ആകെ പേജ്‌കാഴ്‌ചകള്‍

2014, ജനുവരി 11, ശനിയാഴ്‌ച

ഹൃദയക്ഷേത്രം


നന്ദി ഞാൻ ചൊല്ലീടട്ടെ നിങ്ങളേവർക്കുമെന്റെ
ഇന്നിന്റെ ഗതി മാറ്റി ആയുസ്സു നീട്ടി നിങ്ങൾ !
കർമ്മമണ്ഡലമിരുൾ മൂടവെ, വെളിച്ചത്തിൻ
കമ്രദീപിക നീട്ടി വന്നവരല്ലോ നിങ്ങൾ
വഴി തെറ്റിയും, ദിശ മാറിയും പലവുരു
മിഴിനീരൊഴുക്കിയും വിധിയെ പഴിച്ചെന്നും
അഴലിൽ മുഴുകുന്നൊരെന്നെ ഹാ! സമാശ്വാസം
വഴിയും കരസ്പർശംകൊണ്ടിന്നു തഴുകവെ,
അകതാരതിൽ പൂത്തുവിടരുന്നല്ലോ തൃപ്തി,
അകലുന്നല്ലോ ഭീതി, ഉണരുന്നല്ലോ ബുദ്ധി
അറിവാണല്ലോ ശക്തി, ഓർക്കുകിലതു കാണാ-
മറയത്തൊളിക്കുമ്പോൾ, മൂഢരായ് മാറും നമ്മൾ
സദയം അറിവുകൾ പകരും മഹോന്നത
ഹൃദയാലയത്തിന്നൊരായിരം നമോവാകം !
നിതരാം സ്പന്ദിക്കട്ടെ സ്നേഹസാന്ത്വനത്തിന്റെ
മധുരം പുരട്ടുമീ ഹൃദയക്ഷേത്രം പാരിൽ
ഇനിയും മുറിവേറ്റൊരായിരം ചിത്തങ്ങൾക്കു
കനിവിൻ പനിനീരിൻ തുള്ളികൾ തളിക്കട്ടെ
യോഗമെന്നോതുന്നൂ, ഹൃദ്രോഗശാന്തിക്കായ് തീർത്ത
ഭാഗധേയത്തിൻ മുന്നിൽ യോഗാസനസ്ഥർ ഞങ്ങൾ
നന്ദി ഞാൻ ചൊല്ലീടട്ടെ നിങ്ങളേവർക്കുമെന്റെ
ഇന്നിന്റെ ഗതി മാറ്റി നാളെയെ കാട്ടീ നിങ്ങൾ !

18 അഭിപ്രായങ്ങൾ:

  1. സദയം അറിവുകൾ പകരും മഹോന്നത
    ഹൃദയാലയത്തിന്നൊരായിരം നമോവാകം !

    മറുപടിഇല്ലാതാക്കൂ
  2. വന്ദനം , മധു സര്‍ .

    ഹൃദയ ക്ഷേത്ര ത്തില്‍ നിന്നേറ്റുവാങ്ങീടും സ്നേഹ -

    സിക്തമാം പ്രസാദ മി ന്നെ ന്നെയും തുണ യ്ക്കാവൂ .

    നാളേക്ക് ഒരു പ്രതീക്ഷ തന്നു...നന്ദി .

    മറുപടിഇല്ലാതാക്കൂ
  3. ഇനിയും മുറിവേറ്റൊരായിരം ചിത്തങ്ങൾക്കു
    കനിവിൻ പനിനീരിൻ തുള്ളികൾ തളിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  4. ''എല്ലാ ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ സൂക്ഷിക്കൂ;
    അതിൽ നിന്നാണല്ലോ ജീവന്റെ ഉറവകൾ പ്രവഹിക്കുന്നത്.'' -- ബൈബിൾ

    ഹൃദയത്തിന്റെ ഉറവിൽ നിന്നൊഴുകുന്ന ജീവസ്സുറ്റ വരികൾ.അതിമനോഹരം.

    ശുഭാശംസകൾ സർ....

    മറുപടിഇല്ലാതാക്കൂ
  5. പ്രകാശം പരത്തുന്ന വരികള്‍
    ആശംസകള്‍ സര്‍...

    മറുപടിഇല്ലാതാക്കൂ
  6. കമ്രദീപിക നീട്ടി വന്നവര്‍ മനോഹരം

    മറുപടിഇല്ലാതാക്കൂ
  7. സദയം അറിവുകൾ പകരും മഹോന്നത
    ഹൃദയാലയത്തിന്നൊരായിരം നമോവാകം !

    മറുപടിഇല്ലാതാക്കൂ
  8. ഉണരുന്നല്ലോ ബുദ്ധി
    അറിവാണല്ലോ ശക്തി, ഓർക്കുകിലതു കാണാ-
    മറയത്തൊളിക്കുമ്പോൾ, മൂഢരായ് മാറും നമ്മൾ.....

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. നല്ല കവിത...അഭിനന്ദനങ്ങൾ സർ

    മറുപടിഇല്ലാതാക്കൂ
  10. ഡോക്ടർ, കലാവല്ലഭൻ, ശാന്തകുമാരി, ഷാജി, സൌഗന്ധികം, തങ്കപ്പൻ, അജിത്ത്‌, റാംജി, അലി, അശ്വതി. എല്ലവർക്കും സസ്നേഹം നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. 'വഴി തെറ്റിയും, ദിശ മാറിയും പലവുരു
    മിഴിനീരൊഴുക്കിയും വിധിയെ പഴിച്ചെന്നും...'.

    ഈ വഴി എല്ലാവരുടേയും വഴി.
    പോകുമ്പോൾ വെളിച്ചം കണ്ടെത്താനാവുന്നത്‌ നേട്ടം.
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. അറിവാണല്ലോ ശക്തി, ഓർക്കുകിലതു കാണാ- മറയത്തൊളിക്കുമ്പോൾ, മൂഢരായ് മാറും നമ്മൾ സദയം അറിവുകൾ പകരും മഹോന്നത ഹൃദയാലയത്തിന്നൊരായിരം നമോവാകം ! ഇക്കുറി വളരെ ഹൃദ്യമായി. അതെ നമുക്ക് സർവ്വേശ്വരൻ തന്ന, തരുന്ന നാളുകൾ ആ ഹൃദയാലയത്തിൽ നിന്നും ഉതിരും അറിവുകൾ മറ്റുള്ളവര്ക്ക് പകര്ന്നു നല്കാം മൊബൈലിൽ നിന്നുമുള്ള കുറി അക്ഷരപ്പിശാചു ഉണ്ട് പൊറുക്കുക. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  13. ആ ഹൃദയക്ഷേത്രത്തിന്റെ സോപാനത്തില്‍......
    കാണിക്ക ആയി ഞാനെന്റെ ഹൃദയം
    സമര്‍പ്പിക്കുന്നു.......

    മറുപടിഇല്ലാതാക്കൂ
  14. കരഞ്ഞും, പിഴിഞ്ഞും പെയ്തിറങ്ങുന്ന കവിതകള്‍ക്കിടയില്‍ മാറ്റത്തിന്റെ, പ്രത്യാശയുടെ വെളിച്ചം വിതറി ഊര്‍ന്നിറങ്ങിയ വരികള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. വിജയകുമാർ, ഫിലിപ്പ്‌, നിരഞ്ജൻ, ഫൈസൽ ബാബു, തുമ്പി. നിങ്ങൾക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ എന്റെ നന്ദി.

      ഇല്ലാതാക്കൂ