എന്റെ തോട്ടത്തിൽ ശ്രുതിമധുരം പാടാൻ വന്ന
പൂംകുയിലിനെയമ്പെയ്തിന്നലെയാരോ കൊന്നു.
കൊന്നവരൊപ്പംചുട്ടുതിന്നുല്ലസിക്കും നാടി-
ന്നിന്നത്തെ ഗതിയുടെ പാരമ്യം കണ്ടിട്ടാമോ
ഒന്നുമെ മിണ്ടാതെന്റെ മുറ്റത്തു പരിഹാസ-
മന്ദസ്മേരവുമായി നിൽക്കുന്നു കണിക്കൊന്ന.
“വന്നല്ലോ വിഷു” തെക്കൻ കാറ്റിലൂടൊരു മഴ-
ത്തുള്ളിയെൻ ജനൽപ്പാളി തള്ളിക്കൊണ്ടുണർത്തവെ,
എന്നന്തരംഗത്തിലെ തളത്തിൽ നിരത്തി ഞാൻ
സുന്ദരസ്വപ്നം മാത്രം കണികണ്ടിടാൻ വീണ്ടും
അറിയാം യാഥാർഥ്യമായ് മാറുകില്ലിവയെല്ലാം
വെറുതെ പറയുന്ന തേൻ ചേർത്ത പദം മാത്രം !
മരുഭൂമിയിലലയുന്ന പാന്ഥനു ദൂരെ
വിരിയും മരുപ്പച്ച മൃഗതൃഷ്ണയായ് മാറാം
സര്‍, വിഷു ക്കവിതക്ക് നന്ദി
മറുപടിഇല്ലാതാക്കൂനവ ഭാവനകളോടെ മേടപ്പുലരിയെ വരവേല്‍ക്കുവാന്‍ നില്‍ക്കുമ്പോഴും , കണ്മുന്നിലെ തിക്തയാഥാര്‍ത്യങ്ങളെ കാണാതെ പോകുന്നില്ല, കവി. നാടിന്റെ സമകാല അവസ്ഥകള്‍ വീക്ഷിക്കുന്ന ഈ തൂലിക എങ്ങിനെ സുന്ദര സ്വപ്നങ്ങളുടെ ഭാവ മധുരത്തില്‍ മയങ്ങി പ്പോകും...?എങ്കിലുംപുതിയ വിഷുക്കണിയിലൂടെ ഒരു നല്ല കാലം സ്വപ്നം കാണട്ടെ നമസ്ക്കാരം, മധു സര്‍.
വെറുതെയെങ്കിലും ഒരു...
മറുപടിഇല്ലാതാക്കൂപുറംമോടികൾക്കും,പ്രകടനങ്ങൾക്കുമുപരി മനസ്സുകൾക്കുള്ളിൽ നന്മയുടേയും,സാഹോദര്യത്തിന്റേയും, പ്രശാന്തിയുടേയും സൗരഭ്യം പടരുമ്പോഴാണ് ആഘോഷങ്ങളും, ഉത്സവങ്ങളും സാർഥകമാവുകയെന്നു തോന്നുന്നു. നല്ലതുകളുടെ മധുരിതഭാവങ്ങൾ ചുറ്റിനുമുള്ള മനോവേദികളിലും നിറഞ്ഞാടുന്നത് കാണാൻ ഈശ്വരനനുഗ്രഹിക്കട്ടേയെന്നു പ്രാർഥിക്കുന്നു.
മറുപടിഇല്ലാതാക്കൂനന്മ നിറഞ്ഞ വിഷു ആശംസകൾ
നന്മയെ സ്വപ്നം കാണുന്ന വളരെ നല്ലൊരു കവിത.
ശുഭാശംസകൾ സർ....
സുന്ദരസ്വപ്നങ്ങള്‍ കാണാം!
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി. എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ
മറുപടിഇല്ലാതാക്കൂവെറുതേയെന്നറികിലും വെറുതേ മോഹിക്കുക നാം
മറുപടിഇല്ലാതാക്കൂവെറുതെയാകില്ല...
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി സാർ.