ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂലൈ 25, വെള്ളിയാഴ്‌ച

നർത്തകി
അമരപുരിക്കഴകേ തവ
കളമൊഴിയെൻ കാതിൽ
അമൃത മഴത്തുള്ളികളാ-
യണയുകയാണല്ലൊ !
അനുപമമാം തവ നടനം
മഴവില്ലൊളിചേർക്കു-
ന്നനവരതം മഹിയിൽ ജനം
നിർവൃതിയിൽ മുഴുകെ.
തവ നർത്തനവേദിക്കൊരു
മലർമാല്ല്യം ചാർത്തി
നവമല്ലിക സുരഭിലമാ-
തനുവിൽനിന്നൊഴുകി
അറിവിന്നുറവിടമായ് തവ-
നയനങ്ങൾ വിടർന്നു
അനുലാസിത നടനത്താൽ 
ഹൃദയങ്ങൾ കവർന്നൂ
പരിതപ്തം പരിദേവിത
ജലനിധിയിൽനിന്നും
സുരുചിരമാം തവ തനുവി-
ന്നരവിന്ദമുയർന്നു
ഉയരുന്നൊരു നിശ്വാസ-
ച്ചുടുകാറ്റിലുലഞ്ഞു
ഉതിരുന്നൊരു കണ്ണീർമഴ-
യതിൽ വീണു നനഞ്ഞു
തവദർശനമനുവേലം
മിഴികൾക്കുയിരേകി
കവിതേ ! യഭിരാമം തവ 
പദചലനം തുടരൂ !

12 അഭിപ്രായങ്ങൾ:

 1. "കവിതേ ! യഭിരാമം തവ
  പദചലനം തുടരൂ !"

  സുന്ദരമായ കവിത..
  ആശംസകൾ മധു സാർ..

  മറുപടിഇല്ലാതാക്കൂ
 2. മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും!
  അതിമനോഹരം
  (ചേരുന്ന ഫോട്ടോയും!!)

  മറുപടിഇല്ലാതാക്കൂ
 3. കവിതേ ! യഭിരാമം തവ
  പദചലനം തുടരൂ !

  മറുപടിഇല്ലാതാക്കൂ
 4. വളരെ ഭംഗിയായിരിക്കുന്നു.
  നന്നായി ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 5. "ഉതിരുന്നൊരു കണ്ണീർമഴ-
  യതിൽ വീണു നനഞ്ഞു"..
  ഹൃദ്യമായി.

  മറുപടിഇല്ലാതാക്കൂ