ആകെ പേജ്‌കാഴ്‌ചകള്‍

2013, ജനുവരി 19, ശനിയാഴ്‌ച

വടി





വൃദ്ധനെന്നോതാതെന്നെ മക്കളേ....
പിറന്നൊരീ വീട്ടിൽ നിന്നിറക്കാതെ,
കാട്ടിലേക്കയക്കാതെ !
പാപിയാം ദശരഥൻ ഞാനല്ലോ,
ജ്വലിപ്പിക്കൂ യാഗാഗ്നി നിങ്ങൾ
പുത്തൻ പിതൃകാമേഷ്ടിക്കായി
മാറുമീക്കാലത്തിന്റെ
മാറ്റങ്ങളുൾക്കൊണ്ടീടുമ്മാറു
ഞാൻ നേടി പുതു ചൈതന്യം നിരന്തരം
നേടി ഞാൻ ശാസ്ത്രങ്ങളിൽ പ്രാവീണ്യം
പുതിയവ തേടി ഞാൻ പഠിക്കുന്നു
കണ്ണടച്ചില്ലിൽക്കൂടി
പാടി ഞാൻ  "ഡിസ്കൊ ഡിസ്കൊ"
നിങ്ങളോടൊപ്പം നൃത്തമാടി ഞാൻ
വാർദ്ധക്യത്തിൻ ക്ഷീണത്തിൽ തളരാതെ
ആകെയും നരച്ചൊരെൻ
മുടി ഡൈ ചെയ്തും
പുത്തൻ ഫേഷനിൽ, റെഡിമെയ്ഡിൽ
നിങ്ങളിലൊരാളായി
വേഷമിട്ടീടുന്നു ഞാൻ, എന്നിട്ടും
തരികയോ കാഷായമെനിക്കിപ്പോൾ
വേണ്ടതു ചൂരൽ വടി !
വടിയെന്തിനു?
നട്ടെല്ലിന്നില്ല ക്ഷതം,
ഒട്ടും തടികൂടിയിട്ടില്ല,
ബലഹീനതയില്ല !
നീണ്ടൊരെന്നനുഭവപാഠങ്ങൾ
നിങ്ങൾക്കുള്ള ചൂണ്ടുചിഹ്നമായ്‌
മുന്നിൽ കാട്ടുമ്പോൾ, പറയുമ്പോൾ
കേൾക്കാതെ, ശ്രദ്ധിക്കാതെ
പുഛിക്കും യുവത്വത്തിൻ
നേർക്കു വീശുവാൻ വേണ്ടി
നൽകുകിന്നൊരു വടി
"ഇല്ലനുസരണമീയച്ഛനെ"ന്നോതും
നിങ്ങൾക്കുണ്ടാകും മക്കൾ
നാളെ നിങ്ങൾക്കും വടി വേണ്ടേ ?


11 അഭിപ്രായങ്ങൾ:

  1. കവിത നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വാര്ദ്ധക്യം ജീവിതത്തിന്റെ സായാഹ്ന അവസ്ഥയാണ്. പൊട്ടിവിടരുന്ന ഉദയസൂര്യനേക്കാളും,ചുട്ടുപഴുത്ത ഉച്ചവെയിലിനേക്കാളും ഭംഗി വര്ണ്ണങ്ങള് വാരി വിതറി കടലില് മുങ്ങിത്താഴാന് പോകുന്ന സായാഹ്ന സൂര്യനുതന്നെ.നിര്ഭാഗ്യവശാല് ജീവിതത്തിന്റെ കാര്യം വരുമ്പോള് ഇത് തലകീഴായി മറിയുന്നു.വാര്ദ്ധക്യംജീവിതത്തിന്റെ ഒരു അവസ്ഥയെന്നു മനസ്സിലാക്കാതെ അവജ്ഞയോടെ കരുതുന്ന പുതുതലമുറയോട് ഒന്നേ പറയാനുളളൂ കൊടുത്താല് കൊല്ലത്ത് കിട്ടും. അതും മുതലും പലിശയും ചേര്ത്ത്.കവിത നന്നായി ...ആശംസകള്

    മറുപടിഇല്ലാതാക്കൂ
  3. കവിത ആസ്വദിച്ചു. ആ വൃദ്ധന്റെ വാക്കുകള്‍ -ഇടശ്ശേരിയുടെ

    വഴി തെറ്റുന്നു വയസ്സാകുമ്പോള്‍
    അങ്ങേ വീട്ടില്‍ കയറേണ്ടതാം.....

    എന്ന കവിത ഓര്‍ത്തുപോയി.

    http://drpmalankot0.blogspot.com

    http://drpmalankot2000.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. ചിരിക്കുന്ന പച്ചയിലകൾക്കു നേരെയൊരു വടി....!!

    നന്നായി

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  5. ജ്വലിപ്പിക്കൂ യാഗാഗ്നി നിങ്ങൾ
    പുത്തൻ പിതൃകാമേഷ്ടിക്കായി ........... ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  6. നാളെ നിങ്ങള്‍ക്കും വടി വേണ്ടേ

    ആരോര്‍ക്കുന്നു അതെല്ലാം

    മറുപടിഇല്ലാതാക്കൂ
  7. നിങ്ങള്‍ക്കുണ്ടാകും മക്കള്‍ ... നല്ല സന്ദേശമുള്ള കവിത ... വളരെ നന്നായി എഴുതിയിരിയ്ക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  8. വടി വായിച്ചു. നന്നായി.സ്നേഹാശംസകള്‍. കാണുന്ന ഫോട്ടേയിലെ പ്രായത്തില്‍ , പല ചെറുപ്പര്‍ക്കും സാധിക്കാത്ത വിധം, മനോഹരമായി ഈ ബ്ളോഗ് ഒരുക്കുന്ന സാറിന് തീര്‍യായും വടി വേണ്ട.

    മറുപടിഇല്ലാതാക്കൂ
  9. ആദ്യമായാണ് ഇത് വഴി
    ഞാനും താങ്കളെ പോലെ ഒരു മുൻ സൈനികനും
    ഏതാണ്ട് ഒരുപോലെ ചിന്തിക്കുന്ന ഒരു
    വ്യക്തിയും ആണ് എന്ന് തോന്നി -
    കവിതയിൽ വലിയ ജ്ഞാനം ഇല്ല -എങ്കിലും
    ലളിതമാണ് എങ്കിൽ ആസ്വദിക്കാറുണ്ട് -
    ഇനിയും കാണാം -
    ഇതേ ആശയത്തെ പ്രദിപാതിച്ചു കൊണ്ട് ഞാൻ എഴുതിയ
    'റിട്ടയർമെന്റ്' , എഴാംഘട്ടം' തുടങ്ങിയ എന്റെ പോസ്റ്റിലേക്ക് ക്ഷണിക്കുന്നു -

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ മിത്രമെ, വളരെ സന്തോഷം ഇതുവഴി വന്നതിൽ. അതാണല്ലോ ബ്ലോഗ്കൊണ്ടുള്ള ഗുണം. ഒരേ തൂവൽപക്ഷികളേപ്പോലെ നമുക്ക്‌ ഒരുമിച്ച്‌ പറക്കാൻ സാധിക്കുമാറാകട്ടേ.

      ഇല്ലാതാക്കൂ