ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂൺ 29, ഞായറാഴ്‌ച

ജവാന്റെ അമ്മ


കത്തുകാണാതെ മാസം രണ്ടായി, മന്മാനസം
കത്തി വെണ്ണീറായ് മാറുമീയന്ത്യ മുഹൂർത്തത്തിൽ
മകനെ, നിന്നെ കണ്ടു കണ്ണടച്ചിടാൻ മാത്രം
സുകൃതം ചെയ്യാതുള്ള പാപിയീ മാതാവല്ലോ !
ചൂളുമീ തണുപ്പത്ത്‌ നീ തന്ന പുതപ്പിന്റെ
ചൂടേശി മയങ്ങുന്ന മാതൃമാനസമെന്നും
മഞ്ഞമാമലകളിൽ ചെഞ്ചോരയുറയ്ക്കുന്ന
മഞ്ഞുവാതവുമേറ്റു നില്ക്കുന്ന നിന്നെയോർക്കും


നിന്മക്കൾ ദീപാവലിപ്പടക്കം പൊട്ടിക്കുമ്പോൾ
എന്മകൻ നീയോ തീയുണ്ടകളാൽ പന്താടുന്നു,
പായസച്ചോറുണ്ണുമ്പോൾ, പായനീർത്തുറങ്ങുമ്പോൾ
പാവം നീ പടയാളി “യമ്മയ്ക്ക്‌”  കാവൽനില്പ്പൂ
കാലുകളിടറാതെ പൊരുതാൻ നിനക്കായി
കോലത്തുനാടിൻ വീരകഥകൾ ചൊല്ലീടാം ഞാൻ
ജേതാവായ് തിരിച്ചെത്തുമാദിനം പ്രതീക്ഷിച്ചു
മാതാവാമീ ഞാൻ കണ്ണീർത്തുള്ളികൾ തുടയ്ക്കട്ടെ
അമ്മയ്ക്കു പറയുവാനില്ലൊന്നും  ചുടുചോര
നിന്മെയ്യിൽ തുടിപ്പോള“മമ്മ”യെ മറക്കാതെ

22 അഭിപ്രായങ്ങൾ:

 1. അതിർത്തി കാക്കുന്ന ഓരോ പട്ടാളക്കാരന്റെയും അവരുടെ അമ്മയുടെയും നൊമ്പരങ്ങൾ നന്നായി കാട്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. മാതാവിനെ സ്നേഹിക്കുന്ന, മാതൃരാജ്യത്തെ സ്നേഹിക്കുന്ന ജവാൻ! I salute them.
  നല്ല അവതരണം, സർ.

  മറുപടിഇല്ലാതാക്കൂ
 3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. പോറ്റി വളർത്തിയോരോമനപ്പുത്രനെ,
  പെറ്റ നാടിന്നായി,യേകിയ ത്യാഗമേ..
  സ്വീകരിച്ചാലും ഹേ നിസ്തുല ജന്മമേ.
  മാറ്റൊട്ടുമില്ലാത്തൊരീ,യഭിവാദനം..


  എല്ലാ മാതൃത്വങ്ങൾക്കും തിളക്കമുണ്ട്‌. എങ്കിലും, രാജ്യത്തിനു വേണ്ടി സ്വന്തം ജീവിതവും, ജീവനും ഉഴിഞ്ഞു വക്കാൻ തയ്യാറായ ഒരു ധീരനെ സൃഷ്ടിച്ച മാതൃത്വത്തിനു തിളക്കമേറുന്നു.. !! അതിനെ സ്മരിക്കുന്ന ഈ കവിതയുമതു പോൽ തിളങ്ങുന്നു. !!! ഏറെയിഷ്ടമായി.

  സമൂഹം ഒരിക്കലും വിസ്മരിച്ചു കൂടാത്തതും, എന്നാൽ സമൂഹത്താൽ എന്നും വിസ്മരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായവ, ഓർമ്മപ്പെടുത്തുക കൂടിയാണ്‌ തൂലിക കൈയ്യാളുന്നവരുടെ ധർമ്മമെന്നു വിശ്വസിക്കുന്നു. കവി എന്ന നിലയിൽ അത്‌ നിർവ്വഹിക്കുന്നതിൽ മധുസൂദനൻ സറിന്‌ തീച്ചയായും അഭിമാനിക്കാം.  ശുഭാശംസകൾ സർ.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു വിമുക്തഭടൻ എന്ന നിലയിലയിലും ഞാൻ അഭിമാനിക്കുന്നു. നന്ദി സന്തോഷം സൌഗന്ധികം

   ഇല്ലാതാക്കൂ
 5. "എന്മകൻ നീയോ തീയുണ്ടകളാൽ പന്താടുന്നു,
  പായസച്ചോറുണ്ണുമ്പോൾ, പായനീർത്തുറങ്ങുമ്പോൾ
  പാവം നീ പടയാളി “യമ്മയ്ക്ക്‌” കാവൽനില്പ്പൂ...."

  മറക്കുന്ന ജന്മങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന വരികള്‍....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുബീ.കവിത ഹൃദ്യമായതിൽ സന്തോഷം. നന്ദി.

   ഇല്ലാതാക്കൂ
 6. അമ്മയേയും അമ്മയേയും മറക്കാത്ത നമ്മുടെ വീരജവാന്മാര്‍!!
  കവിത മനോഹരമായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജവാന്മാരെങ്കിലും അമ്മയെ അമ്മയായിക്കാണേണ്ടെ?. നന്ദി അജിത്ത്‌

   ഇല്ലാതാക്കൂ
 7. worth reading...ഇടയ്ക്കിടയ്ക്ക് ഇങ്ങിനെ ഒരു ഓർമ്മപ്പെടുത്തൽ ആവശ്യമാണ്‌ സർ ! ഒരു വീരശൃംഖല കൊടുത്ത് മറന്നു കളയാവുന്നതല്ല ജവാന്മാരുടെ ത്യാഗപൂർണമായ ജീവിതം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യമാണ്‌ ഗിരിജേ .പക്ഷെ, ഇതൊക്കെ ആരോർക്കാൻ.? ഈ വരവിനും അഭിപ്രായം കുറിച്ചതിനും നന്ദിയുണ്ട്‌


   ഇല്ലാതാക്കൂ
 8. അമ്മയെ കാക്കുന്ന മകന്റെ അമ്മ.
  മനോഹരമായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ അമ്മയെ വില്ക്കാനും കൂട്ടിക്കൊടുക്കനും ചില മക്കൾ ധൈര്യം കാണിക്കുമ്പോഴാണ്‌ വിഷമം

   ഇല്ലാതാക്കൂ
 9. ജവ്ന്‍റെ ഭാര്യ എന്നൊരു കവിതയ്ക്ക് കൂടി സ്കോപ്പുണ്ട്....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. അനുരാജ്‌, ഇവിടെ സ്കോപ്പിന്റെ ദൌർല്ലഭ്യ്മല്ലല്ലോ രചനയ്ക്കു തടസ്സം.
   മറ്റു പലതുമല്ലേ ?
   കവിത വായിച്ചതിന്‌ നന്ദി

   ഇല്ലാതാക്കൂ
 10. "അമ്മയ്ക്കു പറയുവാനില്ലൊന്നും ചുടുചോര
  നിന്മെയ്യിൽ തുടിപ്പോള“മമ്മ”യെ മറക്കാതെ.."

  കവിത വളരെ ഇഷ്ടമായി മധു സാർ..

  മറുപടിഇല്ലാതാക്കൂ