കവിത മരിക്കുന്നില്ല. അത് അമൃതവും അനന്തവുമാണെന്ന് അടിവരയിട്ട് ഉറപ്പുവരുത്തുന്ന ഒരു സംഘടന കണ്ണൂരിലുണ്ട്. കണ്ണൂര്‍ ജില്ലാ കവിമണ്ഡലം. 2006 ജൂലായ് 2ന് ഒരു പെരുമഴയത്ത് പഴയങ്ങാടിയില്‍ രൂപം കൊണ്ട ഈ സംഘടന ഇന്ന് ജില്ലയുടെ മുക്കിലും മൂലയിലും വ്യാപിച്ചുകിടക്കുന്നു. രക്ഷാധികാരിയായി പ്രശസ്തകവിയും പ്രസംഗകനുമായ പ്രൊഫ.മേലത്ത് ചന്ദ്രശേഖരനും, ഉപദേശകസമിതി അംഗങ്ങളായി ഡോ.ആര്‍.സി.കരിപ്പത്ത്, കരുണാകരന്‍ പുതുശ്ശേരി , എന്‍.കെ.കൃഷ്ണന്‍ എന്നിവരുമുണ്ട്. ജനറല്‍ കണ്‍വീനറായി രാമകൃഷ്ണന്‍ കണ്ണോം. കണ്‍വീനര്‍മാരായി പപ്പന്‍ ചെറുതാഴം, സി.പി.പി.നമ്പ്യാര്‍ എന്നിവരുമാണുള്ളത്. കവിമണ്ഡലത്തിന് നാല് മേഖലകളുണ്ട്. പയ്യന്നൂര്‍ (മേഖലാ കണ്‍വീനര്‍ രഞ്ജിത്ത് മാത്തില്‍), തളിപ്പറമ്പ് (രാജേഷ് വാര്യര്‍. ), കണ്ണൂര്‍ (ചന്ദ്രശേഖരന്‍ ചാലാട്), കൂത്തുപറമ്പ് (പി.വി.മധുസൂദനന്‍). ജില്ലയിലെ സാഹിത്യ വാസനയുള്ളവരെ കൈ പിടിച്ചുയര്‍ത്തുക, അവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, വിദ്യാര്‍ത്ഥികളില്‍ ഒളിഞ്ഞിരിക്കുന്ന കലാസാഹിത്യവാസനകളെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക, തെറ്റുകള്‍ തിരുത്തുക, അവരുടെ ശബ്ദം പുറംലോകത്ത് കേള്‍പ്പിക്കുക എന്നിവയാണ് ലക്ഷ്യം. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സാമൂഹിക പാരിസിഥിതിക പ്രശ്നങ്ങളിലും, ആരോഗ്യ സേവന രംഗങ്ങളിലും കവിമണ്ഡലത്തിന്റെ സക്രിയ സാന്നിദ്ധ്യമുണ്ട്.
