"പുള്ളിമാനിറച്ചിയാണെനിക്കു പ്രിയം" ചൊല്ലീ
പുള്ളിക്കാരിയെൻ പ്രിയ; കടിഞ്ഞൂൽക്കൊതിമൂലം
പുളിമാങ്ങയോ, പല്ലുകോടുന്ന നാരങ്ങയോ,
പുളിതന്നെയോ തിന്നാൽ പോരേ,യെൻ മനം ചൊല്ലി !
എവിടെ കിട്ടും പുള്ളിമാനിറച്ചിയെന്നോർത്തെ-
ന്നകതാരിലെ വ്യാധൻ നിദ്രവിട്ടുണർന്നല്ലോ.
ഇവൾ മറ്റൊരു സീത, കാഞ്ചനമൃഗത്തിന്റെ
പിറകെ പോകാൻ പണ്ടു രാമനെയയച്ചവൾ,
കൂട്ടിനായെല്ലാം വിട്ടു വന്നവൾ, സുഖദു:ഖം
കാട്ടിലും പങ്കിട്ടവൾ, രാവണൻ മോഷ്ടിച്ചവൾ.
ഇവൾതൻ വയറ്റിലെ കരു ആസുരമെന്നു
പറയാൻ തുനിയാതെ നാവേ ! നീയടങ്ങുക
പോവുക, തിരയുക കാഞ്ചനമൃഗത്തിനെ
കാടു നീങ്ങിയ വന്യമൃഗസങ്കേതങ്ങളിൽ
കല്ല്യാണസൗഗന്ധികപുഷ്പവും തേടി പണ്ടു
മല്ലനാം ഭീമൻ പോയ കാര്യവുമോർത്തീടുക
കൂട്ടിനു കൂട്ടി രണ്ടു നായാട്ടുകാരെ കൂടെ
തോക്കുമായ്, വനപാലരുറങ്ങും കാട്ടിന്നുള്ളിൽ.
പുള്ളിമാനിനെ മാത്രം വെക്കുക വെടി, നോട്ട-
പ്പുള്ളിയാക്കാതെ പുള്ളിപ്പുലിയെ, സിംഹത്തിനെ.
നാളുകൾ കഴിഞ്ഞിട്ടും കണ്ടില്ല മൃഗങ്ങളെ,
നീളുന്നു യാത്ര; കാടു മുഴുവൻ നാടായല്ലോ.
നിറയെ കാണാം കാലിക്കുപ്പികൾ, കടലാസി-
ന്നുറകൾ, പ്ലാസ്റ്റിക്കിന്റെ യുത്സവം കാട്ടിൽത്തന്നെ
കാട്ടിലെ വാസം വിട്ടിട്ടഭയം തേടീടുന്നു
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം
കാണ്മതില്ലൊരു വന്യമൃഗത്തെപ്പോലും കാട്ടിൽ,
കാഞ്ചനമൃഗം വെറും മായയായ് മറഞ്ഞെന്നോ ?
എവിടെ കാട്ടാറുകൾ, കിളികൾ, കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹന മയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
നായാട്ടു മതിയാക്കി ഹതഭാഗ്യരായ് ഞങ്ങൾ
കാടു വിട്ടീടും നേരം കണ്ടു ഞാനൊരു കാഴ്ച
ഒരുപുള്ളിമാനിന്റെ അസ്ഥിപഞ്ജരം താഴെ
കുഴിയിൽ കിടക്കുന്നു മാരീചൻ വെടിഞ്ഞപോൽ.
തന്നുദരത്തിൽ കണ്ടൂ പ്ലാസ്റ്റിക്ക് സഞ്ചിക്കൂട്ടം
തിന്നതു ദഹിക്കാതെ പുള്ളിമാൻ മിഴിപൂട്ടി.
"എൻ പ്രിയേ ! നിനക്കുണ്ടോ പ്ലാസ്റ്റിക്ക് തിന്നാൻ മോഹം ?"
എന്നിലെ പരിസ്ഥിതിപ്രേമികൻ ചോദിക്കുന്നൂ.
കാഞ്ചനമൃഗത്തെ
മറുപടിഇല്ലാതാക്കൂകാമിനിക്കുവേണ്ടി തേടിപ്പോയ
കവിയുടെ അനുഭവങ്ങള്‍
കാവ്യാത്മകമായി വര്‍ണ്ണിച്ചത്
കലക്കി, കലക്കി!
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
ഇത്ര വേഗം കവിത വായിച്ച് അഭിപ്രായം കുറിച്ചതിന് നന്ദി ഡോക്ടർ
മറുപടിഇല്ലാതാക്കൂപുള്ളിമാനിറച്ചി തേടിപ്പോയി കാട്ടവസ്ഥ കാട്ടിത്തന്ന്‍ തിരിക്കുമ്പോള്‍ അസ്ഥിപഞ്ജരമെങ്കിലും കാണാനായല്ലോ...
