വെണ്ണിലാവെന്നപോൽ, എൻ കണ്ണിലുണ്ണിപോൽ,
മണ്ണിന്നഭിമാനമായിപ്പിറന്നവൾ
ഉണ്ണിയാർച്ചേ ! നിന്നെയോർക്കുന്നനാരതം
എണ്ണിയാൽ തീരാത്തപദാനമോടെ ഞാൻ.
ഇന്നലെ അങ്കം കഴിഞ്ഞു നീ പോരവെ,
മുന്നിലും പിന്നിലും പല്ലക്കു നീങ്ങവെ,
നീയോർത്തുകാണില്ല ജോനകവീഥിയിൽ
നിന്നെക്കുടുക്കുവാൻ നിൽക്കും ചതിയരെ.

വെള്ളം കുടിക്കാനിറങ്ങിയ വേളയിൽ
ഉറ്റവർ ചാരെ കരിക്കിനായ് നീങ്ങവെ
ചുറ്റിലും കൂടി ചതിയരാം ജോനകർ.
"അല്ലിമലർക്കാവിലെ കൂത്തു കണ്ട നീ
അല്ലലെന്താണെന്നറിഞ്ഞില്ലിതുവരെ,
തെല്ലും മടിക്കാതെ കൂടെ വന്നീടുക,
അല്ലെങ്കിൽ കൂത്തിച്ചീ ! നിന്നെ പിളർന്നിടും"
ചൊന്നവർ; ജോനകർ, ഒട്ടുമേ കൂസാതെ
ഒന്നു നിവർന്നുണ്ണിയാർച്ചയും നിന്നുപോയ് !
പുത്തൂരംവീട്ടിലെ അങ്കക്കളരിയും
നിത്യം തൊഴുമിളയന്നൂർമഠത്തെയും
ഭക്ത്യാസ്മരിച്ചവൾ കൈയൊന്നുവീശവെ,
പത്തടി ദൂരെ തെറിച്ചുപോയ് ജോനകർ.
പല്ലുപോയെല്ലും തകർന്നു, നടക്കുവാൻ
തെല്ലും കഴിയാതെ വീണൂ കിടക്കയായ് !
ഇന്നിതാ ! കേട്ടു ഞാൻ, ടിപ്പുവിന്നുറ്റവർ
ചൊല്ലീ: "തുറുങ്കിലടക്കുകീപ്പെണ്ണിനെ
ആണിനെ തല്ലാൻ മിടുക്കിവൾക്കോ?, ഇവൾ
ആണിന്റെ തല്ലുകൊള്ളാനായ് പിറന്നവൾ " ! !
''പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല
മറുപടിഇല്ലാതാക്കൂആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ''..?
ഉണ്ണിയാർച്ചമാർ ഇനിയും പിറക്കട്ടെ...
വളരെ ഇഷ്ടമായി സർ ഈ കവിത...
ശുഭാശംസകൾ......
ഇല്ലാതാക്കൂനന്ദി സൗഗന്ധികം, ഇത്ര വേഗം അഭിപ്രായം കുറിച്ചതിന്
Unniyarchamaar iniyum janikkatte
മറുപടിഇല്ലാതാക്കൂഅനൂപ്. സന്തോഷം. തീർച്ചയായും നമുക്ക് ഒരുപാട് ഉണ്ണിയാർച്ചമാർ വേണം
ഇല്ലാതാക്കൂവടക്കന്പാട്ടിലെ വീര നായിക - ഉണ്ണിയാര്‍ച്ചയെ കുറിച്ചുള്ള അവതരണം നന്നായി. സ്ത്രീ അബലയല്ലെന്നു പുരാണങ്ങളിലും (സമരം ചെയ്ത ഭാമ, തേര്‍തെളിച്ച സുഭദ്ര........), ചരിത്രങ്ങളിലും (റാണി ലക്ഷ്മീഭായി, ഉണ്ണിയാര്‍ച്ച.....) ഒക്കെ കാണുന്നുണ്ട്. ഇന്നത്തെ മഹിളാമണികളും അത് മനസ്സിലാക്കി പെരുമാറട്ടെ.
മറുപടിഇല്ലാതാക്കൂമല്ലാക്ഷീമണി ഭാമ സമരം ചെയ്തീലയോ
പണ്ട് സുഭദ്ര തേര്‍ തെളിച്ചീലയോ
പാരിതു ഭരിക്കുന്നില്ലേ റാണി വിക്ടോറിയ...
