ശലഭമേ വരൂ! പ്രേമസമ്പൂർണ്ണമീ-
മലരിനുള്ളും പുറവുമറിക നീ
മധുരരാഗസ്മൃതിയുമായെത്രയോ
മധുവസന്തങ്ങൾ കാത്തുകിടന്നു ഞാൻ
പുകയുമെന്നന്തരംഗത്തുടിപ്പിനാൽ
മുഖമിതുജ്ജ്വലമെങ്കിലുമോർക്ക നീ
അകമിതീവിധം നൊന്തുനൊന്തെന്റെയീ
കവിൾ നനഞ്ഞതും, കണ്ണുചുവന്നതും
ഒരു മധുരപ്രതീക്ഷതൻ പൂന്തണൽ
വിരിയിൽ നിന്നെ കൊതിച്ചു ഞാനെന്തിനോ
മൃദുലമാം നിന്റെ കൈയിനാൽ മീട്ടുവാൻ
ഹൃദയതന്ത്രി മുറുക്കി ഞാനെന്തിനോ
ഇതുവരെ കാത്തു സൂക്ഷിച്ചു പൊട്ടിയാൽ
ചിതറുമാറുള്ളൊരെൻ കരൾച്ചെപ്പു ഞാൻ
അതുനിറയെ പകർന്നിതാ വച്ചു തൂ-
മധുവിതങ്ങതൻ ചുണ്ടിലണയ്ക്കുവാൻ
പലരുമെന്നെക്കുറിച്ചു പറഞ്ഞിടും
പൊളിവചനമപവാദമൊക്കെയും
വെറുതെയങ്ങു പരമാർത്ഥമെന്നഹോ!
കരുതിയോ, വൃഥാ തെറ്റിദ്ധരിക്കയോ??
അറിയുകങ്ങതൻ രൂപത്തെ ധ്യാനിച്ചു
മരുവിടും പ്രേമദാസിയാണീസുമം
ശലഭമേ വരൂ! പ്രേമസമ്പൂർണ്ണമീ-
മലരിനുള്ളും പുറവുമറിക നീ !
മലരിനുള്ളും പുറവുമറിക നീ
മറുപടിഇല്ലാതാക്കൂനല്ല കവിത
പ്രിയപ്പെട്ട മാഷെ കവിത ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂഅജിത്, ഗിരീഷ്. കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി. വീണ്ടും കാണാം
മറുപടിഇല്ലാതാക്കൂമാഷെ മനോഹരമായ കവിത
മറുപടിഇല്ലാതാക്കൂസാത്വിക : നന്ദി കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും
ഇല്ലാതാക്കൂ"malarinullum puravumarika ne.."nalla varikal..
മറുപടിഇല്ലാതാക്കൂThank you, Nabitha for your comment.
ഇല്ലാതാക്കൂ