ആകെ പേജ്‌കാഴ്‌ചകള്‍

2013, നവംബർ 20, ബുധനാഴ്‌ച

ശല്യം




എന്തൊരു ശല്യം !
രാവിലെത്തെ വീട്ടുജോലികളൊക്കെ തീർത്ത്‌ മകളെ സ്ക്കൂൾ ബസ്സിൽ കയറ്റിവിട്ട്‌, അമ്മയ്ക്ക്‌വേണ്ട മരുന്ന്‌, ഉച്ചഭക്ഷണം, വെള്ളം എന്നിവ കിടയ്ക്കക്കരികെ  കൊണ്ടുവച്ച്‌ ധൃതിയിൽ സാരി മാറ്റി ഞാൻ നടക്കുകയായി.   ഓഫീസിലേക്ക്‌. 
അപ്പോൾ  ഒരു കള്ളനെപ്പോലെ അവൻ എന്നെ പിൻതുടരാൻ തുടങ്ങും. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവനും തിരിഞ്ഞു നോക്കും. ഒന്നും അറിയാത്തപോലെ. 
ഒരുവിധത്തിൽ ഓടി ഞാൻ ബസ്സിൽ കയറിയാൽ പിന്നെ ആ ശല്യമില്ല.   ആശ്വാസം.
ഓഫീസ്‌ വിട്ട്‌ ബസ്സിറങ്ങി വീട്ടിലേക്ക്‌ മടങ്ങുമ്പോൾ വീണ്ടും അവൻ പിൻ തുടരും.  എന്തൊരു ശല്യം!  
ഞാനീ കാര്യം ചേട്ടനോട്‌ മടിച്ചു മടിച്ചു പറഞ്ഞു.
 “പ്രതിവിധിയുണ്ടാക്കാം. നീ വിഷമിക്കാതെ” ചേട്ടന്റെ മറുപടി.
അടുത്ത ദിവസം ഒരു പുത്തൻ കുട ചേട്ടൻ എനിക്ക്‌ സമ്മാനിച്ചു.

6 അഭിപ്രായങ്ങൾ:

  1. കുട കളയാതെ സൂക്ഷിച്ചോണം!

    മറുപടിഇല്ലാതാക്കൂ
  2. ധൃതിയിൽ നടക്കുമ്പോൾ സാരി മാറ്റിയാൽ കുഴപ്പമാണ് കുട ഉണ്ടായാലും അവൻ വീണ്ടും വരും

    മറുപടിഇല്ലാതാക്കൂ
  3. കുട മഴയത്തും വെയിലത്തും ചൂടാനും
    പിന്നെ ആത്മരക്ഷക്ക്‌ ഉപയോഗിക്കാനും പറ്റും. :)

    മറുപടിഇല്ലാതാക്കൂ
  4. മഴയും വെയിലും കള്ളനെപോലെ ..............
    നന്നായിരിക്കുന്നു.........

    മറുപടിഇല്ലാതാക്കൂ
  5. കുട കിട്ടിയല്ലോ... ഇനി കള്ളനെ പേടിക്കണ്ട :)

    മറുപടിഇല്ലാതാക്കൂ