ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂൺ 30, ഞായറാഴ്‌ച

പഞ്ചാക്ഷരി




മിച്ചിടുന്നേൻ ശിവശങ്കരാ നിൻ
പദാംബുജം ഞാൻ പരിചോടു നിത്യം
കനിഞ്ഞു നൽകീടുക മോക്ഷമെന്നെ
കരേറ്റിടൂ പാപജഗത്തിൽനിന്നും

ഹാപരാധങ്ങൾ ദിനേ നടക്കും
മഹീതലേ ശോകമകറ്റിടാനായ്‌
മലർശരൻ തന്നെയെരിച്ച മുക്കൺ
തുറന്നു പാർത്തീടുക വിശ്വനാഥാ !

ശിരസ്സിൽ നീ ചൂടിയ ചന്ദ്രബിംബം
പരത്തിടട്ടെ പ്രഭ പാരിലെങ്ങും
കുളിർത്തിടട്ടെ വ്യഥയാൽ വരണ്ട
മനസ്സ്‌ ഗംഗാജലധാരയാലും

വാരുറ്റ നിൻ നീലഗളത്തിലെന്നും
ചേരുന്ന കാകോള ഫണിക്കു തുല്യം
മോഹാന്ധകാരച്ചുരുൾ ചുടിയിങ്ങു
മേവും ജനം നിന്നെ വണങ്ങിടട്ടെ

ഥാക്രമം നിൻ സവിധത്തിൽ വന്നു
ചേർന്നിന്നു പഞ്ചാക്ഷരി ചൊല്ലിടാനും
ദേവാ ! കനിഞ്ഞെന്നിലനുഗ്രഹങ്ങൾ
നേർന്നീടുവാനും തല കുമ്പിടുന്നേൻ !

18 അഭിപ്രായങ്ങൾ:

  1. ഓം നമഃ ശിവായ....

    പഞ്ചാക്ഷരമിദം പുണ്യം
    യ പഠേ ശിവ സന്നിധൗ
    ശിവലോകമവാപ്നോതി
    ശിവേന സഹമോദതേ...

    അങ്ങനെ തന്നെയാൻ അങ്ങേയ്ക്ക് ഭാഗ്യമുണ്ടാവട്ടേയെന്ന് പ്രാർത്ഥിക്കുന്നു.ആയുരാരോഗ്യങ്ങൾ നേർന്നു കൊണ്ട് നിർത്തുന്നു.

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ സർ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സൗഗന്ധികം. കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞു സന്തോഷം

      ഇല്ലാതാക്കൂ
  2. സംഹാരത്തിന്റെ ദേവന്‍

    നല്ല, തികവുറ്റ ഭക്തിഗാനം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. സംഹാരമാണല്ലോ ഇപ്പോൾ നടമാടുന്നത്‌. സംരക്ഷണം ഇല്ലാതായി.

      ഇല്ലാതാക്കൂ
  3. ശിരസ്സിൽ നീ ചൂടിയ ചന്ദ്രബിംബം
    പരത്തിടട്ടെ പ്രഭ പാരിലെങ്ങും
    കുളിർത്തിടട്ടെ വ്യഥയാൽ വരണ്ട
    മനസ്സ്‌ ഗംഗാജലധാരയാലും

    തമസോ മാ ജ്യോതിർ ഗമയ

    മധു സർ പാല്പായസം കുടിച്ചപോലെ സുഖമുള്ള രചന. താളം ലയം അക്ഷര ശുദ്ധി ഒക്കെ തികഞ്ഞ ഒരു പരിപൂർണ കവിത ഇനിയും ഒരുപാട് കവിതകൾ ആ തൂലികയിൽ നിന്ന് പിറക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  4. "യഥാക്രമം നിൻ സവിധത്തിൽ വന്നു
    ചേർന്നിന്നു പഞ്ചാക്ഷരി ചൊല്ലിടാനും ..."

    ഭാഗ്യമുണ്ടാക്കിയതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. സര്‍,ഈ പഞ്ചാക്ഷരി പിറന്ന തൂലികയില്‍ നിന്നും ഇനിയും മധു മധുരമായ പ്രാര്‍ഥനാ ഗാനങ്ങള്‍ കാത്തിരിക്കുന്നു .ദേവ സവിധത്തിലെത്താന്‍ സമര്‍ഥമായ വരികള്‍. നല്ല കവിത.
    നിവേദ്യ സമാനമായ ഒരു സ്തോത്രം. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. പ്രാര്‍ഥനകള്‍.

    മറുപടിഇല്ലാതാക്കൂ