ഫ്ലവർ ഷോ കാണാൻ മാധവമേനോനും പത്നി മാധവിയമ്മയും കാറിൽനിന്നിറങ്ങി.
കീശയിൽ നിന്നെടുത്ത രണ്ട് കോംപ്ലിമന്ററി പാസ്സുകൾ ഗെയ്റ്റിൽ കാണിച്ചു.
പലരുടെ വീടുകളിൽനിന്നും കൊണ്ടുവന്നു നിരത്തിവച്ച വിവിധ സസ്യ പുഷ്പ ഫലപ്രദർശനം കാണാൻ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. നെഴ്സറിക്കാരുടെ ഒരു പടതന്നെ അവിടെയുണ്ടായി. അതിനുപുറമെ വിത്തുകൾ, തോട്ടപ്പണിയുപകരണങ്ങൾ തുടങ്ങി ചാന്തുപൊട്ട് കണ്മഷിവരെ പല ഉൽപന്നങ്ങളുടെയും സ്റ്റാളുകൾ നിരന്നു നിന്നു.
മാധവിയമ്മയുടെ കൊഴുത്തുതടിച്ച രണ്ടു കയ്യിലും വിവിധ ഇനം പൂച്ചെടികൾ നിറച്ച ബേഗുകൾ തൂങ്ങാൻ തുടങ്ങി.
മാധവ മേനോൻ അപ്പോൾ സസൂക്ഷ്മം ബോൺസായ് വൃക്ഷങ്ങളെപ്പറ്റി
പഠിക്കുകയായിരുന്നു. ആൽ, അരയാൽ, മാവ്, പ്ലാവ്, പുളി തുടങ്ങിയ കായ്ച്ചുനിൽക്കുന്ന കുഞ്ഞൻ വൃക്ഷങ്ങൾക്കിടയിലൂടെ അയാൾ ഏറ്റവും സന്തോഷകരമായ ഒരു കാഴ്ച കണ്ടു.
.ഒരു ബോൺസായ് തെങ്ങ് !
ഹാവൂ ! ആശ്വാസമായി. തേങ്ങ പറിക്കാരനെ തേടി അലയേണ്ടല്ലോ. ഇത് വികസിപ്പിച്ചെടുത്താൽ ദൈവത്തിന്റെ സ്വന്തം നാട്ടിന് ഒരു മുതൽക്കൂട്ടാവും. തേങ്ങ പറിക്കാൻ എന്തെളുപ്പമായിരിക്കും !
അയാൾ ബോൺസായ് തെങ്ങ് തലോടി. അതിന്റെ കുഞ്ഞോലകൾ തലമുടിയിഴകൾപോലെ മൃദുലം.
പെട്ടെന്ന് അയാൾക്ക് മാധവിയമ്മയെ ഓർമ്മവന്നു.
ആൾക്കൂട്ടത്തിനിടയിൽ അങ്ങകലെ ഒരു ബോൺസായ് സ്ത്രീയായി മാധവിയമ്മ മാറിയത് അയാൾ കണ്ടു.
ബോൺസായ് തെങ്ങ് ഇഷ്ടായി
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി ഗോപൻ.
ഇല്ലാതാക്കൂനന്നായി തുടങ്ങി...എങ്കിലും പറയാതിരിക്കാനാവില്ല...അവസാനം പോരാ
മറുപടിഇല്ലാതാക്കൂപോരാ പോരാ നാളിൽ നാളിൽ എന്നല്ലേ ! അനു രാജ്. നന്ദി
ഇല്ലാതാക്കൂഒരു ബോൺസായ് ഫോട്ടോ അയച്ചുതരട്ടെ,,,
മറുപടിഇല്ലാതാക്കൂതീർച്ചയായും.
ഇല്ലാതാക്കൂആ ബോണ്‍സായ് തെങ്ങ് ഇഷ്ടപ്പെട്ടു. അതിനിടെ വാമഭാഗം ബോണ്‍സായ് ആയി മാറുന്നത് വരെ സ്വയം മറന്നു ആ തെങ്ങ് ആസ്വദിച്ചത് നിന്നത് ഒരു ചതിയായിപ്പോയി അല്ലേ? എന്തുചെയ്യാം. ആര്‍ക്കും പറ്റും.
മറുപടിഇല്ലാതാക്കൂ