സീനിയർ സിറ്റിസൺസ് അസോസേഷ്യൻ ഓഫീസിലിരുന്ന് ഞാൻ 'വയോജനമിത്രം' മാസികയുടെ മാറ്റർ എഡിറ്റ് ചെയ്യുകയായിരുന്നു.
സർവ്വീസിൽനിന്ന് പിരിഞ്ഞശേഷം കാര്യമായ ജോലിക്കൊന്നും ശ്രമിച്ചില്ല എന്നതാണ് വാസ്തവം. കുറച്ചു സാഹിത്യ പ്രവർത്തനവും, സാമൂഹ്യപ്രവർത്തനവും ധാരാളം സുഹൃത്തുക്കളെ സൃഷ്ടിച്ചു. ഏതാനും പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചു. ചില വേദികളിൽ അദ്ധ്യക്ഷ നായും, പ്രസംഗകനായും പ്രത്യക്ഷപ്പെട്ടു. അങ്ങിനെയിരിക്കെയാണ്‌സീനിയർ സിറ്റിസൺസ് അസോസേഷ്യനുമായി ബന്ധപ്പെട്ടത്. അവർ പ്രസിദ്ധീകരിക്കുന്ന 'വയോജനമിത്രം' മാസികയുടെ എഡിറ്ററായി എന്നെ നിർബന്ധപൂർവ്വം ക്ഷണിച്ചു. സേവനമല്ലാതെ വേതനമില്ലാത്ത ഒരു തസ്തിക.
സമയം നട്ടുച്ച.
വിരുന്നുകാരെപ്പോലെ രണ്ടുമൂന്നു യുവാക്കൾ ഓഫീസിലേക്ക് സംശയത്തോടെ കയറിവരുന്നത് ഞാൻ ശ്രദ്ധിച്ചു. അവർ നേരെ എന്റെ മുറിയിലേക്കാണ് കയറിവന്നത്.
'ഇരിക്കൂ. ഇവിടെ സൗകര്യം പരിമിതമാണ്'
ഞാൻ അതിഥികളോട് പറഞ്ഞു.
ഒരാൾ കസേരയിലും, മറ്റു രണ്ടുപേർ സ്റ്റൂളിലും ഇരുന്നു.
മദ്ധ്യവയസ്ക്കർപോലുമല്ലാത്ത ഈ യുവാക്കൾക്ക് ഈ ഓഫീസിൽ എന്താണ് കാര്യം?. എന്റെ മനസ്സ് മന്ത്രിച്ചു.
കസേരയിലിരിക്കുന്ന താടിക്കാരനായ യുവാവ് അക്ഷമനായി കാണപ്പെട്ടു. കൂടെ വന്ന മറ്റു രണ്ടുപേരെയും ഇടക്കിടെ അയാൾ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അതിലൊരാൾ കൈയിലുള്ള മാസികകൊണ്ടു വീശുവാൻ തുടങ്ങി.
ഞാൻ എഴുന്നേറ്റ് ഫാൻ ഓൺ ചെയ്തു.
'എന്താണ് കാര്യം? ആരാണ് നിങ്ങൾ. മനസ്സിലായില്ല'.
ഞാൻ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു.
'ഞങ്ങൾ പയ്യന്നൂ രിൽ നിന്നു വരുന്നതാണ്. 2012 ലെ "കൈരളീ കലാ നിഷ്കുടം" അവാർഡിന്
താങ്കളെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കാൻ വന്നതാണ്'
'എനിക്കോ? അങ്ങിനെ ഒരവാർഡുണ്ടോ?'.
'ഉണ്ട് സാർ. 2008 മുതൽ ഞങ്ങൾ ജില്ലയിലെ ഏറ്റവും പ്രഗൽഭരായ ബഹുമുഖ പ്രതിഭകൾക്ക് നൽകിവരുന്ന അവാർഡാണത്. ഇക്കൊല്ലം താങ്കളാണ് ആ അവാർഡിന് അർഹനായിരിക്കുന്നത്'
സത്യത്തിൽ ഞാൻ ഒന്നമ്പരന്നു.
