പറയാനറിയാത്തൊ-
രനുഭൂതിതൻ ദിവ്യ-
പരിവേഷമെൻ മുന്നിൽ
വെളിച്ചം വിതറുമ്പോൾ,
അറിയുന്നൂ ഞാൻ പണ്ടേ-
തേടിയ മരുപ്പച്ച
മരുഭൂവിലല്ലെന്റെ
മാനസമതിലല്ലോ !
കാണുവാനാവാതൊട്ടും
കേൾക്കുവാനാവാതെന്റെ
കാലുകൾ ചലിക്കുവാൻ
ബലഹീനമാകുമ്പോൾ
ഏതൊരുകരസ്പർശ-
മെന്നെ ഹാ ! തഴുകുന്നു,
ദാഹനീർ പകരുന്നു,
കൈപിടിച്ചുയർത്തുന്നു.
ആ ദിവ്യ ചൈതന്യത്തി-
നായിരം നമോവാകം
നേരുവാൻ മാത്രം സ്നേഹ-
സമ്പന്നനാം ഞാൻ ശക്തൻ
സർ , നല്ല കവിത.....ആശംസകൾ
മറുപടിഇല്ലാതാക്കൂമധുസാർ നല്ലൊരു കവിത പതിവുപോലെ
മറുപടിഇല്ലാതാക്കൂപക്ഷെ അവസാന വാക്കുകൾ വല്ലാതെ കുഴയ്ക്കുന്നു "ഞാൻ ശക്തൻ" അതോ അത് തന്നെ ആണോ ഇതിന്റെ ഭംഗി ശക്തൻ ആണോ അശക്തൻ ആണോ എന്നുള്ള ശങ്ക
ശക്തൻ എന്നു തന്നെ.
ഇല്ലാതാക്കൂഉദാ: “ കമന്റിടാൻ മാത്രം ഞാൻ ശക്തൻ” എന്നു പറയുമ്പോൾ. മറ്റുള്ളതിനൊക്കെയും ഞാൻ അശക്തൻ എനാണ് അർത്ഥം.
എന്നാൽ “ കമന്റിടാൻ മാത്രം ഞാൻ അശക്തൻ” എന്നു പറഞ്ഞാലോ, മറ്റുള്ളതിനൊക്കെ ഞാൻ ശക്തൻ എന്നാണ് അർത്ഥം വരിക.ഇതുപോലെ തന്നെയാണ് “നമോവാകം നേരുവാൻ മാത്രം ഞാൻ ശക്തൻ” എന്നതും.
മധുസാർ വളരെ സന്തോഷം ആ പ്രയോഗത്തിന്റെ ഭംഗി ഇരട്ടിക്കുന്നു
ഇല്ലാതാക്കൂപക്ഷെ പ്രാസത്തിന്റെ കണക്കു എനിക്കറിയില്ല ആ ശക്തനെ താങ്ങുവാൻ ആ മാത്രത്തിനു ഒരു ശക്തി കുറവ് എന്റെ വായനക്ക് തോന്നുന്നത് കൊണ്ട് അതിൽ ഒരു ആണി അടിച്ചു "മാത്രമാണു ഞാൻ ശക്തൻ" എന്ന് ഞാൻ സാറിന്റെ അനുവാദത്തോടെ തിരുത്തി വായിച്ചു കൊള്ളട്ടെ
പണ്ടു കരിയിലകള്‍ക്കിടയിലൂടെ
മറുപടിഇല്ലാതാക്കൂപച്ചയില തേടിപ്പോയ
ഒരു മകനെ ഞാന്‍ കണ്ടിരുന്നു.....
ഇന്നു മരുഭൂമിയിലൂടെ മരുപ്പച്ച
തേടിപ്പോയ ഒരു അച്ഛനെയും............
കവിത നന്നായിരിക്കുന്നു.......
പ്രാര്‍ത്ഥന പോലെ... മനോഹരമായ വരികള്‍
മറുപടിഇല്ലാതാക്കൂആയിരം നമോവാകം
മറുപടിഇല്ലാതാക്കൂആ ദിവ്യ ചൈതന്യത്തി-
മറുപടിഇല്ലാതാക്കൂനായിരം നമോവാകം... കവിത നന്നായിരിക്കുന്നു.
മധുവേട്ടാ കവിത നന്നായിട്ടുണ്ട് ---"നേരുവാന്‍ മാത്രം സ്നേഹ സബന്നനാം ഞാന്‍ ശക്തന്‍"എന്നതിനുപകരം നേരുവാനെന്നും സ്നേഹ സബന്നനാം ഞാന്‍ ശക്തന്‍ എന്നാക്കിയാല്‍ കുറച്ചുകൂടി കവിതയ്ക്ക് ഭംഗി ലഭിക്കില്ലേ ?ഇത് സ്വീകരിക്കണ മെന്നില്ല .ഞാന്‍ ഒരു സംശയം പ്രകടിപ്പിച്ചു എന്ന് മാത്രം.
മറുപടിഇല്ലാതാക്കൂമനസ്സില് കണ്ട ആ മരുപ്പച്ച, ആ അനുഭൂതി ഞങ്ങളും അറിഞ്ഞു.
മറുപടിഇല്ലാതാക്കൂമധു സര്‍
പറയാന്‍ അറിയാത്ത ആ അനുഭൂതിയെ പറ്റി നന്നായി എഴുതി...
സാറിന്റെ മനസ്സിലുള്ള ആ ദിവ്യ ചൈതന്യത്തിനു എന്റെ ആയിരം നമോവാകം
മറുപടിഇല്ലാതാക്കൂManassila divya chaithanyam ennennum oru maruppachayayi avasheshiKkatte
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി സാർ.
മറുപടിഇല്ലാതാക്കൂആശംസകൾ !
അഭിപ്രായം കുറിച്ച എല്ലാവർക്കും എന്റെ നന്ദി.
മറുപടിഇല്ലാതാക്കൂഅത്മാവിലെന്നും ആ മരുപച്ചയുടെ കുളിര്‍മ്മയും സമാധാനവുമല്ലേ നാം തേടുന്നത് .........ശുഭാശംസകള്‍ ................
മറുപടിഇല്ലാതാക്കൂആ ദിവ്യചൈതന്യത്തിനു ആയിരം നമോവാകം ഞാനുമർപ്പിക്കുന്നു.
മറുപടിഇല്ലാതാക്കൂവളരെ നല്ല കവിത.ചൈതന്യമുള്ള വരികൾ.
ശുഭാശംസകൾ സർ...