ചെമ്പകപ്പൂക്കളിലന്തിയിലിന്നലെ
പൈമ്പാൽ പകരുവാനമ്പിളി വന്നില്ല
തൂമണം പൂശുവാൻ ചില്ലകുലുക്കുവാൻ
താരാട്ടുപാടുവാൻ തെന്നലും വന്നില്ല.
മൂകമാം രാവിന്റെ ഭീതിയിൽ കൂരിരുൾ
മൂടിപ്പുതച്ചുമയങ്ങുന്നു ഭൂമിയും
അക്കൂരിരുട്ടിൻ കരിമ്പടം കീറിയ
ദിക്കിലായ് താരകൾ നൂലുകൊരുക്കുന്നു
തെക്കുവടക്കു നടപ്പു ഞാൻ, കേൾപ്പൂ ഞ-
രക്കം, നെടുവീർപ്പു വാതിലിനപ്പുറം
ജീവൻ കൊടുക്കാൻ പിടയ്ക്കുന്ന സൃഷ്ടിതൻ
നോവിതാപൊങ്ങുന്നു, പേറ്റുനോവെന്നപോൽ
ചാരിയ വാതിൽപലക വിഭജിപ്പൂ
കൂരിരുളിങ്ങും പകലങ്ങുമെങ്കിലും
കാത്തിരുന്നീടും പ്രതീക്ഷയിൽ ഭാവനാ-
കാമുകനാം ഞാൻ വെളിച്ചം നുകരുന്നു.
തൈമണിത്തെന്നൽ വെൺചാമരം വീശുന്നു
പൂമണം പൂശുന്നു, പൂനിലാവെത്തുന്നു
ആടിയതെല്ലാം നടനമറിയാതെ
പാടിയതെല്ലാം മഹത്‌ഭാവഗീതകം !
കൂരിരുൾ പൊട്ടിത്തകർത്തു പുലരിയാം
ചോരക്കിടാവിൻ പിറവിനടക്കവെ
പേരിട്ടവൾക്കു കവിതയെന്നാനറും
താരിളം ചെങ്കവിൾ മുത്തിടും ഞാൻ കവി
അമ്മിഞ്ഞനീട്ടും പ്രകൃത്യാംബതൻ മുഖ-
ത്തുന്മേഷ വീചികൾ നർത്തനം ചെയ്യവെ
ജീവചൈതന്യം തുടിക്കുന്നു ചുറ്റിലും
രാവല്ല, തങ്കക്കതിരൊളിയെങ്ങുമേ !
പിറവി നന്നായിരിയ്ക്കുന്നു. പുതുവത്സരാശംസകള്‍
മറുപടിഇല്ലാതാക്കൂജീവചൈതന്യമുള്ള കവിത
മറുപടിഇല്ലാതാക്കൂഅമ്മിഞ്ഞനീട്ടും പ്രകൃത്യാംബതൻ മുഖ-
മറുപടിഇല്ലാതാക്കൂത്തുന്മേഷ വീചികൾ നർത്തനം ചെയ്യവെ
ജീവചൈതന്യം തുടിക്കുന്നു ചുറ്റിലും
രാവല്ല, തങ്കക്കതിരൊളിയെങ്ങുമേ ! Good. പുതുവത്സരാശംസകള്‍
.
മറുപടിഇല്ലാതാക്കൂതങ്ക കതിരൊളി യെങ്ങുമേ....പുതുവത്സരമായി1
നല്ല കവിത
മധു സാറിനു നമസ്കാരം .
പുതുവര്ഷപ്പിറവി...നന്നായി ....!
മറുപടിഇല്ലാതാക്കൂകൂരിരുളില് നിന്നു പിറവിയെടുത്ത പുലരിയെന്ന ചോരക്കുഞ്ഞ്...നല്ല ഉപമ...നല്ല ഭാവന. ഏറെ പേറ്റുനോവനുഭവിച്ച ശേഷം പിറവിയെടുക്കുന്ന മറ്റൊരു സൃഷ്ടി..കവിത. മനോഹരമായ വരികള്‍. പുതുവത്സരാശംസകള്‍
മറുപടിഇല്ലാതാക്കൂ