മറുപടിഇല്ലാതാക്കൂഇനി അതും ഇല്ലാതാകും....
നന്നായിരിക്കുന്നു.
കൊള്ളാം കേട്ടോ
മറുപടിഇല്ലാതാക്കൂ(പുള്ളിമാനെ പിടിച്ചാല്‍ ഫോറസ്റ്റുകാര് പൊക്കും)
ഭര്ത്താവ് ജയിലിലായാലും വേണ്ടില്ല പുളളിമാനിറച്ചി വേണം പോലും....പോടീ പുല്ലേ എന്നു പറയണം
മറുപടിഇല്ലാതാക്കൂകാട്ടിലും പുല്ല് ഇല്ലാതായോ ?
മറുപടിഇല്ലാതാക്കൂ(തെറ്റിദ്ധരിക്കരുത്.)
ഞാൻ കഴിയുന്ന നാട്ടിലെ പശുക്കൾ ഇങ്ങനെ മരിച്ചതു കണ്ടിട്ടുണ്ട്.
എവിടെ കാട്ടാറുകൾ, കിളികൾ, കപോതങ്ങൾ,
മറുപടിഇല്ലാതാക്കൂകവികൾ പുകഴ്ത്തുന്ന മോഹന മയൂരങ്ങൾ ?
സത്യം തന്നെ..
പ്രകൃതി സ്നേഹത്തിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്ന വരികൾ....
ശുഭാശംസകൾ....
വനയാത്രയുടെ ഉദ്ദേശം
മറുപടിഇല്ലാതാക്കൂശരിയായില്ലെന്നു തോന്നി...ബാക്കി ഭാഗം ഇഷ്ടമായി..
കവി ഒരു പരിതസ്ഥിതി പ്രേമി എന്ന് വരികള്‍ വിളിച്ചു പറയുന്നു.
മറുപടിഇല്ലാതാക്കൂഭാഗ്യം ആ വനത്തില്‍ പുല്ലുകള്‍ നഷ്ടമായെങ്കിലും കുറെ മരങ്ങള്‍
എങ്കിലും അവശേഷിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.
നന്നായിപ്പറഞ്ഞു. കാലിക പ്രസക്തമായ വരികള്‍. നമ്മുടെ നാട്ടില്‍
ഇതിന്റെ നിരോധനം ഇല്ലേ?
ഇനി പ്രിയതമേ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന ഒരു കവിത
അല്ലെ അടുത്തത്. ആശംസകള്‍
പട്ടേപ്പാടം റാംജി, അജിത്ത്, അനു രാജ്, കലാവല്ലഭൻ, സൗഗന്ധികം, സുധാകരൻ, ഫിലിപ്പ്, എല്ലാവർക്കും നന്ദി. പിന്നെ, "അപാരെ കാവ്യസംസാരെ കവിരേവ പ്രജാപതി" എന്നുണ്ടല്ലോ. ഒരു കാട്ടിലും ഞാൻ പോയിട്ടില്ല. ഭാവന മാത്രമാണ് കാടു കയറിയത്.
മറുപടിഇല്ലാതാക്കൂഅര്ത്ഥവത്തായ വരികള്‍...
മറുപടിഇല്ലാതാക്കൂVallabhanu Pullum ....!
മറുപടിഇല്ലാതാക്കൂManOharaM, Ashamsakal...! :)
പ്രിയപ്പെട്ട മാഷെ ,
മറുപടിഇല്ലാതാക്കൂകഥ ഇഷ്ടപ്പെട്ടു. നല്ല ആശയം നല്ല വരികള്‍
ഒന്നും നശിക്കാതിരിക്കട്ടെ കാടും കാട്ടു മൃഗങ്ങളും അരുവികളും മലകളും പുഴകളും ഒന്നും
സ്നേഹത്തോടെ
ഗിരീഷ്
കവിത നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂഒന്നു മുറിച്ചെഴുതിയിരുന്നെങ്കിൽ
അവതരണവും ഭംഗിയാകുമായിരുന്നു....
മുബി,സന്തോഷ്കുമാർ, ഗിരീഷ്,അശോകൻ
മറുപടിഇല്ലാതാക്കൂഅഭിപ്രായം കുറിച്ചതിന് നന്ദി
Kavitha edayalum purana stree kadapatrangale apamanikkade vidilla..alle..?
മറുപടിഇല്ലാതാക്കൂ
ഇല്ലാതാക്കൂസ്ത്രീകഥാപാത്രങ്ങൾ അപമാനിതരാവൻ ഇടകൊടുക്കരുത്.