ഓർത്തുപോകുന്നു ഞാൻ നഷ്ടബാല്യത്തിന്റെ
പൂക്കൂടയിൽ ബാക്കി നിൽക്കുന്ന പൂക്കളെ ,
ഓർമ്മതൻ വെള്ളിത്തിരശ്ശീലയിൽ മിന്നി-
മായും തിരുവോണനാളിൻ സ്മൃതികളെ
തോർത്തുമുണ്ടും ചുറ്റിപാടവരമ്പിലും,
തോട്ടിൻകരയിലും, ക്ഷേത്രപ്പറമ്പിലും
ഓടിനടന്നു സ്വരൂപിച്ചുകൂട്ടി ഞാൻ
ഓണക്കളത്തിനായ് പൂവുകൾ, മോഹങ്ങൾ !
കാലപ്രവാഹത്തിലെല്ലാം പഴമയായ്,
കോലം പുതിയതായ്, കോവിൽ പുതിയതായ്
കോൺക്രീറ്റ് കട്ടകൾ പാകിയ മുറ്റത്ത്
കാണ്മതു പ്ലാസ്റ്റിക്ക് പൂക്കളം മോഹനം!
ഊൺമേശമേൽ വന്നു തയ്യാറായ് നിൽപതോ
ഓർഡറിലെത്തിയ ഹോട്ടലിൻ സദ്യയും.
ആടിത്തിമിർക്കുവാൻ ഊഞ്ഞാലൊരുക്കുന്നു
ഓണപ്രദർശനമേളകൾ നൂതനം
ഓണത്തിനായി സ്പെഷൽ നഗ്നനൃത്തങ്ങൾ
കാണിക്കുവാൻ 'ചാനൽ' മൽസരിച്ചീടുന്നു
വാണിഭം റോഡിൻ വശങ്ങളിൽ കേവലം
ഗാർഹിക വസ്തുക്കൾ കൂടാതെ നിൽപുണ്ട്
കോടിമായാത്തതാം മാംസച്ചരക്കുകൾ,
കോടപ്പുകമറതീർക്കാൻ ചരസ്സുകൾ,
നീന്തിത്തുടിക്കാൻ വിദേശമദിരതൻ
നീന്തൽക്കുളങ്ങളും പൊയ്കയുമെങ്ങുമേ !
ഓലക്കുടയുമായോടി മറയുന്ന-
താരാണ്, ദു:ഖിതൻ മവേലിമന്നനോ?
കണ്ണട ഞാനൂരി വെയ്ക്കട്ടെ, കാഴ്ചയൊ-
ട്ടില്ലാതെയോണം കടന്നങ്ങു പോകട്ടെ.
നല്ല കവിത. ഇങ്ങനെയൊക്കെ ആണെങ്കിലും ഓണാശംസകള്‍ നേരുന്നു.
മറുപടിഇല്ലാതാക്കൂഇങ്ങനെയൊക്കെ ആണെങ്കിലും ഓണാശംസകള്‍ നേരുന്നു.
മറുപടിഇല്ലാതാക്കൂme too
ഞാനും ചിലതൊക്കെ എഴുതുന്നുണ്ട് - http://gireeshks.blogspot.in/
മറുപടിഇല്ലാതാക്കൂഅങ്ങ് തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിച്ചു തരുമോ?
വൈകിയാണെലും ഞാനും ഓണാശംസകള്‍ നേരുന്നു ..
മറുപടിഇല്ലാതാക്കൂഅഭിപ്രായം കുറിച്ചതിന്‌നന്ദി സുഹൃത്തുക്കളെ.
മറുപടിഇല്ലാതാക്കൂ