ഓർക്കുന്നു നിന്നെ ഞങ്ങൾ സുൽത്താനേ! കഥയുടെ-
പോർക്കുതിരകൾക്കൊപ്പം നിൻ രഥം മറഞ്ഞാലും
“ഓർമ്മക്കുറിപ്പി”ൽ കാണും നിൻ “ജന്മദിനം” നോക്കി
“പാവപ്പെട്ടവരുടെ വേശ്യ”യോ നടക്കുന്നു ?
നിൻ “ബാല്യകാലസഖി” “എന്റെ തങ്കമെ”ന്നോതി
തന്ന “പ്രേമലേഖനം” “ശബ്ദങ്ങൾ” ഉയർത്തവെ
“വിഡ്ഢികളുടെ സ്വർഗ്ഗമെന്നോതി” “ആനപ്പൂട”
“വിശ്വവിഖ്യാതമായ മൂക്കി”ൽ നീയുയർത്തവെ
“അനർഘനിമിഷം” വന്നെത്തിയോ ? വെറുതെയാ-
“സ്ഥലത്തെ പ്രധാന ദിവ്യൻ” “കഥാബീജം” പാകി
ആരു “പാത്തുമ്മയുടെ ആടി”നെ കെട്ടീ കഷ്ടം !
“ഭാർഗ്ഗവീനിലയ”ത്തിൽ “വിശപ്പാ”ണവയ്ക്കെന്നും
ആ “മതിലുകൾ” ചാടിക്കടന്നു വരുന്നല്ലോ
“മാന്ത്രികപ്പൂച്ച”യ്ക്കൊപ്പം “ചിരിക്കും മരപ്പാവ”
“ഈ ഭൂമിയുടെ അവകാശികൾ” വന്നൂ, “ആന-
വാരിയും പൊൻ കുരിശും“ ഹാ! ”നേരും നുണയും“ പോൽ !
എന്റുപ്പാപ്പാക്കൊരാനയുണ്ടാർന്നൂ’ പറയുന്നു
സുന്ദരി ഏതോ ‘പോലീസ്കാരന്റെ മകളാ’വാം !
“മുച്ചീട്ടുകളിക്കാരൻ മകളോ” നടത്തുന്നു
“സർപ്പയജ്ഞ”മെൻ മുന്നിൽ ആത്മശാന്തിക്കായ് വീണ്ടും !
"ആത്മവത് സത തം പശ്യേ-
മറുപടിഇല്ലാതാക്കൂദപികീടപിപീലകം"
( പുഴുവിനേയും ഉറുമ്പിനേയും പോലും തന്നെപ്പോലെ തന്നെ കണ്ടീടേണം)
ഇതക്ഷരം പ്രതി ജീവിതത്തിൽ പാലിച്ച, കഥാലോകത്തെ സുൽത്താണ് ഉചിതമായ ശ്രദ്ധാഞ്ജലി തന്നെയായി ഈ കവിത.
"ഇമ്മിണി ബല്യ ഒന്ന്" തന്നെയായി :) സൃഷ്ടികളുടെ പേരുകൾ കോർത്തിണക്കിയ അവതരണവും വ്യത്യസ്തമായി.
ശുഭാശംസകൾ സർ....
ഉഷാറാക്കി മാഷെ.
മറുപടിഇല്ലാതാക്കൂന്റെ ഉപ്പാപ്പക്ക് ഒരാനെണ്ടാര്‍ന്നു...ങ്ങള്അയിന മറന്ന്..കുയ്യാന..ല്ലാന്നു..
മറുപടിഇല്ലാതാക്കൂനമസ്തേ, മധു സര്‍.
ബേപ്പൂർ സുൽത്താൻ കുറിച്ചുവച്ച അക്ഷരങ്ങൾ മനസുകൊണ്ട് ഒപ്പിയെടുക്കുമ്പോൾ ജീവനോടെ അടുത്തിരുന്ന് എന്നെ വർത്തമാനം പറഞ്ഞ് രസിപ്പിക്കുന്നതായി തോന്നും. ജീവിതത്തിലെ ധന്യമായ നിമിഷങ്ങളാണ് അത്..
മറുപടിഇല്ലാതാക്കൂകവിത വളരെ ഇഷ്ടമായി സാർ ...