അവാർഡിനോട് എനിക്ക് പുഛമുണ്ടായിട്ടല്ല. ഇത്രയും വയസ്സിനിടെ അവാർഡ് പോയിട്ട് ഒരു സർട്ടിഫിക്കറ്റോ, സമ്മാനമായി ഒരു കുപ്പിഗ്ലാസ്പോലുമോ ലഭിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല.
എന്ത് അവാർഡായാലും അത് കിട്ടുന്നത് ഒര് അംഗീകാരമല്ലേ? സന്തോഷമല്ലേ?. ഞാൻ മിണ്ടാതിരുന്നു.
'സാർ വേണ്ടെന്നു പറയരുത്. കമ്മറ്റി ഐകകണ്ഠ്യ്യേന എടുത്ത തീരുമാനമാണ്'.
ജനുവരി 2ന് പയ്യന്നൂർ ടൗൺഹാളിലാണ് ചടങ്ങ്. വൈകുന്നേരം 4 മണിക്ക്. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെയാണ് പുരസ്കാരദാതാവായി കണ്ടിട്ടുള്ളത്.'
ചെറിയൊരു സന്തോഷം എനിക്കു തോന്നാതിരുന്നില്ല. ഷോകെയ്സിൽ തിളങ്ങുന്ന ഒരു അവാർഡ് നാലാൾ കാണത്തക്കവിധം വെക്കാമല്ലോ. ഇപ്പോൾ പേരക്കുട്ടികൾക്ക് കിട്ടിയ ക്ലാവ്‌പിടിച്ച രണ്ട് കപ്പുകളാണ് ഷോകെയ്സിൽ. ഒന്നു തവളച്ചാട്ടത്തിനും, മറ്റേത് 100 മീറ്റർ ഓട്ടത്തിനും.
'അങ്ങിനെയാണ്` നിങ്ങളുടെ ആഗ്രഹമെങ്കിൽ നടക്കട്ടെ. ഞാൻ എതിരു പറയുന്നില്ല.'
ഒരു പുഞ്ചിരിയോടെ ഞാൻ അവരോട് പറഞ്ഞു.
'ശരി സാർ, വളരെ നന്ദി'.
അവർ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
'സാർ ഒരു ചെറിയ ഉപകാരം ഞങ്ങൾക്ക് ചെയ്തുതരണം'
'എന്താണാവോ?'
'ഒരു 20 ഫ്ലക്സ് ബോർഡ് ഈ കടലാസ്സിലെഴുതിയ കുറിപ്പു പ്രകാരം തയ്യാറാക്കി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊക്കെ സാർ വെപ്പിക്കണം. അന്നത്തെ ചായച്ചെലവും വേണ്ടിവരും. പിന്നെ, അവാർഡായി സാറിനു തരുന്ന ഫലകത്തിനും, സർട്ടിഫിക്കറ്റിനും, പൊന്നാടക്കും, നോട്ടീസ് അച്ചടി, ടൗൺഹാൾ വാടകയിനത്തിനെല്ലാം കൂടി ഒരു 6500/- കാണേണ്ടിവരും. അഡ്വാൻസായി ഒരു 3000/- മണി ഇപ്പോൾതന്നെ തരികയാണെങ്കിൽ വളരെ സൗകര്യമായി'
'ഓഹോ!' എന്റെ രക്തം തിളച്ചുപൊങ്ങി. ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങുകയോ, കൊടുക്കുകയോ ചെയ്യാത്ത എന്നെയാണോ ബലിയാടാക്കാൻ കണ്ടത്. ക്രോധം കൊണ്ട് എന്റെ കണ്ണുകൾ ചുവന്നു. കാശ് കൊടുത്ത് അവാർഡ്` വാങ്ങുകയോ?
