ആകെ പേജ്‌കാഴ്‌ചകള്‍

44,533

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

അഹല്യ




രാത്രിയിലെ ആലസ്യത്തിൽ
എന്നോട്‌ ചോദിച്ചു അവൾ :
'സമയമെത്രയായി ?'
'അസമയമെന്ന്‌' ഞാൻ
'അസഹനീയം ഈ നാറ്റമെന്ന്‌' അവൾ
'മദ്യം- ദേവപീയൂഷമെന്ന്‌' ഞാൻ
'ദേവേന്ദ്രാ ! സഹസ്രഭഗാ ! സ്ത്രീ ലമ്പടാ !
അൽപം അസുരനാവുക,
ഞാനൊന്നുറങ്ങട്ടെന്ന്‌' അവൾ.
'കോഴി വീണ്ടും കൂകി'യെന്നു ഞാൻ.
'ആ കോഴി കാലൻകോഴി'യെന്ന്‌ അവൾ.
ഫ്രൈ ആക്കിത്തിന്നുമെന്നാക്രോശിച്ച്‌
അവളെ പുണർന്നൂ വീണ്ടും ഞാൻ
'ഗൗതമാ ! വാതിൽക്കൽ കാവൽ നിൽക്കൂ
ആരെയും അകത്തു കയറ്റിവിടാതെ...
ഞാൻ പുറത്തിറങ്ങുവോളം'

6 അഭിപ്രായങ്ങൾ:

  1. കവിതയെക്കുറിച്ച് വലിയ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. പോരാത്തതിന് പുരാണ കഥാപാത്രങ്ങളെക്കുറിച്ച് ആകുമ്പോള്‍ ഒന്നും അറിയില്ല എന്നതും കുഴപ്പം തന്നെ.
    വായന സുഖിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. വ്യത്യസ്തമായ അവതരണ ശൈലി. വയലാറിന്റെ രാവണപുത്രി പോലെ.

    മറുപടിഇല്ലാതാക്കൂ
  3. കലാവല്ലഭൻ, മുഹമ്മദ്‌, റാംജി, നബിത, രഘു മേനോൻ. നന്ദി, സന്തോഷം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക്‌

    മറുപടിഇല്ലാതാക്കൂ