കണ്ണാ വരുന്നു ഞാൻ നിൻ മുന്നിൽ മാനസ-
വെണ്ണയുമായ് നിൻ പദാംബുജം കൂപ്പുവാൻ
കണ്ണീരുവീണു നനഞ്ഞൊരെൻ നൊമ്പരം
വെണ്ണീരുപോലിന്നമരട്ടെ മണ്ണിതിൽ
എത്ര ദിനരാത്രമോർത്തു ഞാൻ നിന്നുടെ
ചിത്രഹർമ്മ്യത്തിന്റെ വാതിലിൽ മുട്ടുവാൻ
പട്ടിണിക്കോലമാമെൻ കൈയിലേന്തി ഞാൻ
പത്നി തന്നുള്ളോരവിൽക്കിഴി മാധവാ !
ഒന്നാ കിളിവാതിലൽപം തുറക്കുക
എന്നെ കടാക്ഷിച്ചനുഗ്രഹിച്ചീടുക
ശംബരേശാ നിന്റെ ലീലാവിലാസങ്ങൾ
ശംഖൊലിയായെന്റെ കർണ്ണത്തിലെത്തവെ,
താളപ്പിഴപോൽ തുടിക്കുന്ന ചിത്തമാ-
മാലിലതന്നിൽ പ്രസാദം കൊതിച്ചു ഞാൻ
ഓടിവന്നെത്തി നിന്മുന്നിലരുളുക
കോടക്കാർ വർണ്ണാ സമാശ്വാസമെന്നിലായ്
മൗലമാം ഭക്തിതൻ പാൽക്കുടമെന്നുടെ
മൗലിയിലേന്തി ഞാനോടിവന്നീടവെ,
എന്നെ പിറകിൽ വലിക്കുന്നു ഭൗതിക-
മെന്ന കിനാവള്ളി വീണ്ടുമിടക്കിടെ
ഒന്നതു മാറ്റുക, കംസന്റെ ഗർവ്വമാം-
കുഞ്ജരംതന്നെ നശിപ്പിച്ച മാധവാ !
എന്നെയനുഗ്രഹിച്ചീടുക ഈ കിഴി-
യൊന്നുതുറന്നവിലൽപം ഭുജിക്കുക.
കണ്ണാ...ദാരിദ്ര്യത്തിന്റെ പ്രതീകമായി.....ഒരു അവില് കിഴിയുമായി ഈ കുചേലന് നിന്നെയൊന്ന് വെറുതെ കാണാന് വന്നതാണ്...ഞാന് ഒന്നും പ്രതീക്ഷിക്കുന്നില്ല...സൌഹൃദത്തില് പൊതിഞ്ഞുളള നിന്റെയാ പഴയ ചിരിയൊഴിച്ച്.....ക്ഷേത്രങ്ങളിലുംമറ്റും സപ്താഹം നടക്കുമ്പോള് ആലപിക്കാന് പറ്റിയ ഭക്തി നിര്ഭരമായ ഒരു ഗാനം...ആശംസകള്
മറുപടിഇല്ലാതാക്കൂഅനു രാജ്, കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.നന്ദി.
ഇല്ലാതാക്കൂപ്രിയപ്പെട്ട മാഷെ,
മറുപടിഇല്ലാതാക്കൂകവിത വളരെ വളരെ നന്നായി. :)
ഒന്നുമേ വേണ്ടെന്റെ കാര്‍മുകില്‍ വര്‍ണന്റെ
ചെഞ്ചുണ്ടില്‍ വിടരുന്ന പുഞ്ചിരി മധുരസം
ഇന്നെന്റെ നെഞ്ചിലായ് നിറയുന്ന കാണ്മു ഞാന്‍
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷ്. അഭിപ്രായം കുറിച്ചതിനു നന്ദി.താങ്കളുടെ വരികളും മനോഹരമായിരിക്കുന്ന
ഇല്ലാതാക്കൂപ്രിയപ്പെട്ട മാഷെ,
മറുപടിഇല്ലാതാക്കൂകണ്ണനും കുചേലനും തമ്മിലുള്ള സൗഹൃദം എന്നും ഭക്തര്‍ക്ക് പ്രചോദനമാണ്.
കുചേല ദിനത്തിലെ പ്രധാന വഴിപാടായ അവിലിന് എന്ത് രുചിയാണ്.
കണ്ണന്‍ എന്നും കൂടെയുണ്ട് എന്ന വിശ്വാസം ജീവിതം മുന്നോട്ടു നയിക്കുവാന്‍ സഹായിക്കുന്നു.
കൃഷ്ണ ഭഗവാനെ കുറിച്ച് സമ്മ കുറെ കവിതകള്‍ എഴുതിയിട്ടുണ്ട്.
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നവവര്‍ഷം ആശംസിക്കുന്നു.