പത്രങ്ങളിലെ ഉണ്ണിയാർച്ചമാർക്ക് അഭിനന്ദനങ്ങൾ. നന്ദി ഡോക്ടർ
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂതീര്ച്ചയീയാര്ച്ചയെക്കാണിച്ചു താങ്കള്‍ ഹാ!
മറുപടിഇല്ലാതാക്കൂമൂര്ച്ചയേറുന്നുപഹാസം തൊടുത്തതും...
ഇല്ലാതാക്കൂവേണമിനിയുമമൃതമാരാര്യമാർ
നാണമില്ലാത്ത പരിഷകളെങ്ങുമേ !
ജയിലിലടയ്ക്കും ഇപ്പോള്‍ കുഞ്ഞിരാമന്മാര്‍
മറുപടിഇല്ലാതാക്കൂഉണ്ണിയാർച്ച ഊതിയാൽ കുഞ്ഞിരാമനും, വല്യരാമനുമൊക്കെ പറന്നുപോകും
ഇല്ലാതാക്കൂഇന്നാണെങ്കില് ഉണ്ണിയാര്‍ച്ച ചമയാന്‍ പോയാല്‍ കോടതി സ്വൊയം കേസെടുത്തു കളയും
മറുപടിഇല്ലാതാക്കൂശരിയാണ്, ഇത് ചാപ്പന്മാരുടെയും, കുഞ്ഞിരാമന്മാരുടെയും കാലം
ഇല്ലാതാക്കൂഇന്ന് കോടതി കുറ്റം പറഞ്ഞ് തുറുങ്കിലടക്കുന്നത് ഉണ്ണിയാർച്ചയെ ആയിരിക്കും.
മറുപടിഇല്ലാതാക്കൂടീച്ചർക്കറിയുമോ ഉണ്ണിയാർച്ചയുടെ അവസാനം എങ്ങിനെയായിരുന്നുവെന്ന്. ടിപ്പുസുൽത്താന്റെ ബീഗമായി മൈസൂരിൽ കഴിഞ്ഞകഥകളും, ഒരു മകനും മകളും ആ ബന്ധത്തിൽ ഉണ്ടായതും വോഡിയാർ രാജകുടുംബവുമായുള്ള ബന്ധവും പലർക്കും അജ്ഞാതമത്രെ. പുത്തൂരം തരവാട്ടിലെ ഏഴാം തലമുറയിൽപ്പെട്ട ഭാസ്കരൻ മാനന്തേരി എഴുതിയ "കടത്തനാടൻ നൊമ്പരങ്ങൾ" എന്ന ഗ്രന്ധം വായിക്കുവാൻ താൽപര്യം.
ഇല്ലാതാക്കൂമിക്ക കവിതകളും ഇപ്പോള്‍ പ്രണയത്തെ കുറിച്ചാണ് കാണാന്‍ കഴിയുന്നത് ..ഒരു തരം ചര്‍വിതചര്‍വണം !
മറുപടിഇല്ലാതാക്കൂപക്ഷെ ഇത് വളരെ വ്യത്യസ്തവും നിലവാരമുള്ളതുമായി തോന്നി
ആശംസകള്‍
നന്ദി ഇസ്മായിൽ നല്ല വാക്കുകൾക്ക്
ഇല്ലാതാക്കൂAppo unniyarchamare angeekarikkanum alkkarundu..alle mashe..!!?
മറുപടിഇല്ലാതാക്കൂTheerchayaayum
ഇല്ലാതാക്കൂsir,kavitha valare ishttamaayi....
മറുപടിഇല്ലാതാക്കൂNandi. Santhosham
ഇല്ലാതാക്കൂപ്രിയപ്പെട്ട മാഷെ,
മറുപടിഇല്ലാതാക്കൂകവിത വളരെ നന്നായി.
വരികള്‍ ഏറെ ഇഷ്ടമായി.
സ്നേഹത്തോടെ,
ഗിരീഷ്
മൂര്‍ച്ചയേറിയ വാക്കുകള്‍......
മറുപടിഇല്ലാതാക്കൂപിറക്കട്ടെ ഒരു പാട് ഉണ്ണിയാര്‍ച്ചമ്മാര്‍ അവരെയാണ് ഇന്നു നമ്മള്‍ക്ക് ആവശ്യം
വസുധയില്‍ വന്നാല്‍ എപ്പോഴും നല്ല കവിതകള്‍ വായിക്കാം .
മറുപടിഇല്ലാതാക്കൂഉണ്ണിയാര്ച്ച .ലളിതം മനോഹരം .
....