'ഈ അവാർഡ് എനിക്ക് വേണ്ട. നിങ്ങൾ സ്ഥലം വിടുക'. ഞാൻ ഗർജ്ജിച്ചു.
ആഗതർ അൽപം പരുങ്ങി. താടി ചൊറിഞ്ഞുകൊണ്ടു കസേരയിലിരുന്ന ആൾ മറ്റു രണ്ട്`പേരെയും ദയനീയമായി നോക്കി.
'അല്ല സാർ, നമുക്ക് അഡ്`ജസ്റ്റ് ചെയ്യാം'
'ഹും !. ഞാൻ ചവുട്ടി പുറത്താക്കേണ്ടെങ്കിൽ ഉടൻ ഇറങ്ങുക' രോഷാകുലനായി ഞാൻ എഴുന്നേറ്റു.
മൂന്നുപേരും തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങി.
ഞാൻ ചിന്തിച്ചുപോയി.
ആരായിരിക്കും അടുത്ത അവാർഡ് ജേതാവ്. ഒരുപക്ഷെ നിങ്ങളാകുമോ?
കുപ്പിയുടെ കാര്യം ഒന്നും പറഞ്ഞില്ല. വളരെ നന്നായിട്ടുണ്ട് മധുസാര്‍ . ഇതാണ് ഇന്ന് സമൂഹത്തില്‍ നടക്കുന്നത്.
മറുപടിഇല്ലാതാക്കൂകുപ്പികൂടെ ചേർക്കാമായിരുന്നു. വിട്ടുപോയി. നന്ദി ഉദയപ്രഭൻ
ഇല്ലാതാക്കൂഹഹഹഹാ!
മറുപടിഇല്ലാതാക്കൂകണ്ണൂര്ക്കാരെ പറ്റിക്കുന്ന കണ്ണൂര്‍ക്കാരോ!!
കലക്കി സാറേ കലക്കി.
നന്ദി കണ്ണൂരാൻ. ഹർത്താൽ പിൻവലിച്ചിരിക്കുന്നു.
ഇല്ലാതാക്കൂകൈരളി കലാ നിഷ്കൂടം?
മറുപടിഇല്ലാതാക്കൂഎന്തെന്ത് സംഘടനകള്‍
എന്തായാലും സാറിന്‍റെ പ്രതികരണം നന്നായി.
ഇഷ്ടപ്പെട്ടു
ആശംസകള്‍
ഒരുപാട് സന്തോഷം. നന്ദി
ഇല്ലാതാക്കൂVallyacha...kalakkiyittundu...aaranavo award nu vendi thiranjedukkappetta aa nirbhagyavaan...
മറുപടിഇല്ലാതാക്കൂബിനി, ഇതൊക്കെ ഇന്നു നടക്കുന്ന കാര്യങ്ങളാണ്. അത് കഥയായി എഴുതിയെന്നുമാത്രം. ഞാൻതന്നെ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അത്രതന്നെ.
ഇല്ലാതാക്കൂഒരവാര്ഡ് എനിയ്ക്കുംകൂടി ഒപ്പിച്ച് തരണേ...!!
മറുപടിഇല്ലാതാക്കൂഅവാര്ഡ് കഥ കലക്കി കേട്ടോ
നന്ദി, അജിത്ത്. കഥ വായിച്ചതിനും അഭിപ്രായം കുറിച്ചതിനും
ഇല്ലാതാക്കൂഹഹ/...ഇഷ്ടായീ
മറുപടിഇല്ലാതാക്കൂനന്ദി. സുമേഷ്. ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം
ഇല്ലാതാക്കൂഎന്തൊരനുഭവം! ഇങ്ങിനെയും ചില കഥാപാത്രങ്ങള്‍!
മറുപടിഇല്ലാതാക്കൂഅതെ, ഇതിലും വലിയ തട്ടിപ്പുകൾ നമ്മുടെ നാട്ടിൽ അരങ്ങേറുന്നില്ലേ ?.
മറുപടിഇല്ലാതാക്കൂ