പ്രധാന നാഴികക്കല്ലുകള്‍
2006ജൂലായ് 2രൂപീകരണം, മഴ സൌഹൃദ കവിസംഗമം, പഴയങ്ങാടി ആഗസ്ത് 6 ഭീകരവാദവിരുദ്ധ കവിതാരവം, കണ്ണൂര്‍ (പ്രൊ. മേലത്ത് ചന്ദ്രശേഖരന്‍) സപ്തംബര്‍ 7 ശ്രാവണ സാന്ത്വനം- അഴീക്കോട് (ടി.പി. ഭാസ്കര പൊതുവാള്‍) ഒക്ടൊ 15 ഇടശ്ശേരി അനുസ്മരണം, പിലാത്തറ ഡിസം.31 40 കഴിഞ്ഞവര്‍ക്ക് സംസ്ഥാന കവിതാമത്സരം
2007ജനുവരി 7 കക്കാട് അനുസ്മരണം, കണ്ണൂര്‍ .(എന്‍.കെ. കൃഷ്ണന്‍) ഫെബ്രു 17 ദിവാകരന്‍ വിഷ്ണുമംഗലത്തിന് അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ് ദാനം (പി.പി. ശ്രീധരനുണ്ണി) മാര്‍ച്ച് 10 പി. ഭാസ്കരന്‍ സ്മൃതി സായാഹ്നം, കണ്ണൂര്‍ മെയ് 6 കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി, പയ്യന്നൂര്‍ ജൂലായ് 14 കവിമണ്ഡലം ഒന്നാം വാര്‍ഷികം- പി.സ്മാരക കവിതാ ക്യാമ്പ്, കൂടാളി (ഡി. വിനയചന്ദ്രന്‍) ഒക്ടോ 7 നാലാപ്പാട്ട് അനുസ്മരണം-പുസ്തക പ്രകാശനം, കണ്ണൂര്‍ (പി.കെ. ഗോപി) ഡിസം 22 വൈലോപ്പിള്ളി സ്മൃതി, പിലാത്തറ
2008 ജനുവരി 30 കുഞ്ഞുണ്ണി സ്മൃതി, പഴയങ്ങാടി (പള്ളിയറ ശ്രീധരന്‍) ജൂണ്‍30 പി. ഭാസ്കരന്‍ സുവര്‍ണ്ണമുദ്ര പുരസ്കാരത്തിന് അഭിപ്രായവോട്ടെടുപ്പ് ജൂലായ് 12 പാലാ നാരായണന്‍ നായര്‍ സ്മൃതി-കവിമണ്ഡലം രണ്ടാം വാര്‍ഷികം,കണ്ണൂര്‍ ആഗസ്ത് 30 അനില്‍ പനച്ചൂരാന് പി. ഭാസ്കരന്‍ സുവര്‍ണമുദ്ര പുരസ്കാരദാനം-കവിതാലാപന മത്സരം, പഴയങ്ങാടി ഒക്ടൊ 10 അക്ഷരപൂജ കവിതാരവം, കണ്ണൂര്‍ (വാണിദാസ് എളയാവൂര്‍).ഒക്ടൊ 31 വയലാര്‍ സ്മൃതി, കണ്ണൂര്‍ (ഡി. വിനയചന്ദ്രന്‍). നവമ്പര്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ കവിതാക്ളാസ്സ് ആരംഭം (പയ്യന്നൂര്‍ വിശ്വകല അക്കാദമി, തളിപ്പറമ്പ് പ്രൊവിഡന്‍സ് കോളേജ്, കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സ്, കൂത്തുപറമ്പ് വൃദ്ധജനസേവനകേന്ദ്രം) ഡിസം 27 പപ്പന്‍ ചെറുതാഴത്തിന്റെ 'സുഗന്ധം നഷ്ടപ്പെടുന്ന പൂക്കള്‍' പ്രകാശനം, കണ്ണൂര്‍ (ടി.എന്‍. പ്രകാശ്)
2009 ജനുവരി 30 ക്യാമ്പസ് കവിസദസ്സ് ആരംഭം, ശകരാചാര്യ സംസ്‌കൃത കോളേജ് എടാട്ട്
