ഡോക്ടറുടെ പടി ഇറങ്ങിവരുമ്പോള്‍ മാഷ് വിയര്‍ക്കുകയായിരുന്നു.
"മാഷേ!" പരിശോധനമുറിയുടെ കര്‍ട്ടന്‍ നീക്കി ഡോക്ടര്‍ തിരികെ വിളിച്ചു.
"മാഷ് കണ്ണട മറന്നു. ടെന്‍ഷന്‍ കുറക്കണം. പേടിക്കേണ്ട. ഈ പ്രായത്തില്‍ ഇത്തരം അസുഖം സാധാരണയാ. ഇതാ മാഷ്ടെ കണ്ണട "
കരുണന്‍ മാഷ് ഒന്നു ചമ്മി. പിന്നെ ഡോക്ടര്‍ നീട്ടിയ കറുത്ത ഫ്രെയ്മുള്ള കണ്ണട വാങ്ങി. കഴുത്തില്‍ ചുറ്റിയ തോര്‍ത്ത് മുണ്ട്കൊണ്ട് മാഷ് വിയര്‍പ്പൊപ്പി. എന്നാലും തന്നെയും അവന്‍ പിടികൂടിയല്ലൊ. ദുഷ്ടന്‍! എഴുപതു കൊല്ലം തന്നെ സ്പര്‍ശിക്കാത്ത ഈ രോഗം വരാന്‍ കണ്ട സമയം! ഇനി ചായസല്‍ക്കാരങ്ങളില്‍ 'വിത്തൌട്ട്' ഗ്രൂപ്പില്‍ താനും അംഗമാകേണ്ടിവരുമല്ലോ. കരുണന്‍ മാഷ് ശീലക്കുട നിവര്‍ത്തി. കര്‍ക്കിടക മാസത്തെ വെയിലിന് ചൂട് കൂടുതലാണ്. നല്ല പോലെ വിയര്‍ക്കുന്നു. റോഡ് നിറയെ വാഹനങ്ങള്‍. വഴിയോരം നിറയെ ജനങ്ങള്‍. അന്തമില്ലാത്ത യാത്ര, എങ്ങോട്ടേക്ക്? എന്തിനാണീ ധൃതി?
ഡോക്ടര്‍ പ്രത്യേകം പറയുകയുണ്ടായി 'പേടിക്കേണ്ട, സ്റ്റാര്‍ട്ടിംഗാണ്. ഗുളികയൊന്നും ഇപ്പോള്‍ വേണ്ട. ഡയറ്റ് കണ്ട്രോള്‍ മതി. മധുരം ഒഴിവാക്കുക. ചോറ് അല്‍പം മാത്രം. പച്ചക്കറി വര്‍ഗ്ഗം കഴിക്കാം. ചീര, കാബേജ്, പാവയ്ക്ക, മുരിങ്ങയില, ഉലുവയില എല്ലാം. പിന്നെ നടത്തം അമാന്തിക്കരുത്.'
'നമസ്തെ മാഷേ!'. താന്‍ എട്ടില്‍ പഠിപ്പിച്ച കുട്ടിയാണ് മുന്നില്‍. ഇപ്പോള്‍ മൂന്നു മക്കളുടെ അച്ഛനായ 'റിലീഫ് മെഡിക്കല്‍ സ്' എന്ന ഇംഗ്ളീഷ് മരുന്നുകടയുടെ ഉടമ. എന്തൊക്കെ പുതിയ മരുന്നുകളാണ് കടയില്‍! മറ്റുള്ളവരേപ്പോലെ മരുന്നു വാങ്ങാനൊന്നും തന്റെ കടയില്‍ ഈ ആരോഗ്യവാന്‍ മാഷ് വരുന്നില്ലല്ലൊ എന്നാവാം ആ 'നമസ്തെ'യുടെ അര്‍ത്ഥം.
കരുണന്‍ മാഷ് പ്രത്യഭിവാദനം ചെയ്ത് റോഡ് മുറിച്ചു കടക്കാനായി കാത്തു നിന്നു. സീബ്രാലൈന്‍ ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തൊരു ട്രാഫിക്ക്! എത്രയാണ് വാഹനങ്ങള്‍ ! എന്തെല്ലാം വര്‍ണപ്പൊലിമയുള്ളവ. ഏതെല്ലാം മോഡലുകള്‍. ഒരു വനിതാ കോളജ് വിട്ട പ്രതീതി.
