ആകെ പേജ്‌കാഴ്‌ചകള്‍

2012, നവംബർ 2, വെള്ളിയാഴ്‌ച

കുഴപ്പം





കുഞ്ഞിക്കാല്‌ കാണാൻ
കിളിക്കൊഞ്ചൽ കേൾക്കാൻ
കൊതിക്കാൻ തുടങ്ങിയിട്ട്‌
കൊല്ലങ്ങൾ നിരവധി.
എനിക്ക്‌ കുഴപ്പമില്ലെന്ന്‌ ഡോക്ടർ,
അവൾക്ക്‌ തീരേ കുഴപ്പമില്ലെന്നും.
പിന്നെ എവിടെയാണ്‌ കുഴപ്പം ?
അലോപ്പതി, ഹോമിയോ,
ആയുർവ്വേദം, അക്യുപഞ്ചർ, കളരി,
നാടൻ, കാടൻ, ഏശിയില്ല ഒന്നുമേ
ആശ മാഞ്ഞു നിരാശയായ്‌.
മുറപോലെ മരുന്നുകൾ, ചികിത്സകൾ
എന്നിട്ടും മുറ തെറ്റിയില്ല
ഒടുവിലാണ്‌ അവൾ പറഞ്ഞത്‌
അമ്പലത്തിൽ ഭജനയിരിക്കാം
ഒരു നിർബന്ധം, കൂട്ടിന്‌ ഞാനും വേണം
ഭജന പ്രത്യുൽപാദനപരമല്ലെന്നു
വിശ്വസിച്ച ഞാൻ എതിർത്തു
അവൾ കുന്തിയുടേയും, അഞ്ജനയുടേയും,
മറിയത്തിന്റേയും കഥകൾ,
പിന്നെ, ബാബയുടേയും, അമ്മയുടെയും
ശക്തിവിശേഷങ്ങൾ
അങ്ങിനെ യുക്തിക്ക്‌ നിരക്കാത്ത പലതും
ഭക്തിപൂർവ്വം എന്നോട്‌ വിളമ്പി.
ഒടുവിൽ ഞാൻ സഹികെട്ട്‌ വഴങ്ങി,
ഭജനയ്ക്ക്‌ പോവാനൊരുങ്ങി
ഗോപുരത്തിന്‌ പുറത്ത്‌
ചെരിപ്പൂരിവെച്ച്‌ ദേഹശുദ്ധി വരുത്തി
മൂന്നു മണിക്കൂർ നീണ്ട ഭജന കഴിഞ്ഞു
പുറത്തിറങ്ങിയപ്പോൾ
അവളുടെ മുന്നൂറ്‌ രൂപയുടെ
ചെരിപ്പു നഷ്ടപ്പെട്ടിരുന്നു

13 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. അജിത്‌ : നന്ദി കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും

      ഇല്ലാതാക്കൂ
  2. ആ ചെരിപ്പിട്ടവനിനി എന്തെല്ലാം കുഴപ്പങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആറങ്ങോട്ടുകര മുഹമ്മദ്‌ : കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി

      ഇല്ലാതാക്കൂ
  3. ഇനി ചെരിപ്പില്ലാതെ നടക്കാന്‍ പറ.



    (കവിത സത്യമാണെങ്കില്‍ ഒരു കുഞ്ഞിക്കാല് കാണട്ടെ എന്നാശംസിക്കുന്നു)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കണ്ണൂരാൻ : നന്ദി കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും
      കവിത ഭാവന മാത്രമാണ്‌

      ഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട മാഷേ.
    കവിത വളരെ രസമായി അവതരിപ്പിച്ചു. എനിക്കിഷ്ട്ടമായി. മുഹമ്മദിക്ക പറഞ്ഞപോലെ അവന്‍ ഇനി എന്തെല്ലാം അനുഭവിക്കണം അല്ലെ?
    സ്നേഹത്തോടെ,
    ഗിരീഷ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി ഗിരീഷ്‌


      ഇല്ലാതാക്കൂ
  5. ഈ ചെരിപ്പ് അടിച്ചുമാറ്റലൊക്കെ കുറച്ചു പഴയ രീതിയല്ലെ, ഇന്നത്തെകാലത്ത് അമ്പലത്തിൽ ചെരിപ്പ് മോഷണം കുറവാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മിനി ടീച്ചർ : ചെരിപ്പുമാത്രമല്ല ഉടമയെപ്പോലും ഇപ്പോൾ അടിച്ചുമാറ്റുന്നുണ്ട്‌ നന്ദി അഭിപ്രായം കുറിച്ചതിന്‌

      ഇല്ലാതാക്കൂ
  6. അതാണ് കുഴപ്പം...!
    ഇനിയും കുഞ്ഞിക്കവിതകള്‍ ഉണ്ടാവട്ടെ...

    മറുപടിഇല്ലാതാക്കൂ