മാര്‍ച്ച് 28 പുറച്ചേരി കേശവതീരം ദ്വിദിന കവിതാക്യാമ്പ് (ഡോ.ആര്‍.സി. കരിപ്പത്ത്) മെയ് 9 വിദ്യാര്‍ത്ഥി ക്യാമ്പ്, കണ്ണൂര്‍ (ബാലകൃഷ്ണന്‍, കൊയ്യോന്‍) മെയ് 31 അക്ഷരസാന്ത്വനം വായനാപദ്ധതി ആരംഭം, കേശവതീരം പുറച്ചേരി ജൂലായ് 5 മാടായിപ്പാറയില്‍ പരിസ്ഥിതി സ്നേഹാരവം-കവിമണ്ഡലം മൂന്നാം വാര്‍ഷികം ആഗസ്ത് 1 സ്കൂള്‍തല കവിതാങ്കണം ആരംഭം, ചെറുപുഴ ജെ.എം.യു.പി. സ്കൂള്‍ സപ്തം 29 ജില്ലാതല മൈത്രീസംഗമം, കൂത്തുപറമ്പ് വൃദ്ധജനസേവനകേന്ദ്രം (കെ. തായാട്ട്) ഒക്ടൊ 2 കവിതാങ്കണം, പെരളം യു.പി. സ്കൂള്‍ ഒക്ടൊ 4 മാടായിപ്പാറ സംരക്ഷണ ഉപവാസം- അനുഭാവസംഗമം, കണ്ണൂര്‍ നവം 14 കവിതാക്ളാസ്സ് ഒന്നാം വാര്‍ഷികം-കവിതാങ്കണം, കൂത്തുപറമ്പ് ഹൈസ്കൂള്‍
2010 ജനുവരി 9 കക്കാട് സ്മൃതിസംഗമം (4 മേഖലാ കേന്ദ്രങ്ങളില്‍) ഫെബ്രു 8 ഗിരീഷ് പുത്തഞ്ചേരി സ്മരണാഞ്ജലി (4കേന്ദ്രങ്ങളില്‍) മാര്‍ച് 3 വള്ളത്തോള്‍ സ്മൃതി (4കേന്ദ്രങ്ങളില്‍) മെയ് 8 കേശവതീരം ദ്വിദിന കവിതാക്യാമ്പ് (പ്രൊ.മുഹമ്മദ് അഹമ്മദ്, ഡോ.വൈ.വി.കണ്ണന്‍, ടി.പി. പത്മനാഭന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍) ജൂണ്‍ 11 ഉള്ളൂര്‍ സ്മരണാഞ്ജലി (4കേന്ദ്രങ്ങളില്‍)
ജൂലായ് 18 കവിമണ്ഡലം പ്രസിദ്ധീകരിക്കുന്ന വിത,മുള,വിള എന്ന പുസ്തകത്തിന്റെ പ്രകാശനം, കോളേജ് ഓഫ് കൊമേഴ്സ് കണ്ണൂര്‍, , (ആലങ്കോട് ലീലാകൃഷ്ണന്‍) നവമ്പര്‍ 22 എന്‍ഡൊസള്‍ഫാന്‍ വിരുദ്ധ മുഴുദിന കവിതാരവം, സ്റ്റേഡിയം കോര്‍ണര്‍ കണ്ണൂര്‍
2011 ഫെബ്രുവരി 20 കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ആദരണം, കേശവതീരം പുറച്ചേരി മെയ് 7,8 ദ്വിദിന കവിതാക്യാമ്പ് കേശവതീരം (സിപ്പി പള്ളിപ്പുറം) ആഗസ്ത് 28 മാടായിപ്പാറ സംരക്ഷണ കവിതാജാഥ, ജൂതക്കുളം, വടുകുന്ദത്തടാകം സന്ദര്‍ശനം, ജലപൂജ
2012 ഫെബൃ 12 ചങ്ങമ്പുഴ, വൈലോപ്പിള്ളി അനുസ്മരണം, കേശവതീരം (പി.പി.ശ്രീധരനുണ്ണി, പ്രൊ.മേലത്ത്) മാര്‍ച്ച് 18 ജില്ലാതല കവിസമ്മേളനം അമസോണ്‍ കോളജ്, കണ്ണൂര്‍ . മെയ് 26,27 ദ്വിദിന കവിതാക്യാമ്പ്, പി അനുസ്മരണം, കേശവതീരം (കവിപുത്രന്‍ രവീന്ദ്രന്‍ നായര്‍, ഡോ.എ.എസ്സ്. പ്രശാന്ത് കൃഷ്ണന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍) ജൂണ്‍ 9 ഉള്ളൂര്‍ സ്മൃതിസംഗമം (4കേന്ദ്രങ്ങളില്‍)...........
ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ......?
മറുപടിഇല്ലാതാക്കൂNjanum..
മറുപടിഇല്ലാതാക്കൂ