വർണ്ണപ്പൊലിമയെഴും പീലി കാലമാം
സ്വർണ്ണകിരീടത്തിൽ വീണ്ടും തിരുകിയും
സ്വപ്നം നുണയുന്ന താമരമൊട്ടുകൾ-
ക്കർക്കകിരണങ്ങൾ കുങ്കുമം പൂശിയും
പൊട്ടിവിടരുന്ന പൂവുകൾ തന്നുള്ളി-
ലിറ്റിറ്റു പൂന്തേൻ കണം ഹാ ചുരത്തിയും
മത്തുപിടിപ്പിച്ചിടുംവിധം തൂമണം
ചുറ്റിലും കാറ്റിന്റെ കൈയാൽ പരത്തിയും
ആർത്തലച്ചെത്തി വിഭാതം, കടൽത്തിര-
ച്ചാർത്തുപോൽ തൂനുരപ്പാലല ചാർത്തിയും
പന്ത്രണ്ടു കൂറ്റൻ കുതിരയെ കെട്ടിയൊ-
രിന്ദ്രന്റെ തേരിൽ കയറി നീയെത്തവെ
സ്വാഗതം നൂതന വത്സരമേ, നിന്റെ-
യാഗമം ഞങ്ങൾക്കു സന്തോഷദായകം
യാത്രയിൽ നേരിട്ട ദാഹവും ക്ഷീണവും
രാത്രിയിൽ പന്ഥാവു തെറ്റിയ കാര്യവും
ഓടും കുതിരകൾ കാൽ തെറ്റി വീണതും,
നാടും നഗരവും തെണ്ടിയലഞ്ഞതും
ഒക്കെയും ഞങ്ങൾ മറക്കുന്നു കേവലം
ത്വൽ കൃപാ വീക്ഷണ കോണിൽ പതിയവെ
സല്ക്കലാ വല്ലഭയായി നീ വന്നെത്തി
സല്ക്കരിച്ചാലും സമൃദ്ധികളംബികേ
ഉല്ക്കട ദാഹാർത്തർ ഞങ്ങൾ ഹാ ! നീട്ടുന്നി-
തല്പവും കെല്പെഴാതുള്ളൊരീ കൈയുകൾ
ആത്മാവിൽ നിന്നുയർന്നുള്ളൊരീ ഗീതിയിൽ
സാത്മ്യം പ്രപഞ്ചം വരിക്കാനൊരുങ്ങവെ
ഞങ്ങൾ മറക്കുന്നു ഞങ്ങളെത്തന്നെയും
പൊങ്ങിടും ഭീതിയിൽ സംതൃപ്തരാകവെ.
നവവർഷത്തിൻ പുലരി
മറുപടിഇല്ലാതാക്കൂനർത്തനശാലയിൽ വന്നൂ..
വളരെ മനോഹരമായ കവിത
പുതുവത്സരാശംസകൾ സർ....
Welcome...welcome
മറുപടിഇല്ലാതാക്കൂസ്നേഹ വന്ദനം ... പുതു വര്‍ഷ പുലരിയെ വരവേല്‍ക്കാന്‍ പുതു കവിത തന്നതിന് നന്ദി, നമസ്ക്കാരം .. നല്ല കവിത, ഒരിക്കല്‍ക്കൂടി നന്ദി ,മധു സര്‍
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ :)
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ
മറുപടിഇല്ലാതാക്കൂനല്ല കവിത.
മറുപടിഇല്ലാതാക്കൂവരും വര്ഷം എല്ലാ സൌഭാഗ്യങ്ങളും ആശംസിക്കുന്നു.
മധുവേട്ടാ കവിത നന്നായിരിക്കുന്നു എന്റെ പുതുവത്സരാശംസകള്‍
മറുപടിഇല്ലാതാക്കൂകവിത നന്നായിരിക്കുന്നു...............
മറുപടിഇല്ലാതാക്കൂഎന്റെ അച്ഛനു ഒരായിരം ...
പുതുവത്സരാശംസകള്‍......
സൌഗന്ധികം, അനു രാജ്, ശാന്തകുമാരി, മുബി, രമ്യ, കലാവല്ലഭൻ, നളിനകുമാരി, സതീശൻ, നിരഞ്ജൻ കവിത വായിച്ചു അഭിപ്രായം കുറിച്ച നിങ്ങൾക്കെല്ലാം നന്ദി. പുതുവത്സരാശംസകള്‍
മറുപടിഇല്ലാതാക്കൂ"പന്ത്രണ്ടു കൂറ്റൻ കുതിരയെ കെട്ടിയൊ-
മറുപടിഇല്ലാതാക്കൂരിന്ദ്രന്റെ തേരിൽ കയറി നീയെത്തവെ..."
സഞ്ചിതോല്ലാസമീതൂലികതുമ്പിലായ്
തഞ്ചുന്നവാക്കും വെളിച്ചവും കാണ്മു ഞാന്‍ !
നന്ദിയെന്നല്ലാതെ മറ്റെന്തുരയ്ക്കേണ്ടു
ഇല്ലാതാക്കൂഇന്നു ഞാൻ ഷാജീ ! കൃതാർത്ഥനായ്ത്തീരവെ
ഇവിടെ എത്തിപ്പെടാന്‍ കഴിയാറില്ലായിരുന്നു. ഫോളോ വന്നതിനാല്‍ ഇനി പ്രയാസമില്ല.
മറുപടിഇല്ലാതാക്കൂകവിത നന്നായിര്‍ക്കുന്നു.
വൈകിയെങ്കിലും പുതുവത്സരാശംസകള്‍
കവിത നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂവായിക്കാന് വൈകി...
ആശംസകള്‍ സര്‍...
നന്ദി രാംജി, സി.വി. ഈ വരവിനും അഭിപ്രായത്തിനും.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎനിക്ക് അധികം ബ്ലോഗേഴ്സുമായി ബന്ധമില്ല..ഒരു തുടക്കക്കാരിയാണ്. വമ്പന്മാരുടെ ഇടയില്‍, ഒരു കൊച്ചു ലോകത്ത് ഞാനും ഉണ്ടെന്ന് നിങ്ങളൊക്കെ അറിയുന്നതില്‍ വളരെ സന്തോഷം..
മറുപടിഇല്ലാതാക്കൂനല്ല കവിതകള്‍..
പുതുവത്സരാശംസകള്‍.. സ്നേഹത്തോടെ ഹേബി.