂന്നിനെ ഉരലില്‍ ഇട്ട് ഉലക്കകൊണ്ട് നന്നായി പൊടിക്കും
നാലിനെ മിക്സിയില്‍ ഇട്ട് ഒരു കറക്കല്‍
ചീനച്ചട്ടി ചുട്ടുപഴുക്കുമ്പോള്‍ എണ്ണ വേണ്ടത്ര ഒഴിച്ച്, തിളയ്ക്കുമ്പോള്‍ എല്ലാ ചേരുവകളും കൂടി അതില്‍ ഇട്ട് നന്നായി വഴറ്റും"
ഇത്രയും കേട്ടപ്പോഴേ ആരുടെയെങ്കിലും വായില്‍ വെള്ളം ഊറിയോ? അതോ, ചോരയോ ?
തങ്കമണിയെന്നത് യാദൃച്ഛികമായി ഇട്ട പേരാണോ....?
മറുപടിഇല്ലാതാക്കൂഇടുക്കിയിലെ തങ്കമണി ഗ്രാമമൊന്നുമല്ലല്ലോ..!!!
ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾക്ക് തങ്കമണി എന്ന പേർ ഇടാറുണ്ട്. ഇവിടെ ഉദ്ദേശിച്ച്ത് സ്ഥലപ്പേരല്ല. നന്ദി .
മറുപടിഇല്ലാതാക്കൂ