ആകെ പേജ്‌കാഴ്‌ചകള്‍

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

മഷിക്കുപ്പി




എഴുതുന്തോറും തീരാതുള്ളൊരു
ജീവിതകാവ്യമഹാഗ്രന്ഥത്തിൻ
മിഴിവായ്‌, മഷിയായ്‌ വന്നൂ നീയെൻ
തൂലികതന്നിൽ നീലിമ ചേർപ്പൂ

പറയാൻ വാക്കും കാണ്മാൻ കാഴ്ചയു-
മൊരുപോലില്ലെന്നാലും നിന്നിൽ
നിറയെ കാണ്മൂ നിത്യവിശാലത-
യുറവിട്ടും രാഗതരംഗം

പരമാർത്ഥത്തിലളക്കുകയാം നി-
ന്നാഴം ഞാനെൻ തൂലികയാലെ
പകലും രാവും കടലാസിൽ ഞാ-
നായതു രേഖകളാക്കീടുന്നു

അറിയാതാവാം കാലത്തിന്റെ തി-
രിച്ചലിലാകെ പൊട്ടിച്ചിതറി
കരളൊരു നീലക്കടലായ്‌ തീർത്തു
കിടപ്പൂ നീയെൻ താളുകൾ തോറും

അതു വായിച്ചു ചിരിപ്പൂ ചിലർ,
ചിന്തിപ്പൂ, കണ്ണീർത്തുള്ളി തുടയ്പ്പൂ
വെറുതെ താളുമറിപ്പൂ പലരും
ഞാനതൊളിഞ്ഞാണല്ലോ കാണ്മൂ !


9 അഭിപ്രായങ്ങൾ:

  1. നല്ല് രചന. മഷി വറ്റാതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  2. കവിത ഇഷ്ടമായി
    നല്ല വരികള്‍

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. സുമേഷ്‌, ഗോപൻ,അജിത്‌. അഭിപ്രായം കുറിച്ചതിനു നന്ദി. കവിത ഇഷ്ടമായി എന്ന്‌ അറിഞ്ഞതിലും. വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  4. "അതു വായിച്ചു ചിരിപ്പൂ ചിലർ,
    ചിന്തിപ്പൂ, കണ്ണീർത്തുള്ളി തുടയ്പ്പൂ
    വെറുതെ താളുമറിപ്പൂ പലരും
    ഞാനതൊളിഞ്ഞാണല്ലോ കാണ്മൂ !"
    അതെ കവിക്ക്‌ തന്റെ കവിതയുടെ ഹൃദയമന്ത്രണങ്ങള്‍ അനുവാചകരില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കാം.അവരുടെ അഭിപ്രായപ്രകടനങ്ങളിലൂടെ.മനോഹരം ഈ കവിത.

    മറുപടിഇല്ലാതാക്കൂ
  5. നബിത, ഫസൽ ബിനാലി, മുഹമ്മദ്‌കുട്ടി അഭിപ്രായങ്ങൾക്ക്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. നബിത, ഫസൽ ബിനാലി, മുഹമ്മദ്‌കുട്ടി അഭിപ്രായങ്ങൾക്ക്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