ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 27, ബുധനാഴ്‌ച

താരാട്ട്‌


നീലമുകിൽ തൊട്ടിലാട്ടി, താരാ-
ജാലങ്ങൾ താരാട്ടു പാടി,
മാനത്തെ പൂമരച്ചോട്ടിൽ പണ്ടൊ-
രോമനത്തിങ്കളുറങ്ങി

ആതിരത്തെന്നലിൻ കൈകൾ മെല്ലെ
വാർമുടി മന്ദമുഴിഞ്ഞു
തൂമന്ദഹാസമരന്ദം വീണ്ടു-
മോമലിൻ ചുണ്ടിൽ വഴിഞ്ഞു

ഓമൽക്കിനാവിന്റെ പൂക്കൾ തേടി
ഓണക്കരിന്തുമ്പി പാറി
താമരപ്പൂന്തൊട്ടിലാട്ടി വെള്ളി-
യോളം വളകൾ കിലുക്കി

അമ്മിഞ്ഞപ്പാലുമണക്കും ചുണ്ടി-
ലുമ്മ തരാൻ വരുമച്ഛൻ
ഒന്നുറങ്ങോമനക്കുഞ്ഞേ, എന്റെ
ജന്മസാഫല്യം നീയല്ലേ ?

24 അഭിപ്രായങ്ങൾ:

 1. തരളമായ ഒരു പരിസരത്തിന്റെ സുഗന്ധം ഈ കവിതയിൽ. മാനത്തെ മരച്ചോട്ടിലെ പൈതൽ,വളകൾ കിലുക്കുന്ന ഓളം....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ ആദ്യാഭിപ്രായത്തിന്‌ സഹർഷം നന്ദി.

   ഇല്ലാതാക്കൂ
 2. താരാട്ടുപാടാനമ്മയുണ്ടല്ലോ
  താളം പിടിയ്ക്കാനച്ഛനുണ്ടല്ലോ

  മറുപടിഇല്ലാതാക്കൂ
 3. താരാട്ടിൻ ചെറുചെപ്പു തുറക്കാം
  ഉണ്ണിക്കണ്ണാ മിഴിപൂട്ട്..
  അമ്മിഞ്ഞപ്പാൽച്ചുണ്ട് മണക്കണ
  കുഞ്ഞിക്കണ്ണാ മിഴിപൂട്ട്..

  സ്നേഹനിലാവൊഴുകി വരുന്ന പോലൊരു സുന്ദരമായ താരാട്ട്.
  വാത്സല്യനിധിയായ ഒരച്ഛന്റെ മനസ്സ് കവിതയിലുടനീളം ദർശിക്കാനാകുന്നു.ഏറെ ഇഷ്ടമായി.

  ശുഭാശംസകൾ സർ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സൗഗന്ധികം, താങ്കളുടെ താരാട്ട്‌ എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ടു.

   ഇല്ലാതാക്കൂ
  2. അയ്യോ സർ...അത് ഞാനെഴുതിയതൊന്നുമല്ല.അതൊരു സിനിമാ ഗാനത്തിന്റെ ശകലമാണ്.ഡോ.രാജീവ് എന്ന ഒരു 
   കവിയുടെ വരികളാണത്.എന്റെ കമന്റുകളിലെ വരികളിൽ മിക്കതും ഇതു പോലെയുള്ളവ തന്നെ.സന്ദർഭത്തിനു യോജിക്കുന്നുവെന്നു
   തോന്നുമ്പോൾ പകർത്തുന്നു എന്നു മാത്രം. തെറ്റിദ്ധരിക്കരുതേ...

   ശുഭാശംസകൾ സർ...

   ഇല്ലാതാക്കൂ
 4. അമ്മിഞ്ഞപ്പാലുമണക്കും ചുണ്ടി-
  ലുമ്മ തരാൻ വരുമച്ഛൻ......

  അച്ഛന്റെയും അമ്മയുടെയും താരാട്ടും ഓമനിക്കലും... ഭാവനാമയം! ഭാവുകങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 5. അമ്മിഞ്ഞപ്പാലുമണക്കും ചുണ്ടി-
  ലുമ്മ തരാൻ വരുമച്ഛൻ
  ഒന്നുറങ്ങോമനക്കുഞ്ഞേ, എന്റെ
  ജന്മസാഫല്യം നീയല്ലേ ?
  അമ്മിഞ്ഞപ്പാല് പോലെ മധുരമായ ഒരു താരാട്ട് പാട്ട്.
  ആശംസകൾ മധുസുധനൻ സർ.

  മറുപടിഇല്ലാതാക്കൂ
 6. അമ്മിഞ്ഞപ്പാലുമണക്കും ചുണ്ടി-
  ലുമ്മ തരാൻ വരുമച്ഛൻ

  വരികളുടെ സൌന്ദര്യം താരാട്ടിന്‍റെ സൌരഭ്യം മികച്ചതാക്കി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യത്തിൽ ഈ വരികൾ ഒഴിവാക്കേണമോ എന്ന്‌ ഞാൻ ശങ്കിച്ചതാണ്‌. അഭിപ്രായത്തിനു നന്ദി. സന്തോഷം റാംജി

   ഇല്ലാതാക്കൂ

 7. കവിത ഇഷ്ടായി...
  ആദ്യത്തെ നാലു വരികൾ കൂടുതൽ നന്നായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഈ സന്ദർശനത്തിനും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 8. സംഗീതം ഇഴുകിച്ചേര്ന്നിരിക്കുന്ന വരികള്...നന്നായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ നല്ല വാക്കുകൾക്ക്‌ നന്ദി അനുരാജ്‌

   ഇല്ലാതാക്കൂ
  2. ഈ നല്ല വാക്കുകൾക്ക്‌ നന്ദി അനുരാജ്‌

   ഇല്ലാതാക്കൂ
 9. പ്രിയ മാഷെ,
  കവിത മനോഹരമാണ്
  വളരെ ഇഷ്ടമായി
  സ്നേഹത്തോടെ,
  ഗിരീഷ്‌

  മറുപടിഇല്ലാതാക്കൂ
 10. പ്രിയ മാഷെ,
  കവിത മനോഹരമാണ്
  വളരെ ഇഷ്ടമായി
  സ്നേഹത്തോടെ,
  ഗിരീഷ്‌

  മറുപടിഇല്ലാതാക്കൂ
 11. ഒരച്ഛന്റെ മനസ്സ്.........കവിത മനോഹരമാണ്

  മറുപടിഇല്ലാതാക്കൂ


 12. .
  നമസ്ത്തെ..സര്‍
  .ഇതെല്ലാം ഇങ്ങനെഎഴുതാന്‍ കഴിയുന്നതും
  ജന്മ സാഫല്യം തന്നെ.ആശംസകളോടെ ശാന്ത .
  സ്നേഹപൂര്‍വ്വം ..

  മറുപടിഇല്ലാതാക്കൂ
 13. നന്ദി ശാന്തകുമാരി. ഈ നല്ല വാക്കുകൾക്കും സ്നേഹത്തിനും

  മറുപടിഇല്ലാതാക്കൂ