കേവലമൊരു ബാലൻ ഞാനെ,നിക്കായിട്ടില്ല
പ്രായപൂർത്തിയും, വകതിരിവുമൊന്നുംതന്നെ
ബുദ്ധിയും വളർന്നില്ല, മാത്രമെന്നവയവ-
വൃദ്ധി, ഞാൻ പതിനെട്ടു തികയാത്തവൻ ബാലൻ.
ക്രിക്കറ്റ്‌കളിയെന്റെ ചിന്തയിലനാരതം
മുത്തമിട്ടിടുന്നു, ഞാൻ മറ്റൊരു ലോകത്തെന്നും.
പെണ്ണിന്റെ കാൽകൾ കണ്ടു സ്റ്റമ്പെന്നു നിരൂപിച്ചു
ഒന്നാഞ്ഞു ബൗൾ ചെയ്തൂ ഞാൻ മറ്റൊന്നുമറിയില്ല.
ബാൾ ചെന്നു പതിച്ചേടം പരതി, കണ്ടില്ലാരും
ആളുകൾ ബലാത്സംഗവീരനെന്നോതുന്നെന്നെ.
കേവലമൊരു ബാലൻ ഞാനെ,നിക്കായിട്ടില്ല
പ്രായപൂർത്തിയും, വകതിരിവും, ക്ഷമിച്ചാലും !.
കേവലമൊരു ബാലൻ .. ഡല്‍ഹിയിലെയും ഒരു ബാലന്‍
മറുപടിഇല്ലാതാക്കൂനന്ദി, അമൃതംഗമയ
ഇല്ലാതാക്കൂകൊള്ളാം കുഞ്ഞെ നിന്നിഷ്ടം ...
മറുപടിഇല്ലാതാക്കൂഅപകടകാരികളായ കുഞ്ഞുങ്ങൾ
ഇല്ലാതാക്കൂപ്രിയപ്പെട്ട മാഷെ ,
മറുപടിഇല്ലാതാക്കൂകവിത വളരെ ഇഷ്ടമായി
ഇതുപോലുള്ള ഒരുപാട് ബാലന്മാരാല്‍ സമൂഹത്തില്‍ ഇന്ന് സമാധാനം നഷ്ട്ടപ്പെട്ടിരിക്കുന്നു !
സ്നേഹത്തോടെ
ഗിരീഷ്
ബലാത്സംഗം നടത്തിയത് പ്രായപൂർത്തി ആവാത്ത ബാലനാണ് എന്നു പറയുന്നത് എന്തു വിരോധാഭാസം !
ഇല്ലാതാക്കൂഅഭിനവ ''ഗര്‍ഭശ്രീമാന്‍''
മറുപടിഇല്ലാതാക്കൂ''എല്ലാം പഠി ച്ചി''ട്ടു വന്ന പടപ്പുകള്‍ ....
ശുഭാശംസകള്‍ ........
അതെ, അവർ പഠിപ്പിച്ചും തരും
ഇല്ലാതാക്കൂഎട്ടും പൊട്ടും തിരിച്ചറിവില്ലെന്നു പറയുന്നവര്‍ വരുത്തിവെക്കുന്ന വട്ടു മറ്റുള്ളവരെയാണ് ബാധിക്കുക എന്ന് മാത്രം!
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്.
Updated blog:
http://drpmalankot0.blogspot.com
ഇല്ലാതാക്കൂഎട്ടും പൊട്ടും അറിയാത്തവർക്ക് പൊട്ടിച്ചുകൊടുക്കുകയാണ് വേണ്ടത്. നന്ദി ഡോക്ടർ
Ini eppazhanavo adikaravargathinu balanmarude tani niram manasilakan pokunnadu...?
മറുപടിഇല്ലാതാക്കൂ18 വയസ്സ് വോട്ട് ചെയ്യാനുള്ള പ്രായപൂർത്തി മാത്രമാണ്. മഹാത്മജി 16 വയസ്സിൽ അച്ഛനായ കാര്യം ഇവർ മറന്നുപോകുന്നു.
ഇല്ലാതാക്കൂഈ വഴി ആദ്യമായിട്ടാണ് ..ബാലനായ കുഞ്ഞുങ്ങള്‍ എത്രയാണ് നമ്മുടെ നാട്ടില്‍ അച്ഛനായത്..നന്നായിരിക്കുന്നു വരികള്‍ .
മറുപടിഇല്ലാതാക്കൂനന്ദി ഷാഹിദ. ഈ സന്ദർശനത്തിനും അഭിപ്രായത്തിനും
ഇല്ലാതാക്കൂ