ഓമനപ്പൈതലിൻ താരാട്ടു പാടി
ഓമല്ക്കിനാവിന്റെ ഊഞ്ഞാലിലാടീ
എൻ കിളിവാതിലിൻ ചില്ലിലൂടെന്തേ
പിന്നെയും തൂമഴത്തുള്ളി നീ തേങ്ങി ?
പച്ചില മേലാപ്പു കെട്ടിയുറങ്ങും
പിച്ചകപ്പൂവിനെ തൊട്ടൊന്നുണർത്താൻ
മാനത്തുനിന്നു വിരുന്നു വന്നെത്തും
മാലാഖയായ് മഴത്തുള്ളികൾ ചിന്നി
കുഞ്ഞിളം കൊഞ്ചലായാദ്യം കിണുങ്ങി
പിന്നെ നവവധുപോലെ കുണുങ്ങി
അമ്മയായ് മക്കൾക്കമൃതം പകർന്നു
അമ്മൂമ്മയായ് കഥ ചൊല്ലാനിരുന്നു
പൊന്മക്കൾ കോർത്ത പളുങ്കുമണികൾ
എൻമുന്നിലാരേ ചൊരിയുന്നു ചുറ്റും?
മാനത്തു പൊങ്ങും കരിമേഘമോ കൺ-
പീലി വിടർത്തുന്ന മിന്നലോ ചൊല്ലൂ
ധിം ധിമി നാദമുയരുന്നു വാനിൽ
ചഞ്ചലലാസ്യനടനമീമണ്ണിൽ
കാടിന്നുറവകൾ തംബുരുമീട്ടി
നാടും നഗരവും തൻ തലയാട്ടി
നിൻ പദനിസ്വനമേകുന്നു നിത്യം
സംതൃപ്തി സമ്പത്തുമാപത്തുമെന്നാൽ
സന്താപമാനന്ദം പിന്നെ വിരഹം
വീണ്ടും സമാഗമം സംഗീതവർഷം
മഴയുടെ സംഗീത വര്‍ഷം ,കവിതയുടെ പുതു ഹര്‍ഷമായി ചൊരിയുന്ന ബിംബകല്പനകള്‍ രസാവഹം !
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂമുഹമ്മദ്കുട്ടി, അഭിപ്രായത്തിന് നന്ദി സന്തോഷം
മഴയോടൊപ്പം മണ്ണിന്‍റെ മണവുമുള്ള വരികള്‍ ...അസ്സലായി ..!
മറുപടിഇല്ലാതാക്കൂനന്ദി സന്തോഷം സലീം
ഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂഅജിത്ത് സന്തോഷം
ഇല്ലാതാക്കൂ