ആകെ പേജ്‌കാഴ്‌ചകള്‍

2012, ജൂൺ 9, ശനിയാഴ്‌ച

പാമ്പ്‌ ഇന്നലത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. മാങ്ങാജ്യൂസില്‍ പാമ്പിന്‍ കുഞ്ഞ്‌. ഇങ്ങിനെ പോയാല്‍ അധികം വൈകാതെ കീരിക്കുഞ്ഞുങ്ങളും പ്രത്യക്ഷപ്പെട്ടേക്കാം. കലികാലത്ത്‌ പലതും നടക്കും. മുന്‍പ്‌ മാങ്ങാജ്യൂസില്‍ പുഴുക്കളെ കണ്ടതും, അരവണയില്‍ പല്ലിവാല്‍ കണ്ടതും വായിച്ചത്‌ ഓര്‍മ്മവരുന്നു. അതൊന്നും നേരിട്ടു കാണാന്‍ പറ്റിയില്ലെങ്കിലും ഒരിക്കല്‍ ഒരു കാഴ്ച കാണാന്‍ ഇടയായി. അലക്ഷ്യമായി റോഡില്‍ ആരോ ജ്യൂസ്‌ കുടിച്ചു വലിച്ചെറിഞ്ഞ പേക്കറ്റിന്റെ മീതേക്കൂടി ഒരു കാറിന്റെ ടയര്‍ കയറിയിറങ്ങിയപ്പോള്‍ പേക്കറ്റ്‌ പൊട്ടുകയും സാമാന്യം വലിയ ഒരു പുഴു ദ്ര്‍ശ്യമാവുകയും ചെയ്തു. അതില്‍പിന്നെ പേക്കറ്റ്‌ ജ്യൂസ്‌ കുടി ഞാന്‍ നിര്‍ത്തി. ഫ്റഷ്ജ്യൂസ്‌ പോലും സംശയത്തോടുകൂടിമാത്രമെ കുടിക്കാന്‍ പറ്റൂ. 

6 അഭിപ്രായങ്ങൾ:

 1. മാങ്ങാജ്യൂസില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത് കമ്പ്യൂട്ടറില്‍ കൃത്രിമമായി ചെയ്തതാണെന്ന് കാവിന്‍കെയര്‍ കമ്പനിയുടെ പ്രസ് റിലീസ് ഉണ്ടായിരുന്നു. എന്തായാലും പണ്ടത്തെ ഒരനുഭവം: ഗോദ് റജ് ബ്രാണ്ട് ആയ ഫ്രൂട്ടി ടെട്രാപാക്കില്‍ ഇറങ്ങിയ കാലം. പലപ്പോഴും വാങ്ങിക്കുടിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ ഒരു കൌതുകത്തിന് ജ്യൂസ് കുടിച്ചുകഴിഞ്ഞ് കവര്‍ പൊളിച്ച് നോക്കിയപ്പോള്‍ കുറെ പുഴുക്കുഞ്ഞുങ്ങള്‍. അതോടെ പാക്കറ്റ് ഡ്രിങ്ക്സ് നിര്‍ത്തി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജിത്ത്‌, അഭിപ്രായത്തിന്‌ നന്ദി. വീണ്ടും വായിക്കുംവരെ

   ഇല്ലാതാക്കൂ
 2. പുഴുകുഞ്ഞുങ്ങള്‍ കണ്ടത് കൊണ്ട് ഒരു കാര്യം അവര്‍ക് പറയാം ഞങ്ങളുടെ ഉത്പന്നം തികച്ചും പ്രകൃതി ദത്തമാണ് എന്നു....ഹഹഹഹ.... കലികാലമാണ് അതും സംഭവിക്കാം....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ, രാസവളപ്രയോഗവും മരുന്നടിയും ഇല്ലാത്തതുകൊണ്ടാണ്‌ പച്ചക്കറിവര്‍ഗ്ഗങ്ങളിലും, പഴങ്ങളിലും പുഴുക്കള്‍ കാണപ്പെടുന്നത്‌ എന്നു കച്ചവടക്കാരുടെ ഭാഷ്യം

   ഇല്ലാതാക്കൂ
 3. Kalikaala vaibhavam
  allaathenthu paravaan
  ini yenthellaam kaanaan kidakkunnu
  packettile paampine kaattithannathil nanni
  iniyenkilum sradhikkaamallo!!!

  മറുപടിഇല്ലാതാക്കൂ
 4. ഫ്രൂട്ടി ഇറങ്ങിയ സമയത്ത്
  എന്റെ ഒരു കൂട്ടുകാരന്‍ അഭിപ്രായപ്പെട്ടത്
  ഓര്‍ക്കുന്നു - കുടിക്കാനുള്ള ജ്യൂസുകള്‍
  കാണാന്‍ പറ്റുന്ന തരത്തില്‍ ഉള്ള പാക്കിങ്ങില്‍
  ആയിരിക്കണം - ഉപഭോക്താവിന് കാണാന്‍ പട്ടണം
  അതെ ഉള്ളൂ പോവഴി

  മറുപടിഇല്ലാതാക്കൂ