"ഞാനിവൾക്കച്ഛൻ
എന്റെ സൃഷ്ടിയാണിവൾ
കൊച്ചു കാൽത്തള കിലുക്കിയീ
മുറ്റത്തും മുറിയിലും
ശ്രുതിയും ലയവുമായ്
നിറച്ചൂ നാദബ്രഹ്മം,
കണ്ണിലോ നീലാഞ്ജനം !
ഓമനേ വളർന്നൂ നീ, യൗവ്വനം
നിന്മേനിയിൽ പൂവിട്ടൂ,
വികസിച്ചൂ, വിടർന്നൂ
പ്രണയത്തിൻ മാദകഗന്ധം വീശി
യുന്മത്തനാക്കുന്നെന്നെ,
സൃഷ്ടിച്ച പിതാവിനെ.
കൊതിച്ചൂ നുകരുവാൻ
നിന്നിലെ കന്യാത്വത്തെ-
അടുത്തുചേർത്തത്തളിർച്ചുണ്ടുകൾ മുകരുവാൻ
നിന്റെ മാറിലെ കൂമ്പിനിൽക്കുന്ന
കുവലയച്ചെണ്ടുകൾ തഴുകുവാൻ,
പിന്നെ ഹാ! രതിസുഖമെമ്പാടു-
മനുഭവിച്ചീടുവാൻ വീണ്ടും വീണ്ടും
പാപമീയഗമ്യമാം ഗമനം
പിതൃപുത്രീ രാഗമോർക്കുകിൽ
തെറ്റെന്നോതുന്നു പ്രപഞ്ചവും
നീയൊരു തരുണിയായ്
മത്തനാക്കീടുന്നെന്റെ കാമന
കാമാഗ്നിയിലെരിയിച്ചീടുന്നല്ലോ
മകളേ ! വരികെന്റെയങ്കത്തടത്തിൽ
കൊച്ചു മകളേപ്പോലെയല്ല,
പ്രാണപ്രേയസിപോലെ
പാപമെന്തിതിൽ
ജീവജാലങ്ങൾക്കിണചേരാൻ
ബന്ധങ്ങളൊരിക്കലും
ബന്ധനമായിക്കൂടാ
ചൊല്ലട്ടെ ലോകമെന്തും
നീയെന്റെ പ്രിയപത്നി
എല്ലാമേ മായം
പ്രേമമൊന്നുതാൻ സത്യം പ്രിയേ......."
ബ്രഹ്മാവിൻ വാക്കു കേട്ടു
മൂക്കത്തു വിരലുമായ്
നിന്നുപോയ് സരസ്വതി, വിഷ്ണുവും,മഹേശനും
Vyetyastamaya veekshanam..bhavanaye abinandikkadirikkuka asadyam.pakshe onnu paranjotte..brahmavu oru vyaktiyalla.adoru kalpida roopam matram...aroopiyum adyanda rahidavumaya brahmathinu kamanakal angane undakan...?
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂപുരാണങ്ങളിൽ എല്ലാം കൽപിത കഥകളും രൂപങ്ങളും അവരുടെ കാമനകളും മാത്രമാണ്. ഒന്നും വാസ്തവമല്ല.
മറുപടിഇല്ലാതാക്കൂആദ്യം ഒന്ന് ഞെട്ടി :)
നന്നായി എഴുതിയിരിക്കുന്നു ...
ആശംസകള്‍
നാല് തലയുള്ളതിൽ ഒന്ന് മാത്രം മുറിക്കപ്പെട്ടു, ബാക്കിയുള്ളതും മുറിക്കണമായിരുന്നു.
മറുപടിഇല്ലാതാക്കൂബ്രഹ്മരാഗം
മറുപടിഇല്ലാതാക്കൂ