ഇപ്പോൾ പ്രധാന സംസാരവിഷയം മലയാളി യുവതി എ.ടി.എം കൌണ്ടറിൽ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവമാണല്ലൊ.
രാവിലെ മകൾ വന്നു പരഞ്ഞു “ അമ്മെ ഇന്നു ഫീസ് കൊടുക്കേണ്ട ലാസ്റ്റ് ഡെയ്റ്റ് ആണ്. വൈകുന്നേരം 4 മണിക്കു മുൻപ് ഓഫീസിൽ കൊടുക്കണം.”.
അവൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നെങ്കിലും പല ബദ്ധപ്പാടുകൾക്കിടയിൽ മറന്നുപോയി.
മകൾ സ്ക്കൂളിൽ പോകും മുൻപുതന്നെ അവൾക്ക് കാശ് ഏല്പിക്കാമെന്ന് തീരുമാനിച്ച് ഞാൻ ടൌണിലുള്ള എ.ടി.എം ലക്ഷ്യമാക്കി നടന്നു. സമയം രാവിലെ 7.30.
ഞാൻ ചുറ്റും നോക്കി. വല്ല പിടിച്ചുപറിക്കാരോ ആയുധധാരികളോ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോ എന്ന്. ആരുമില്ല. എല്ലാം ശാന്തം. ഞാൻ എ.ടി.എം.കൌണ്ടറിന്റെ വാതിൽ തള്ളി അകത്തു കയറി.
കാശെടുക്കാൻ കാർഡ് ഇൻസർട് ചെയ്തതും ഒരു മോട്ടോർ ബൈക്ക് കൌണ്ടറിനു മുന്നിൽ വന്നു നിന്നു. അതിലുള്ള രണ്ട് തടിമാടന്മാർ എ.ടി.എം.കൌണ്ടറിൽ പ്രവേശിച്ചു. അവരുടെ കയ്യിൽ സാമാന്യം വലിയ ഹേന്റ് ബാഗും ഉണ്ടായിരുന്നു. കൊടുവാൾ,.ഹാമർ, തോക്ക് എന്നിവ ഏതു നിമിഷവും പുറത്തു വരാം.
ഞാൻ എല്ല ദൈവങ്ങളേയും ഉറക്കെ വിളിച്ചുപോയി. തല കറങ്ങുന്ന പോലെ എനിക്കു തോന്നി . എന്റെ മകളെ പെട്ടെന്നു ഞാൻ ഓർത്തു. വിദേശത്തുള്ള ഭർത്താവിനെയും.
ബോധമറ്റ് ഞാൻ താഴെ വീണതു മാത്രം എനിക്ക് ഓർമ്മയുണ്ട്. കണ്ണു തുറന്നപ്പോൾ. ഒരു ഭീകരൻ എന്റെ മുഖത്തു വെള്ളം കുടയുന്നു. മറ്റേ ഭീകരൻ. എ. ടി.എം മെഷിൻ തുറന്നു എന്തൊക്കെയോ ചെയ്യുന്നു. താഴെ സ്ക്രൂ ഡ്രൈവർ, ഹാമർ തുടങ്ങിയ ഉപകരണങ്ങൾ ചിതറിക്കിടക്കുന്നു..
അയാൾ എന്നോട്` പറഞ്ഞു.
“സഹോദരീ, മെഷിൻ നന്നാക്കാൻ വന്നവരാണ് ഞങ്ങൾ. ഇങ്ങനെ പേടിച്ചാലോ ?”
ചൂടുവെള്ളത്തിൽ വീണ പൂച്ച................
മറുപടിഇല്ലാതാക്കൂനന്നായി, സർ
ബാങ്കുകളെ ആണ് പേടിക്കേണ്ടത്
മറുപടിഇല്ലാതാക്കൂബസ്സിലെ കണ്ക്ടരുടെയും കിളിയുടെയും ഒരു മനോഭാവം ആണ് ഇപ്പോൾ ബാങ്കുകൾക്ക് കാശു അവരുടെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ യാത്രക്കാർ അവര്ക്ക് ഒരു ഭാരമാണല്ലോ
എന്തിനെയൊക്കെ പേടിക്കണം!
മറുപടിഇല്ലാതാക്കൂതികച്ചും മര്യാദയില്ലാത്തവര്‍.ഉള്ളില്‍ ആളുണ്ടെന്നു നോക്കാതെ തള്ളിത്തുറന്ന് അകത്തു കടന്നില്ലേ! ചിലയിടങ്ങളില്‍ വാതില്‍ തുറക്കാന്‍ കാര്‍ഡ് ഇന്‍സര്‍ട്ട്
ചെയ്യുന്ന സംവിധാനമുണ്ട്......
ഈ വിവരം പങ്കുവെച്ചത് നന്നായി സാര്‍.
ആശംസകള്‍
കഥയില്‍ മെക്കാനിക്കുകള്‍ അങ്ങനെ കടക്കും. അല്ലെങ്കില്‍ ഉള്ളില്‍ ആളുള്ളപ്പോള്‍ കടക്കുമോ? ആവോ ആര്‍ക്കറിയാം!! ഒന്നും അസംഭവ്യമല്ല
മറുപടിഇല്ലാതാക്കൂIs it true realy..
മറുപടിഇല്ലാതാക്കൂഉള്ളില് ആളുള്ളപ്പോഴും ചില ATM ല്‍ ആളുകള്‍ കടക്കും. ഉദാഹരണത്തിനു രണ്ടു മെഷിന്‍ ഉണ്ടെങ്കില്‍.
മറുപടിഇല്ലാതാക്കൂഒരാള് മാത്രമല്ല സഹായിക്കാനായി രണ്ടും മൂന്നും പേര്‍ ഒക്കെ കൂടെ അകത്തു കയറിയ സംഭവം എനിക്ക് അറിയാം.
ഇത് ഞാന്‍ കരുതി ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ പണം നിക്ഷേപിക്കാന്‍ വന്നതായിരിക്കും എന്ന്.
കൊച്ചുകഥ നന്നായി ഇഷ്ടപ്പെട്ടു.
ഇനി ഒരു പേടി എല്ലാര്‍ക്കും നല്ലതാ. ചത്താലും സാരമില്ല.പക്ഷെ അത് ഒരുത്തന്‍ തച്ചു കൊല്ലുന്നതാവുമ്പോള്‍ അത്ര സുഖമുള്ള മരണമല്ലല്ലോ.
സമയോചിതമായ കുഞ്ഞുകഥ. വളരെ നന്നായി. വന്നു,വന്നു എല്ലാര്‍ക്കും എല്ലാരെയും പേടിയാണ് എന്ന അവസ്ഥയിലായി. നമ്മുടെ നാട്,....എങ്ങോട്ടാ ?
മറുപടിഇല്ലാതാക്കൂകഥ ഒരോര്‍മ്മപ്പെടുത്തലാണു.............നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ഏടീഎം ൽ കടന്നിട്ടുണ്ട്; ഞാനും മകളും,,,
മറുപടിഇല്ലാതാക്കൂKollam..
മറുപടിഇല്ലാതാക്കൂ