ബസ്സ്സ്റ്റാന്റിലെ വാകമരച്ചോട്ടിൽ അയാൾ പൂക്കൾ വിൽക്കാൻ തുടങ്ങിയിട്ട് 50 വർഷങ്ങളായി. പ്ലൈവൂഡ്‌കൊണ്ട് തട്ടിക്കൂട്ടിയ ഒരു ആടുന്ന മേശപ്പുറത്താണ് പൂക്കൊട്ടകളും ബൊക്കെയും റീത്തുമൊക്കെ നിരത്തിവച്ചിരുന്നത്.
അന്നും പൂമാല വാങ്ങാനും ഓർഡർ കൊടുക്കാനും പതിവുപോലെ ആളുകളുണ്ടായി.
അയാൾ ഒരു റീത്ത് തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു.
പണി പൂർത്തിയായതും അയാൾ റീത്തും കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു മലർന്നുവീണു.
മറ്റൊരാൾ റീത്ത് വെക്കേണ്ട ആവശ്യം വന്നില്ല.
നമസ്കാരം,സര്‍.
മറുപടിഇല്ലാതാക്കൂകവിത പ്രതീക്ഷിച്ചു വന്നപ്പോള്‍ കിട്ടിയ കുഞ്ഞു കഥ.കുറച്ചു വാക്കുകള്‍ കൊണ്ട് ഒരു വലിയ സത്യം ആവിഷ്കരിച്ചി രിക്കുന്നു .
ഇഷ്ട്ടമായി
നന്ദി ശാന്തകുമാരി
ഇല്ലാതാക്കൂഇഷ്ടപ്പെട്ടു..
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂസന്തോഷം ജിബിൻ
"മറ്റൊരാൾ റീത്ത് വെക്കേണ്ട ആവശ്യം വന്നില്ല" എന്നവരി ഒഴിവാക്കാമായിരുന്നു.... അങ്ങനെ പറഞ്ഞില്ലേലും മറ്റുള്ളവരികൾ ശക്തമാണ്
മറുപടിഇല്ലാതാക്കൂഅതു ഞാൻ ചിന്തിക്കാതിരുന്നില്ല. മലർന്നു വീണാലും മരിക്കണമെന്നില്ലല്ലോ ? മരിച്ചു എന്നു വ്യക്തമാക്കാനാണ് അത് കൂട്ടിച്ചേർത്തത്.
ഇല്ലാതാക്കൂഅഭിപ്രായത്തിന് നന്ദി നിധീഷ
Story is short and powerful
മറുപടിഇല്ലാതാക്കൂThank you Ajith
ഇല്ലാതാക്കൂഅര്ത്ഥവത്തായി..
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂനന്ദി മുഹമ്മദ് കഥവായിച്ചതിനും അഭിപ്രായം കുറിച്ചതിനും.
ചെറിയ വാക്കുകളില്‍ വലിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാകുന്ന കഥ.
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂനന്ദി ഉദയപ്രഭൻ. ഈ വരവിനും അഭിപ്രായത്തിനും
കവികള്‍ക്കേ ഇതുപോലുള്ള കുഞ്ഞുജീരകമിഠായികള്‍ വിളമ്പാന്‍ കഴിയൂ. നല്ല മധുരം
മറുപടിഇല്ലാതാക്കൂജോസ്. നന്ദി, സന്തോഷം
ഇല്ലാതാക്കൂവരികള് കുറച്ചേ ഉള്ളൂ എങ്കിലും ഒരു വലിയ ആശയം അതിലുണ്ട്.
മറുപടിഇല്ലാതാക്കൂഅച്ചു, അഭിപ്രായത്തിന് നന്ദി.
ഇല്ലാതാക്കൂറീത്തുണ്ടാക്കുന്നവന് അത് അണിയുന്നില്ല......അണിയുന്നവന്‍ അതറിയുന്നില്ല എന്നാണല്ലോ...ഇതിപ്പോള്‍ നേരേ തിരിച്ചായല്ലോ.....മനുഷ്യജീവന്റെ നൈമിഷികതയെ കാട്ടിത്തരുന്ന കൊച്ചു കഥ . നന്നായി ആശംസകള്‍
മറുപടിഇല്ലാതാക്കൂസന്തോഷം അനുരാജ്, നന്ദി
ഇല്ലാതാക്കൂസര് ,വളരെ അര്‍ത്ഥ സമ്പുഷ്ടമായ മിനിക്കഥ .
ഇല്ലാതാക്കൂനന്ദി മിനി. സന്തോഷം
ഇല്ലാതാക്കൂShort and powerful. Nannaayi.
മറുപടിഇല്ലാതാക്കൂമനോഹരം ഈ മിനി കഥ
മറുപടിഇല്ലാതാക്കൂ