കൊച്ചു മാലാഖയല്ലോ മലാല, മുല്ലപ്പൂപോൽ,
അക്ഷരപ്പൂക്കൾ കോർത്തു മാലചാർത്തുവോൾ
പിന്നെ, ചിരിച്ചീടുമ്പോൾ മഴവില്ലുയർത്തുവോൾ,
ചുറ്റും പ്രതിഭ നിലാവുപോൽ നിത്യവും പരത്തുവോൾ,
വിദ്യയ്ക്കു ആൺ പെൺ ഭേദമില്ലെന്നു കരുതുവോൾ
ഉത്തരോത്തരം രാഷ്ട്രമുയരാൻ പ്രർത്ഥിക്കുവോൾ,
പ്രായത്തെവെല്ലും കർമ്മബദ്ധയായ് നടക്കുവോൾ,
വാക്കിനു വില നൽകി തോക്കിനുള്ളതിനേക്കാൾ
നേർക്കുനേർ നിരായുധയായി വന്നടുക്കുവോൾ,
തോക്കിനു വാക്കാലേറെ വില നൽകുവോർ ചേർന്നു
നോട്ടമിട്ടല്ലോ പാവമവൾതൻ ശിരസ്സിനും
ഗുരുവെയാരോ മുമ്പ് പാരയാൽ പൊതിച്ചത്രെ
ഗുരുവോ ശിഷ്യൻ തന്റെ വിരൽ ദക്ഷിണ വാങ്ങി.
ഇതു നൂതനാദ്ധ്യായം അക്ഷരം പൂജിക്കുമ്പോൾ
വെടിയേറ്റല്ലോ വാണീദേവിതൻ മൂർദ്ധാവിങ്കൽ
താലിബാനിസം താളപ്പിഴയായ് വിലസുന്നു
ആയിരം മലാലമാരിവിടെയുയരുന്നു.
നിന്നെ ഞാൻ നമിക്കുന്നു മലാലാ,
പ്രാർത്ഥിക്കുന്നു ഒന്നെഴുന്നേൽക്കാൻ
വീണ്ടും ഞങ്ങളിലൊരാളാവാൻ
ആയുധം പൂജിക്കുവോർ പൂജിച്ചിടട്ടെ, പക്ഷെ
അക്ഷരം പൂജിക്കുമ്പോൾ ആയുധം വേണ്ടേ വേണ്ട.
വാക്കിനു വില നൽകി തോക്കിനുള്ളതിനേക്കാൾ
മറുപടിഇല്ലാതാക്കൂനേർക്കുനേർ നിരായുധയായി വന്നടുക്കുവോൾ,
ഉദ്ദേശ ശുദ്ധിയാല്‍ മികച്ചുനില്‍ക്കുന്ന കവിത.
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട മാഷെ, കവിത വളരെ ഇഷ്ട്ടമായി.
മറുപടിഇല്ലാതാക്കൂമിസ് ആയതൊക്കെ വായിച്ച് വരികയാണ്
മറുപടിഇല്ലാതാക്കൂനിഴൽവരകൾ, വിനോദ്, ഗിരീഷ്, അജിത്. സന്തോഷം. അഭിപ്രായങ്ങൾ എഴുത്തുകാരന് ഊർജ്ജം പകരുന്നു
മറുപടിഇല്ലാതാക്കൂ