ആകെ പേജ്‌കാഴ്‌ചകള്‍

2012, ഡിസംബർ 30, ഞായറാഴ്‌ച

ദാമിനി
















കേവലം മെഴുതിരിപോൽ കത്തിയെരിഞ്ഞൂ നീ
ദാമിനി മഹാജ്യോതിയായതു പരന്നപ്പോൾ,
അഗ്നിപർവ്വതമായി, ലാവയായൊഴുകിയീ-
ഭഗ്നചിത്തർതൻ രോഷം കനലായെരിയുന്നു.

നാരിയെ പൂജിച്ചീടും ആർഷസംസ്കാരത്തിന്റെ
നാടായ ഭാരതത്തിനീഗതി കൈവന്നല്ലോ !
ക്രൂരമാം പൈശാചിക കാമാസ്ത്രം തറച്ചെത്ര 
ശാരിക വ്യാധന്മാർക്കു ഭക്ഷണമായ്ത്തീർന്നെന്നോ

ലജ്ജയാൽ കുനിയുന്നീ ദുർഗതിയോർത്തെൻ ശീർഷം,
മുജ്ജന്മപാപംകൊണ്ടീ കാഴ്ചകൾ കാണായ്‌വന്നൂ
ക്രൂരമാം ശിക്ഷയൊന്നുമാത്രംതാൻ പരിഹാരം
ഭാരതം മൂർച്ചകൂട്ടി പടവാളുയർത്തേണം

തലവെട്ടത്രെ ശിക്ഷ സൗദിയിലെന്നാൽ നമ്മൾ-
ക്കിവിടെ ശിക്ഷയ്ക്കൽപം മൃദുത്വം പകർന്നീടാം
ബലമായ്‌ സംഗംചെയ്ത നീചമാമവയവം
അടിയേഛേദിക്കുവാൻ നിയമം മാറ്റീടുകിൽ

നിൽക്കുമീ വിളയാട്ടം, നിർഭയം നടന്നീടാ-
മർദ്ധരാത്രിയും നാരീവൃന്ദങ്ങൾക്കനായാസം.
അടിയെ പേടിക്കാത്തൊരന്തകനുണ്ടോ ഭൂവിൽ
മടിവേണ്ടിനിയൊട്ടും, മാറ്റുക നിയമങ്ങൾ !

19 അഭിപ്രായങ്ങൾ:

  1. അടിയെ പേടിക്കാത്തൊരന്തകനുണ്ടോ ഭൂവിൽ
    മടിവേണ്ടിനിയൊട്ടും, മാറ്റുക നിയമങ്ങൾ !

    വരട്ടെ പണത്തിനും മീതെ പറക്കുന്ന നിയമങ്ങൾ.....

    സന്ദർഭോചിതമായ കവിത..

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത വായിച്ച്‌ അഭിപ്രായം കുറിച്ചതിന്‌ വളരെ നന്ദി, സൗഗന്ധികം.

      ഇല്ലാതാക്കൂ
  2. നാട്ടാര്‍ നന്നായാല്‍ നാടും നന്നാകും.മനസ്സ് നന്നായാല്‍ വപുസ്സും.ഭരിക്കുന്നവന്‍ സത്യവും നീതിയും ധര്‍മ്മവും പുലര്ത്തുന്നവന്‍ ആകാന്‍ നമ്മള്‍ ശ്രദ്ധ വെക്കുകയും വേണം.ഇവിടെ നിയമത്തിന്‍റെ കുറവുകൊണ്ടാണോ?നേതാവിനും നീതനും രണ്ടു നിയമമുണ്ടോ?പണമുള്ളവനും ഇല്ലാത്തവനും രണ്ടു നീതിയാണോ?ക്രൂരാല്‍ ക്രൂരമായ ബലാല്‍സംഗത്തിന്‍റെ ഇരകള്‍ വീണ്ടും വീണ്ടും മാനുഷ്യകത്തെ കൊഞ്ഞനം കുത്തുന്നു,ഇപ്പോഴും!!സൗമ്യയുടെ കാര്യത്തില്‍ തന്നെ പ്രതിക്ക് വേണ്ടി വാദിക്കാന്‍ മൂന്നു പ്രഗല്‍ഭ അഭിഭാഷകര്‍ !!!കേഴുക പ്രിയനാടേ....!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കൾ എഴുതിയത്‌ നൂറ്‌ ശതമാനവും ശരിയാണ്‌. നിയമത്തിന്റെ പഴുതു നോക്കി രക്ഷപ്പെടാൻ ഇടനൽകാതെ കടുത്ത ശിക്ഷ ഒന്നുമാത്രമാണ്‌ പരിഹാരം. ഇപ്പോൾ ഇതാ അതേ കലാപരിപാടിതന്നെ നിർഭയം വീണ്ടും നാട്ടിൽ അരങ്ങേറുന്നു. പത്രങ്ങൾക്ക്‌ ചരമം പേജ്‌ പോലെ ബലാൽസംഗം പേജും വേണ്ടിവന്നേക്കും

      ഇല്ലാതാക്കൂ
  3. എന്ത് പറയാനാണ്? വാർത്തകൾ കാണുമ്പോഴും കേൾക്കുമ്പോഴും ആകെ ഭയം.

