ആകെ പേജ്‌കാഴ്‌ചകള്‍

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

പ്രാർത്ഥനഈ മണലാരണ്യത്തിൽ
വിടരും വസന്തമായ്‌
നീ വരുന്നതും സ്വപ്നം
കണ്ടുകൊണ്ടിരിപ്പൂ ഞാൻ.
നിന്റെ കണ്ണിലെ മുല്ല-
പ്പെരിയാർ കാണുന്നൂ ഞാൻ
നിന്മിഴിയിതൾപ്പീലി
താങ്ങുന്നൊരണക്കെട്ടും
നിർത്തുകീത്തേങ്ങൽ അണ-
പൊട്ടുന്ന ദു:ഖത്തിന്റെ
കുത്തൊഴുക്കതിൽ നമ്മൾ
പതിക്കാതിരിക്കട്ടെ.


5 അഭിപ്രായങ്ങൾ:

  1. വളരെ നല്ല കവിതയാണ് മാഷെ. പ്രാര്‍ത്ഥനയില്‍ ഞാനും പങ്കുചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഹൃദ്യമീ കവിത. ഉള്ളിലെ അണക്കെട്ട്‌ പൊട്ടാതിരിക്കട്ടെ. കുറഞ്ഞ വരികളിൽ വലിയ ജീവിതം തുളുമ്പി നിൽക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നന്ദി സുഹൃത്തുക്കളെ. അഭിപ്രായം കുറിച്ചതിന്‌

    മറുപടിഇല്ലാതാക്കൂ