തന്റെ ചെറുപ്പകാലത്ത് ഈ റോഡ് ഒരു ഇടവഴിയായിരുന്നു. ചരല്‍ക്കല്ലും, മണ്ണും ചളിയും, മഴവെള്ളത്തില്‍ ഒഴുകിയെത്തിയ ചപ്പുചവറും നിറഞ്ഞ ഒരിടവഴി. മനുഷ്യരോടൊപ്പം കന്നുകാലികളും സ്വൈരമായി വിഹരിച്ചിരുന്ന വഴി. കുട്ടിയായ താന്‍ നാല്‍ക്കാലികളെ പേടിച്ച് കയ്യാലപ്പുറത്ത് പുസ്തകക്കെട്ടുമായി നിന്ന സംഭവം അയാള്‍ ഒരുനിമിഷം ഓര്‍ത്തുപോയി.
ഇടവഴി പഞ്ചായത്ത് റോഡായി. കൊല്ലം കഴിയുന്തോറും വീതി കൂട്ടി. ഇപ്പോള്‍ മുന്‍സിപ്പാലിറ്റിയായി. നാല്‍ക്കവലയായി. ട്രാഫിക് അയലന്റായി. റോഡ് ഡിവൈഡറായി. വാഹനപ്പെരുപ്പമായി. പോലീസായി.
റോഡ് മുറിച്ചുകടക്കാന്‍ കുറെ കാത്തുനില്‍ക്കേണ്ടിവന്നു.
'ഗുഡ് ഈവ്നിംഗ് സാര്‍' കരുണന്‍ മാഷ് തലയുയര്‍ത്തി
മുന്നില്‍നില്‍ക്കുന്ന തന്നേക്കാള്‍ പൊക്കമുള്ള മനുഷ്യനെ നോക്കി. താന്‍ പഠിപ്പിച്ച മണ്ടന്‍ പോക്കര്‍ എന്ന വിദ്യാര്‍ത്ഥി. പരിഷ്കൃത വേഷം.കയ്യില്‍ സ്വര്‍ണ്ണ വാച്ച്. സ്വര്‍ണ്ണ മോതിരം . വിദേശ പര്‍ഫ്യൂം പൂശിയിട്ടുണ്ട്. കയ്യില്‍ വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍ മൃദുസംഗീതം മുഴക്കിക്കൊണ്ടിരിക്കുന്നു. 'സാര്‍, ഇതെന്റെ പുതിയ കടയാ''മൊബൈല്‍ കിങ്ങ്ഡം' എന്നാണ് പേര്. 'ഇവിടെ എല്ലാവിധ മൊബൈല്‍ ഫോണും കിട്ടും.നോക്കിയ, സാംസങ്ങ്, എല്‍.ജി, ത്രീ ജി. അല്ല, മാഷ്ടെ കയ്യില്‍ മൊബൈലില്ലേ? ഇന്‍സ്റ്റാള്‍മെണ്റ്റായി തരാം മാഷെ. കേമറയുള്ളതുണ്ട്, റേഡിയൊ ഉള്ളതുണ്ട്, വീഡിയൊ ഉള്ള........ '
പോക്കറേ ഇപ്പോ ഒന്നും വേണ്ട' മാഷ് തടഞ്ഞു. എനിക്ക് നല്ല സുഖമില്ല. ഡോക്ടറെ കണ്ടു വരികയാണ്. വേഗം വീട്ടിലെത്തണം'. കരുണന്‍ മാഷ് നടക്കാന്‍ തുടങ്ങി.
ശാസ്ത്രത്തിന്റെ ഓരോ പുരോഗതിയേ ! സമ്മതിച്ചു കൊടുക്കണം കണ്ടുപിടുത്തങ്ങളെ.. കുറെ വര്‍ഷം മുമ്പ് ഇവിടെ ടെലഫോണ്‍ പോയിട്ട് വൈദ്യുതിപോലും ഇല്ലായിരുന്നു. തന്റെ വിദ്യാഭ്യാസകാലം മുഴുവന്‍ മണ്ണെണ്ണ വിളക്കിന് കടപ്പെട്ടിരിക്കുന്നു. ഇന്നു മര്‍ക്കുറി ലൈറ്റ് കത്തുന്ന ഈ കവലയില്‍ അന്ന് കത്തിയിരുന്നത് ചാത്തൂട്ടിനായര്‍ കൊളുത്തിയ പഞ്ചായത്തിന്റെ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ തെരുവു വിളക്കായിരുന്നു. മാറ്റം എത്രവേഗമാണ് ഇവിടെ കടന്നുവന്നത്. കട്ടന്‍ കാപ്പിയും പുട്ടും കടലയും കിട്ടിയിരുന്ന ഓലമേഞ്ഞ രാമേട്ടന്റെ കാപ്പിക്കട ഇന്ന് 'റാംസ് റസ്റ്റോറന്റ്‍ ആയി.രാമേട്ടന്റെ പേരമക്കളാണ് കട നടത്തുന്നത്. കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് എവിടെയും. അന്തരീക്ഷത്തിലേക്ക് തല ഉയര്‍ത്തിനില്‍ക്കുന്ന മൈക്രോവേവ് ടവറുകള്‍. എല്ലാം മൊബൈല്‍ഫോണ്‍ കമ്പനികളുടേത്. പഠിക്കാത്ത കുട്ടികളെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയപോലെ അവിടെയും ഇവിടെയുമായി അവ പൊങ്ങിക്കാണുന്നു. ഏതെല്ലാം രംഗത്താണ് ശാസ്ത്രം പുരോഗമിച്ചിരിക്കുന്നത് ? വാര്‍ത്താവിനിമയം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കാര്‍ഷികം തുടങ്ങി എല്ലാ മേഖലകളിലും രാജ്യം അസൂയാര്‍ഹമായ പുരോഗതിയാണ് കൈവരിച്ചു വരുന്നത്. ഈ ശാസ്ത്രയുഗത്തില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയത് തന്റെ മുജ്ജന്‍മ സുകൃതം. കരുണന്‍ മാഷ് അഭിമാനിച്ചു.
