ആകെ പേജ്‌കാഴ്‌ചകള്‍

2013, ജനുവരി 31, വ്യാഴാഴ്‌ച

പാഞ്ചാലി




നീ....അഞ്ചുപേർക്ക്‌ കിടക്ക വിരിച്ചവൾ,
പുഞ്ചിരിച്ച്‌ മയക്കിയെടുത്തവൾ,
കൊഞ്ചിക്കുഴഞ്ഞാടിയവൾ,
പഞ്ചാമൃതം പകർന്നു നൽകിയവൾ.....
ഇപ്പോൾ നീ പതിവ്രത ചമയുമ്പോൾ
ഈ ദുശ്ശാസനന്‌ വരുന്നത്‌ ചിരിയാണ്‌
നിന്റെ തുണി ഞാനുരിയുമ്പോൾ,
നിന്റെ ഉള്ളിലെ അഭിനിവേശം ഞാൻ അറിയുന്നു
എന്നിട്ടും കരയുന്നോ?, അഭിനയിക്കുന്നോ?
അതോ, ആനന്ദാശ്രു പൊഴിക്കുന്നോ ?
പതിനാറായിരത്തെട്ടിന്റെ
പതിവു സേവക്കാരനെ ഉറക്കെ വിളിക്കുന്നോ?
അഞ്ചുപേർക്ക്‌ മാറ്റാനാവാത്ത നിന്റെ
പഞ്ചശരരോഗം,
തീർത്തും മാറ്റും ഞങ്ങൾ നൂറു വൈദ്യർ
കൃഷ്ണാ ! കണ്ണടച്ചുകൊൾക
പെണ്ണിൻ ചേല കട്ടവൻ നീ,
ആലിൻ കൊമ്പിൽ ചാർത്തിയോൻ നീ,
ഗോപികമാരെ നഗ്നരാക്കി
നടത്തിച്ചു രസിച്ചോൻ നീ
അതൊന്നും കുറ്റമല്ലെങ്കിൽ
കൃഷ്ണാ ! ഇതാണോ പിന്നെ ?

22 അഭിപ്രായങ്ങൾ:

  1. എല്ലാ ശരികളും വിശകലനം ചെയ്യപ്പെടുമ്പോള്‍
    മതിയായ ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ കാണും .
    ചരിത്രം ഒരു നല്ല വേശ്യ തന്നെ ,അത് പുരാണത്തിലായാലും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം കൽപനിക കഥകളല്ലേ. പാകപ്പിഴകൾ പലതും കാണും

      ഇല്ലാതാക്കൂ
  2. വസുധ പാണ്ഡവരെ നഗ്നരാക്കിക്കളഞ്ഞു .... കൂടെ കൃഷ്ണനേം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രാജാവ്‌ നഗ്നനാണ്‌. ഞാനത്‌ ഉറക്കെ പറഞ്ഞുപോയി

      ഇല്ലാതാക്കൂ
  3. ആഹാ...അപ്പോള് രണ്ടും കല്പിച്ച് ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് അല്ലേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ വേറൊരു കാഴ്ചപ്പാടിലൂടെ നോക്കിയെന്നു മാത്രം.

      ഇല്ലാതാക്കൂ
  4. ദുശ്ശാസനന്‍ സിന്ദാബാദ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. കലിയുഗമല്ലേ? സംഭവാമി യുഗേയുഗേ. എല്ലാം കണ്ണന്റെ മായാജാലങ്ങൾ!

      ഇല്ലാതാക്കൂ
  5. ഭരിക്കുന്നവർക്ക് എന്തും ആവാം എന്നല്ലെ ചൊല്ല്,,, ‘സാധാരണക്കാർ ചെയ്താൽ തെറ്റുകൾ ആണെന്ന് പറയുന്ന കാര്യങ്ങൾ’ മേലാളർ ചെയ്താൽ ശരിയാണെന്ന് വരുത്തി തീർക്കുന്നതാണല്ലൊ നമ്മുടെ പുരാണങ്ങൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "അമ്മാവന്‌ അടുപ്പിലും തൂറാം" എന്നൊരു പ്രയോഗം ഉണ്ടല്ലോ

      ഇല്ലാതാക്കൂ
  6. മറുപടികൾ
    1. Puranathe tiruthan irangippurappedum munpu manasiruthi adonnu vayichal kollam...panchaliye vesyayum krishnane vidanumakkiyittu endu nedi..?

      ഇല്ലാതാക്കൂ
    2. പുരാണങ്ങൾ ഭാവനാസൃഷ്ടികൾ മാത്രമാണ്‌. കണ്ണുമടച്ച്‌ അതങ്ങ്‌ വിശ്വസിക്കേണ്ടതില്ല. നമുക്ക്‌ അത്‌ പലതരത്തിലും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.

      ഇല്ലാതാക്കൂ
  7. ചിന്തിച്ചാല്‍ ഒരന്തോല്യ അല്ലെങ്കില്‍ ഒരു കുന്തോല്യ....
    എങ്ങിനെ നോക്കിയാലും ഒന്നും ആവാതെ.

    മറുപടിഇല്ലാതാക്കൂ
  8. ചതിയൻ ചന്തുവിന്‌ എം.ടി. പാപ വിമുക്തി നല്കി. ഇവിടെ സർ, പഞ്ചാലിയുടെ പാതിവ്രത്യത്തിനു പുതു വ്യാഖ്യാനവും. രണ്ടും അങ്ങനെയല്ലെന്നു പറയാൻ ആസ്വാദക മനസ്സ് മടിക്കുന്നിടത്ത് എഴുത്തുകാരന്റെ തൂലിക തിളക്കമുള്ളതായിത്തീരുന്നു.

    ഇഷ്ടപ്പെട്ടു.

    ശുഭാശംസകൾ.......



    മറുപടിഇല്ലാതാക്കൂ
  9. ഞാനൊന്നും പറഞ്ഞില്ലേ ....ഞാനീ നാട്ടുകാരനും അല്ല

    മറുപടിഇല്ലാതാക്കൂ
  10. ആശയം നന്നായിരിക്കുന്നു, വരികളും. ദുശ്ശാസനന്‍ എന്ന വില്ലന്‍ പറയുന്ന വില്ലത്തരങ്ങള്‍ ശരിവക്കാനും വില്ലന്മാര്‍ കാണും. വില്ലന്‍ എന്ന നിലക്ക് ഇവിടെ ഈ വില്ലന്റെ വില്ലത്തരങ്ങള്‍ - മനോഗതം, ആക്രോശം, ദുഷ്പ്രവര്ത്തി - എല്ലാം കാവ്യാത്മകമായി വരച്ചുകാട്ടി.

    മറുപടിഇല്ലാതാക്കൂ
  11. അമ്മയെ തല്ലിയാലും രണ്ടുപക്ഷം ദുശ്ശാസനാ...

    മറുപടിഇല്ലാതാക്കൂ
  12. Kaviyude kazhchapadu dusyasana pakshamenkil kalleriyanavarude koottathil mun nirayil njanum kanum...alla dusyasananmare parihasichadanenkil vittu tannirikkunnu..

    മറുപടിഇല്ലാതാക്കൂ
  13. ഞാൻ പാഞ്ചാലിയുടെ പക്ഷത്താണ്‌

    മറുപടിഇല്ലാതാക്കൂ