കള്ളൻ കടന്നു ഗൃഹത്തിലൊരു ദിനം
കൊള്ള നടത്തുവാനന്നൊരു രാത്രിയിൽ
ഒച്ചയുണ്ടാക്കാതെ പൊന്നും, പണക്കെട്ടു-
മൊക്കെയെടുത്തൊരു ഭാണ്ഡം ചമച്ചവൻ
കിണ്ണവും കിണ്ടിയും ചെന്നെടുത്തീടവെ
തിണ്ണം കലപില ശബ്ദമുയർന്നുപോയ്
ഞാനുറങ്ങീടുകയായിരുന്നൂ പൊൻ കി-
നാവിൽ മുഴുകിയാരാത്രിയിലെങ്കിലും
അച്ഛനുമമ്മയും കൂട്ടരും ചെന്നങ്ങു
മച്ചിൽ പതുങ്ങിയ കള്ളനെ കണ്ടെത്തി
കൈകളും കാൽകളും കെട്ടിയാക്കള്ളനെ
കൈക്രിയ ചെയ്യാൻ തുടങ്ങിയ വേളയിൽ
ഞാനുണർന്നൂ, കൺ മിഴിച്ചു, ഉയരുന്ന
ദീനമാം ശബ്ദങ്ങൾ കേട്ടിട്ടടുക്കവെ
പാവമാ കള്ളൻ വിലപിപ്പൂ, കഷ്ടമീ
പാതകം ചെയ്യുവതെന്തീ മുതിർന്നവർ?
ചെന്നു തലോടുവാൻ തോന്നിമേ, മുമ്പിലാ-
ഖിന്നനാം കള്ളനെ, പുത്തൻ കവിതയെ !
(കടപ്പാട് - ടാഗോർ)
let him come again sir.... ha....ha...
മറുപടിഇല്ലാതാക്കൂsimple and cute poem...
now I'm in a net cafe.that's why I had to comment in English..pls don't feel bad with me..
my best wishes.....gud nit sir...
ഇഷ്ടമായി ......ആശംസകള്‍
മറുപടിഇല്ലാതാക്കൂഇഷ്ടമായി മധുവേട്ടാ....
മറുപടിഇല്ലാതാക്കൂകള്ളന്റെ
മറുപടിഇല്ലാതാക്കൂകണ്ണീര്
കടപ്പാടോടുകൂടി
കുറിച്ചത്
കുറിക്കു
കൊള്ളുന്നു!
കവിത
കലക്കന്‍!
:)
മറുപടിഇല്ലാതാക്കൂ