    മറുപടിഇല്ലാതാക്കൂ
  4. അടിയെ പേടിക്കാത്തൊരന്തകനുണ്ടോ ഭൂവിൽ
    മടിവേണ്ടിനിയൊട്ടും, മാറ്റുക നിയമങ്ങൾ !

    എത്ര ശരി.

    മറുപടിഇല്ലാതാക്കൂ
  5. കവിത കാലോചിതം
    മാറ്റുവിന്‍ ചട്ടങ്ങളെ!
    എന്നലറി വിളിച്ചിടാം
    നമോന്നായി
    ഈ മൗഷ്യധമന്മാര്‍
    തന്‍ ശിരസ്സില്‍
    കുലക്കയര്‍
    തന്നെ വീഴട്ടെ!
    അത് ഇനി പതിയിരിക്കും
    മറ്റു അധമന്മാര്‍ക്കൊരു
    പാഠവും, മുന്നറിയിപ്പുമാകും
    ആശംസകള്‍
    ആദരാഞ്ജലികള്‍ ജ്യോതിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഫിലിപ്പ്‌. നമ്മുടെ നാട്‌ ഇത്രയും അധ:പതിച്ചുപോയല്ലോ

      ഇല്ലാതാക്കൂ
  6. മറുപടികൾ
    1. കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി അനൂപ്‌

      ഇല്ലാതാക്കൂ
  7. ഡിയര് മധുസൂതനന് സര് താങ്കള് എഴുതിയതിനോട് പൂര്ണ്ണമായും യോജിക്കുന്നു. മരണശിക്ഷയൊക്കെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. ഇത്തരം നീചന്മാര്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ലിംഗം ഛേദിച്ചു കളയുക എന്നതാണ്. ആ രീതിയിലേക്ക് ഭരണകൂടം ഗൌരവമായി ആലോചിച്ച് തുടങ്ങിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നൂറ്‌ കൊല്ലം ജയിൽ ശിക്ഷ നൽകിയാലും പുറത്തുവരാൻ ധാരാളം പഴുതുകളുണ്ട്‌. അപ്പോൾ പഴയ വിക്രിയ വീണ്ടും തുടങ്ങും. ഉപദ്രവകാരിയായ ഉപകരണം ഉന്മൂലനം ചെയ്യുകതന്നെ വേണം
      നന്ദി അനു,കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും

      ഇല്ലാതാക്കൂ
  8. നാരിയെ പൂജിച്ചീടും ആർഷസംസ്കാരത്തിന്റെ
    നാടായ ഭാരതത്തിനീഗതി കൈവന്നല്ലോ !

    വാസ്തവം! ലജ്ജാവഹം. പ്രത്യേകിച്ച് അന്യരാജ്യക്കാര്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ - ഇതല്ലേ നിങ്ങളുടെ സംസ്കാരം എന്ന അര്‍ത്ഥത്തില്‍. തീവ്രമായ വിചാര വികാരങ്ങള്‍ കവി മനസ്സില്‍ അലയടിച്ചത് അറിയുന്നു. നിയമം ശക്തമാക്കിയാല്‍ (അതെ, സൌദിയില്‍ എന്നപോലെ) കുറെ മാറ്റം കണ്ടു എന്ന് വരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെ സംസ്ക്കാരത്തിന്റെ ശവസംസ്ക്കാരമാണ്‌ ഇപ്പോൾ കഴിഞ്ഞത്‌
      കഷ്ടമെന്നല്ലാതെ എന്തുപറയാൻ ഡോക്ടർ

      ഇല്ലാതാക്കൂ

  9. സാസ്ക്കാരിക അധ:പതനം തന്നെ .


    ഇത്തരം നീച കൃത്യങ്ങള്‍ക്ക് ശിക്ഷയായി ഔഷധ പ്രയോഗത്തിലൂടെ ലൈഗിക ശേഷി ഇല്ലാതാക്കല്‍ chemical castration ഏറെക്കാലമായി യുറോപ്യന്‍ ,അമേരിക്കന്‍ രാജ്യങ്ങളില്‍ നിലവിലുണ്ട്
    --

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മുടെ ഭരണാധികാരികൾക്ക്‌ കസേരപോകുമോ എന്ന പേടിയാണ്‌. നന്ദി ഹബീബ

      ഇല്ലാതാക്കൂ
  10. "നാരിയെ പൂജിച്ചീടും ആർഷസംസ്കാരത്തിന്റെ
    നാടായ ഭാരതത്തിനീഗതി കൈവന്നല്ലോ !"

    കാലികം. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി. അനിൽ. കവിത വായിച്ച്‌ അഭിപ്രായം കുറിച്ചതിൽ.

      ഇല്ലാതാക്കൂ