മുന്‍പൊരിക്കല്‍ ഒരു പഠനം വായിച്ചത് ഓര്‍മ്മ വരുന്നു . ടിപ്പു മൈസൂരിലേക്ക് പോയപ്പോള്‍ കൂടെ ഒരു പെണ്ണിനേയും കൊണ്ടുപോയിരുന്നു , അത് ഉണ്ണിയാര്‍ച്ച ആയിരുന്നു എന്നെല്ലാം !!!!
അതെ. ടിപ്പുസുൽത്താന്റെ ബീഗമായി മൈസൂരിൽ കഴിഞ്ഞകഥകളും, ഒരു മകനും മകളും ആ ബന്ധത്തിൽ ഉണ്ടായതും വോഡിയാർ രാജകുടുംബവുമായുള്ള ബന്ധവും പലർക്കും അജ്ഞാതമത്രെ. പുത്തൂരം തരവാട്ടിലെ ഏഴാം തലമുറയിൽപ്പെട്ട ഭാസ്കരൻ മാനന്തേരി എഴുതിയ "കടത്തനാടൻ നൊമ്പരങ്ങൾ" എന്ന ഗ്രന്ധം വായിക്കുവാൻ താൽപര്യം.
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഉണ്ണിയാര്ച.. ഞങ്ങള്‍ വടക്കന്‍ മലബാറുകാരുടെ അഭിമാനം. ഇന്നായിരുന്നു ഉണ്ണിയാര്ച്ചമാര്‍ പിറക്കേണ്ടിയിരുന്നതു... ഈ പീഡന കഥകള്‍ മഴപ്പാറ്റ പോലെ നിറയുന്ന ഈ കാലത്തു..
ശരിയാണ് നളിന. അമൃതയെപ്പോലെ ചില ഉണ്ണിയാർച്ചമാർ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നത് ആശ്വാസം.
ഇല്ലാതാക്കൂആദ്യമായി ഇവിടം സന്ദർശിച്ചതിന് നന്ദി.
ഉണ്ണിയാർച്ച ജീവിച്ചിരുന്നത് 16th നൂറ്റാണ്ടിലാണ്.but 1780കളിൽ ഇവരെ ടിപ്പു എങ്ങനെ കണ്ടു? എന്തോ ഒരു വശപ്പിശകില്ലേ?
മറുപടിഇല്ലാതാക്കൂഒരു പക്ഷേ രണ്ട് ആർച്ചമാർ കാണില്ലേ?
ഉണ്ണിയാർച്ച ജീവിച്ചിരുന്നത് 16th നൂറ്റാണ്ടിലാണ്.but 1780കളിൽ ഇവരെ ടിപ്പു എങ്ങനെ കണ്ടു? എന്തോ ഒരു വശപ്പിശകില്ലേ?
മറുപടിഇല്ലാതാക്കൂഒരു പക്ഷേ രണ്ട് ആർച്ചമാർ കാണില്ലേ?
അഭിപ്രായത്തിനു നന്ദി. “കടത്തനാടൻ നൊമ്പരങ്ങൾ” എന്ന ഗ്രന്ഥത്തിൽ ഒതേനൻ ജനിച്ചത് 1726 കാലഘട്ടത്തിലാണെന്നു മനസ്സിലാവുന്നു. ഒതേനന്റെ നേർപെങ്ങൾ ഉണ്ണിച്ചാറിന്റെ മകളാണ് ഉണ്ണിയാർച്ച .ഉണ്ണിയാർച്ചയുടെ സഹോദരനാണ് ആരോമൽ ചേകവർ.അച്ഛൻ പുത്തൂരം വീട്ടിലെ കണ്ഠച്ചൻ ചേകവർ. 9 സഹോദർങ്ങൾക്കുള്ള ഏക സഹോദരിയത്രെ ഉണ്ണിയാർച്ച.ഉണ്ണിയാർച്ചയും കുഞ്ഞിരാമനും തമ്മിലുള്ള വിവാഹം 1788ൽ വിഷുവിനു ശേഷമുള്ള മഴക്ക് മുന്നോടിയായാണ് ഗംഭീരമായി നടന്നതെന്ന് പുസ്തകത്തിൽ കാണുന്നു. അതേവർഷം നവമ്പറിലാണ് ഉണ്ണിയാർച്ച അല്ലിമലർക്കവിലെ കൂത്തുകാണാൻ പോയതും അനിഷ്ടസംഭവങ്ങളുണ്ടായതും. 1790 മെയ് മാസം അവസാനമാണ് ഉണ്ണിയാർച്ച ടിപ്പു സുൽത്താനോടൊപ്പം യാത്രയായത് എന്നും പുസ്തകത്തിലുണ്ട്.
മറുപടിഇല്ലാതാക്കൂ