നടന്നു നടന്ന് പച്ചക്കറി മാര്‍ക്കറ്റിലെത്തിയത് അറിഞ്ഞില്ല. 'മാഷെ, നല്ല ഫ്രഷ് പച്ചക്കറി ഐറ്റംസ് എത്തിയിട്ടുണ്ട്. വേണ്ടേ ?'കരുണന്‍ മാഷ് ഒന്നു നിന്നു.
സര്‍ക്കസ് ഗാലറിയില്‍ കാണികള്‍ ഇരിക്കുന്നതുപോലെ പെട്ടി നിരത്തി പച്ചക്കറികള്‍ വച്ചിരിക്കുന്നു. വെണ്ട, വഴുതിന, തക്കാളി, കേരറ്റ്, പാവയ്ക്ക, വെള്ളരിക്ക. എന്തൊരു മിനുമിനുപ്പ്. എന്തൊരു വര്‍ണ്ണപ്പൊലിമ !
ഷുഗറിന് പാവയ്ക്ക നല്ലതാണല്ലൊ. ശരി പാവയ്ക്ക ജ്യൂസാക്കി കഴിച്ചുകളയാം.
'അര കിലോ പാവയ്ക്ക എടുത്തോളൂ' മാഷ് പറഞ്ഞു. ഒന്നും വാങ്ങിയില്ലെന്നുവേണ്ട.
'അര കിലോ പാവയ്ക്ക. പിന്നെ ?..... '
'പിന്നെ ഒന്നും ഇപ്പോ വേണ്ട. 'പാവയ്ക്കയുമായി മാഷ് വീട്ടിലെത്തി.
ഭാര്യ അമ്മാളുക്കുട്ടി ടി. വി. സീരിയലിന്റെ മുമ്പില്‍ കരയാന്‍ റെഡിയായി ഇരിപ്പുണ്ട് മക്കളെല്ലാം പല സ്ഥലങ്ങളിലും കൂട് കൂട്ടിയിരിക്കുന്നു. ഡെല്‍ഹി, കാണ്‍പൂര്‍, സൌദി, സിംഗപ്പൂര്‍.
'ഡോക്ടറെ കണ്ടോ, എന്താ പറഞ്ഞെ ?' ഭാര്യയുടെ ചോദ്യം.
'പഞ്ചാര ലാഭിക്കാം നിണക്ക് ! സന്തോഷമായില്ലേ ?
'ഈ പാവയ്ക്ക നീ മിക്സിയിലിട്ട് ജ്യൂസാക്കി താ...... '
ഭാര്യ കൊടുത്ത പാവയ്ക്ക ജ്യൂസ് മുഴുവനും ഒറ്റ വലിക്കു മാഷ് കുടിച്ചു തീര്‍ത്തു. എന്നിട്ടു പറഞ്ഞു. 'അടുത്ത തവണ ഡോക്ടര്‍ പറയും മാഷ്ക്ക് ഷുഗര്‍ ഇപ്പോള്‍ തീരെയില്ല. വേണെങ്കില്‍ ലഡു രണ്ടെണ്ണം തിന്നോളൂ' എന്ന്.