സസ്നേഹം,
അനു
അനു കൃഷ്ണഭക്തയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കവിത വായിച്ചതിലും അഭിപ്രായം കുറിച്ചതിലും ഒരുപാട്`സന്തോഷം നന്ദി. ഈ വർഷം എല്ലാവിധ നന്മകളും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു..
ഇല്ലാതാക്കൂഅടിയന്റെ കണ്ണുനീരലിഞ്ഞലിഞ്ഞൊഴുകുന്നതറിയുന്നില്ലേ...? കണ്ണാ......
മറുപടിഇല്ലാതാക്കൂഅഭിനവ സൗഹൃദങ്ങൾക്കൂമപ്പുറം.........
യു ട്യൂബില്ല... ഫേസ് ബുക്കില്ല... ബ്ളോഗില്ല.... പക്ഷെ, ഹൃദയം ഹൃദയത്തെ തൊടുന്ന സൗഹൃദം.. ....
മനോഹരമായ കവിത
ശുഭാശംസകൾ.....
കണ്ണാ നിന്റെ മായാജാലങ്ങള്‍
മറുപടിഇല്ലാതാക്കൂനന്ദി അജിത്ത്. മായാജാലങ്ങളാണല്ലോ നമുക്കുചുറ്റും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കൃഷ്ണാ ഗുരുവായൂരപ്പാ !
ഇല്ലാതാക്കൂകുചേല-മാധവന്മാരുടെ കൂടിക്കാഴ്ച വര്‍ണ്ണിച്ചത് മനോഹരമായിരിക്കുന്നു. എല്ലാം കണ്ണന്റെ മായാവിലാസങ്ങള്‍.
മറുപടിഇല്ലാതാക്കൂഎന്തുകൊണ്ടോ ശൌരികണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ...
കവിത വായിച്ചതിലും അഭിപ്രായം കുറിച്ചതിലും സന്തോഷം, നന്ദി, ഡോക്ടർ
ഇല്ലാതാക്കൂകവിത എന്നെ എന്റെ സ്കൂള്‍ നാളുകളിലേക്ക് നയിച്ചു
മറുപടിഇല്ലാതാക്കൂമനോഹരമായ ആ പദ്യത്തിന്റെ പുനരാവിഷ്കരണം
മാഷിന്റെ തനതായ ശൈലിയില്‍ ഇവിടെ അവതരിപ്പിച്ചു
മനോഹരമാമായിരിക്കുന്നു മാഷെ. വീണ്ടും കാണാം. നന്ദി.
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
ഇല്ലാതാക്കൂഹാ ഹാ ! അവില്‍ക്കിഴിക്കെട്ടോ? മുകില്‍ വര്‍ണ്ണ-
മറുപടിഇല്ലാതാക്കൂനാഹ്ലാദ മേകാന്‍ നറും വെണ്ണ വച്ചതോ?
ആഹാ! കവിതയായ് താങ്കൾ കുറിച്ചിട്ട
ഇല്ലാതാക്കൂമോഹനമാമഭിപ്രായം മനോഹരം !
മനോഹര കവിത...!!
മറുപടിഇല്ലാതാക്കൂസുഹൃത്തേ, കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി
മറുപടിഇല്ലാതാക്കൂസുഹൃത്തേ, കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി
മറുപടിഇല്ലാതാക്കൂനവനീത ചോരാ ,ഗോപാലകൃഷ്ണാ
മറുപടിഇല്ലാതാക്കൂരാധാ സമേതാ ഹരേ,
പൊന്നുണ്ണി യല്ലേ ,പാല്‍ വെണ്ണയുണ്ണാന്‍
കൊതി കൊതി തുള്ളുമമ്പാടിമുത്തേ
നീ തന്നെയെന്നും കാത്തീടുമല്ലോ
കണ്ണാ മുകുന്ദാ, ഹരേ..
മധു സാറിനെ ഗുരുവായുരപ്പന്‍ അനുഗ്രഹിക്കട്ടെ.
സുഹൃത്തേ, കവിത വായിച്ചതിലും , മറ്റൊരു കവിത കോറിയിട്ടതിലും സന്തോഷം. നന്ദി
മറുപടിഇല്ലാതാക്കൂKAVITHA VALLARE NANNAYI....ASAMSAKAL..
മറുപടിഇല്ലാതാക്കൂഭക്തി നിറഞ്ഞ വരികള്‍ ... ആശംസകള്
മറുപടിഇല്ലാതാക്കൂഒന്നാ കിളിവാതിലൽപം തുറക്കുക
മറുപടിഇല്ലാതാക്കൂഎന്നെ കടാക്ഷിച്ചനുഗ്രഹിച്ചീടുക
കണ്ണാ കരിമുകില്‍ വര്‍ണ്ണ എന്റെ
കണ്ണിനു പൂക്കണി വെക്കു
കാണാത്തൊരോടക്കുഴലില്‍ നിന്റെ
കേള്‍ക്കാത്ത ഗാനമുയര്‍ത്തു