ആകെ പേജ്‌കാഴ്‌ചകള്‍

2013, മേയ് 27, തിങ്കളാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനിൽക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നിൽക്കുന്ന നീരദവ്യൂഹമേ
നിന്നനുരാഗ സന്ദേശവുമായിതാ
വന്നു ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വിളർത്തുപോയ്‌ ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ്‌ മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നു നിരന്നൂ കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ്‌ പ്രാർത്ഥിച്ചു നിൽക്കവെ
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ്‌ സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ്‌ താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിനു  ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.
   

28 അഭിപ്രായങ്ങൾ:

  1. സ്നേഹ വന്ദനം
    സര്‍ നല്ല കവിത...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി. ശാന്തകുമാരി, ഈ ആദ്യ വരവിനും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  2. ഒരു തുലാമാസ സായാഹ്നം,തിമിർത്തു പെയ്യാനുള്ള മഴയൊരുക്കം,എല്ലാം ഒരു ചലച്ചിത്രം പോലെ കണ്മുന്നിൽത്തെളിയുന്നു. ഒരു വാങ്ങ്മയ ചിത്രം എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല തന്നെ.
    മിഴികളിൽ നിറയുന്നത്,എന്നും ആനന്ദാശ്രുക്കളാകട്ടെ.കവിത വളരെ ഇഷ്ടമായി.

    ശുഭാശംസകൾ സർ.... 

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞു സന്തോഷം. നന്ദി സൗഗന്ധികം

      ഇല്ലാതാക്കൂ
  3. നീരദവ്യൂഹമേ...........

    ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
    കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
    എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
    രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.

    എത്ര സുന്ദരമായ കവിത

    മറുപടിഇല്ലാതാക്കൂ
  4. മനോഹരമാണ് ഓരോ വരിയും...

    കൂടുതല്‍ പറയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  5. "ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
    കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !"

    വരികള്‍ മനോഹരം, മാഷേ... വളരെ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  6. ഒരു മഴക്കും പകരുവാനാവില്ല, ഈ കാവ്യ ഭംഗിതൻ ചൊല്കുളിർമ്മ
    പല കൂപമോന്നിലും ഉൾകൊള്ളുവാനാവില്ല ഈ നിറ മാരിതാൻ ഊർവരത!

    കിണറ്ട്ടിൽ വെള്ളം നിരഞ്ഞില്ലെങ്ങിലും ഈ മഴ ശരിക്കും അങ്ങ് ആസ്വദിച്ചു സർ, ഇനി സ്കൂൾ തുറന്നാൽ മതി....

    ആസ്വാദനത്തിന്റെ പൂച്ചെണ്ടുകൾ നന്ദിയായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷത്തോടെ ആ പൂച്ചെണ്ട്‌ സ്വീകരിച്ചിരിക്കുന്നു. നന്ദി ബൈജു

      ഇല്ലാതാക്കൂ
  7. മനോഹരമായ വരികൾ ...
    ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
    കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !

    മറുപടിഇല്ലാതാക്കൂ
  8. എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
    രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ. നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിന്‌ നന്ദി. അനൂപ്‌. വീണ്ടും കാണാം

      ഇല്ലാതാക്കൂ
  9. എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
    രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ. നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
  10. ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
    കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
    എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
    രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.

    അതി സുന്ദരം ഈ രചന
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗോപൻ. ഈ വാക്കുകൾക്ക്‌ ഒരുപാട്‌ നന്ദി. സന്തോഷം

      ഇല്ലാതാക്കൂ
  11. watch Malayalam news, dramas and your favorite Tv Channels ONline on Internet Live at.
    http://alltvchannels.net/malayalam-channels

    മറുപടിഇല്ലാതാക്കൂ
  12. നല്ല കാവ്യപാരമ്പര്യത്തില്‍ അടിയുറച്ചു നിന്നുളള കവിത...ഇപ്പോള്‍ ഇങ്ങനെ എഴുതുന്നവര്‍ വിരളമാണ്

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. അന്നു പതിവിലും നേരത്തെ മാനത്തു
    വന്നു നിരന്നൂ കരിമുകിൽ കന്യകൾ
    മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
    പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

    നല്ല വരികൾ
    ഞാൻ ഇത് വായിച്ചു പോയിട്ട് ദിവസങ്ങള് ഏറെ യായി പക്ഷെ നെറ്റ് പോയ കാരണം അന്ന് കമന്റ്‌ ഇടാതെയാണ് പോയത് പിന്നെ ഇങ്ങോട്ട് വരാൻ മറന്നും പോയി. ക്ഷമിക്കണേ സർ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നന്ദി നളിനകുമാരി ഈ രണ്ടാം വരവിനും കവിതാസ്വാദനത്തിനും

      ഇല്ലാതാക്കൂ
  15. mashe enthu nalla kavitha.....!ariyathe kannu niranjupokunnu....aasamsakal....avasana varikalkk vallatha bhangi.....karalilkkollunna varikal...kavyadevatha vannu aa kanneer thudachutharum theercha.....

    മറുപടിഇല്ലാതാക്കൂ
  16. ആർദ്രയുടെ അഭിപ്രായത്തിന്‌ ഒരുപാടു നന്ദി

    മറുപടിഇല്ലാതാക്കൂ
  17. ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
    കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
    എന്തിനോ ഞാനറിയാതെയടർന്നുപോയ്‌
    രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ

    Kaavyabhangi kaanunnu njaanithil
    Kavithakalishtamulloree eliyavan

    മറുപടിഇല്ലാതാക്കൂ