ഓക്കാനത്തിന്റെ കനത്ത ശബ്ദം കേട്ടാണ് മാഷ്ടെ ഭാര്യ അമ്മാളുക്കുട്ടി പുലര്‍ച്ചെ ഉണര്‍ന്നത്. സമയം മൂന്നു മണി കഴിഞ്ഞതേ ഉള്ളൂ. ടോയ്ലറ്റില്‍ മുഖം കുനിച്ച് ഗംഭീരമായി ഛര്‍ദ്ദിക്കുകയാണ് കരുണന്‍ മാഷ്. ഭാര്യ പുറം തടവി വീശിക്കൊടുത്തു. രാവിലെ ഏഴു മണിക്കു മുമ്പായി മൂന്നു പ്രാവശ്യം വീണ്ടും ഛര്‍ദിച്ചു. കൂടെ വയറിളക്കവും. മാഷ് തളര്‍ന്നുവീണു. അമ്മാളുക്കുട്ടി അയല്‍പക്കക്കാരെ വിളിച്ചു. ഓട്ടോ പിടിച്ചു ഏറ്റവും അടുത്ത ക്ളിനിക്കില്‍ മാഷെ എത്തിച്ചു.
പരിശോധിച്ചശേഷം ഡോക്ടര്‍ പറഞ്ഞു 'പരിഭ്രമിക്കാനൊന്നുമില്ല. ചെറിയ ഒരു ഫുഡ് പോയിസണിംഗ് !'ഛര്‍ദ്ദിയും വയറിളക്കവും രക്ഷപ്പെടുത്തി. '
നല്ല മിനുമിനുപ്പും വണ്ണവും നിറവും ഉണ്ടാവാന്‍ പാവയ്ക്കായില്‍ ഏതോ മാരകമായ രാസവസ്തു ഉപയോഗിച്ചിരിക്കുന്നു.
ശാസ്ത്രപുരോഗതിയില്‍ കരുണന്‍ മാഷ് ആദ്യമായി ലജ്ജിച്ചു.

അതെ, ശാസ്ത്രപുരോഗതിയിൽ അഭിമാനിക്കുമ്പോൾ അടുത്ത നിമിഷത്തിൽ ലജ്ജിക്കാനും ഇട വരും. ഇരുതല വാളാണ് അത്.. ഈ കഥ ഹൃദ്യമായി. കാലികം, പ്രസക്തം. നമ്മെ അലട്ടുന്ന സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുന്നതും.കരുണൻ മാഷിന്റെ നിസ്സഹായത ഏതൊരു സാധാരണക്കാരന്റെയും അവസ്ഥയാണിന്ന്. പച്ചക്കറി പോട്ടെ, ജീവൻ രക്ഷാമരുന്നുകളും വിശ്വസിച്ചു കഴിക്കാൻ പറ്റാത്ത ദുരിതകാലം. അതിന്റെ കഥ. അതിനു നന്ദി.
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ ബ്ലോഗ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും
മറുപടിഇല്ലാതാക്കൂnice writing..thanks for posting
മറുപടിഇല്ലാതാക്കൂCan you give me your mail id please
Thank you indeed for reading my blog and commenting. my mail id: madhuvas07@gmail.com
ഇല്ലാതാക്കൂവായിച്ചു, ഇഷ്ട്ടായി..!
മറുപടിഇല്ലാതാക്കൂനല്ല ഇരുത്തം വന്ന ഒരൊന്നൊന്നര എഴുത്ത്..!
മൂന്നാലു പുസ്തകങ്ങളുടെ ‘കര്‍ത്താവി‘നോട് കൂടുതല്‍ ഭംഗിവാക്കു പറഞ്ഞ് ഈ ‘കര്‍മ്മം‘ കുളമാക്കുന്നില്ല. ഞാനിത് നാലാളെ അറിയിക്കാം.
ഒത്തിരി ആശംസകളോടെ...പുലരി
നന്ദി സുഹൃത്തെ ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം കുറിച്ചതിനും
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ....
മറുപടിഇല്ലാതാക്കൂഛര്ദ്ദിയും വയറിളക്കവും വന്നത് എന്തായാലും നന്നായി ല്ലേല്‍ എന്തായേനെ ??
മറുപടിഇല്ലാതാക്കൂഇപ്പോള് ഒന്നും വിശ്വസിച്ചു കഴിക്കാന്‍ പറ്റൂല്ല ..എന്നുകരുതി നമ്മള്‍ ഒന്നും കഴിക്കാതെ ഇരിക്കാന്‍ പറ്റില്ലാല്ലോ ..!
ഇനിയുള്ള കാലം അത്യാവശ്യ പച്ചക്കറി ഒക്കെ വീട്ടില്‍ കൃഷിചെയ്തു എടുക്കാന്‍ എല്ലാരും ശ്രമിക്കും താമസിയാതെ ല്ലേ ..!!
മറുപടിഇല്ലാതാക്കൂനമുക്ക് അങ്ങിനെ പ്രതീക്ഷിക്കാം.ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.