ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 5, ചൊവ്വാഴ്ച

പ്രിയരാഗം




ഉണരൂ പ്രിയേ ! നിന്റെ ചുണ്ടിൽ ഇന്നു
പനിനീരെനിക്കായ്‌ വിരിഞ്ഞു
ഉദയാരുണൻ തങ്കനൂലാൽ നെയ്തൊ-
രുടയാട നൽകാൻ വരുന്നു

അരിമുല്ല വിരിയുന്ന നേരം നിന്റെ
കരിനീല മിഴി കൂമ്പി നിന്നു
തളിരിട്ട സ്വപ്നങ്ങളെല്ലാം രാഗ-
പുളിനങ്ങൾ തേടിപ്പറന്നു

മണിവീണമീട്ടുന്ന തെന്നൽ നിന്റെ
ചുരുൾ കൂന്തൽ വാരിപ്പുണർന്നു
നവലാസ്യമാടുന്ന മാറിൽ ചേർത്ത
നളിനങ്ങൾ മന്ദം മുകർന്നു

ഇനിയെന്തിനീ കള്ളനാണം, നമ്മ-
ളൊരുമെയ്യായ്‌ മാറിയനേരം
ഇനിയെന്തിനീ കള്ളഭാവം നിന്റെ
കവിളിൽ തിളങ്ങുന്നു രാഗം.

32 അഭിപ്രായങ്ങൾ:

  1. ഇനിയെന്തിനീ കള്ളനാണം, നമ്മ-
    ളൊരുമെയ്യായ്‌ മാറിയനേരം..........

    പ്രണയമയം........
    ഇരുമെയ്യാണെങ്കിലും നമ്മളൊന്നായ്‌.....
    എന്നതൊക്കെ ഓര്‍ത്തുപോകുന്നു.
    ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഡോക്ടർ ആദ്യംതന്നെ അഭിപ്രായം കുറിച്ചതിന്‌. ഓർമ്മകൾ അയവിറക്കാൻ പറ്റിയ സമയമാണല്ലോ വാർദ്ധക്യം !!.

      ഇല്ലാതാക്കൂ
  2. സര്‍,
    നല്ല കവിത....ഭാവമധുരം തുളുമ്പു മീണങ്ങളായ്.....
    വളരെ ഇഷ്ട്ടമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ സന്തോഷം ശാന്തകുമാരിയുടെ കുറിപ്പ്‌ കണ്ടതിൽ.ഇടയ്ക്കൊക്കെ ബ്ലോഗിൽ രചനകൾ ഇടാൻ ശ്രദ്ധിക്കുമല്ലോ

      ഇല്ലാതാക്കൂ
  3. ഒരിടത്ത്‌ പിഴ പറ്റി...

    പനി നീർ = മഞ്ഞു വെള്ളം,റോസാപ്പൂവിൽ നിന്നെടുക്കുന്ന വെള്ളം..!

    പനിനീരിനു വിരിയാൻ കഴിയാൻ കഴിയില്ല.....

    പക്ഷേ,
    പനിനീരലർ വിരിയും....

    ഭാവന കാടു കയറിക്കോളൂ......

    ശ്രദ്ധിക്കണം...എന്നു മാത്രം...

    ഭാഷയുടെ ശുദ്ധിയായിരിക്കട്ടേ ഈ മേഖലയിലെ ആയുധം.....

    ആശംസകൾ....
















    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നീര്‌ വിരിയില്ല എന്ന്‌ എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. പനിനീർ വിരിഞ്ഞു എന്ന പ്രയോഗം പൂവിനെ തന്നെയാകും വിവക്ഷിക്കുന്നത്‌ എന്നു വായനക്കാർ മനസ്സിലാക്കുമെന്നു ഞാൻ കരുതി. തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന്‌ നന്ദി.

      ഇല്ലാതാക്കൂ
    2. സര്‍,പനിനീര്‍ വിരിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ ഒരു പനിനീര്‍പ്പൂ (റോസാപ്പൂവ് )വിരിഞ്ഞു എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കിയത്. അതിനു മഞ്ഞു വെള്ളം
      എന്ന് അര്‍ത്ഥംഈ കവിത വായിക്കുമ്പോള്‍ ഉരുത്തിരിഞ്ഞു വരില്ല .ചുണ്ടില്‍ പനിനീര്‍ വിരിഞ്ഞു എന്നതിന് സുന്ദരമായ പുഞ്ചിരി വിരിഞ്ഞു എന്നല്ലേ അര്‍ത്ഥം എടുക്കേണ്ടതുള്ളൂ?....കവിക്ക്‌ തെറ്റ് പറ്റിയിട്ടില്ല .

      ഇല്ലാതാക്കൂ
    3. പനിനീരെനിക്കായ്‌.....

      റോസ് എനിക്കായ്, താമര എനിക്കായ്.... എന്നൊക്കെ പറയുമ്പോള്‍ റോസാപ്പൂ, താമരപ്പൂ എന്നൊക്കെത്തന്നെയാണ്.

      അന്നം എന്ന വാക്കിനു ചോറ് എന്നാണു അര്‍ഥം. ആ അര്‍ത്ഥത്തില്‍ നാം ഉപയോഗിക്കുമ്പോള്‍, അന്നനടക്ക് (അരയന്നനട) എന്ത് കാര്യം.

      ഇല്ലാതാക്കൂ
    4. നന്ദി ശാന്തകുമാരി, ഡോ.പി.മാലങ്കോട്‌

      ഇല്ലാതാക്കൂ
  4. പ്രിയതരമാകുമൊരു കാവ്യം..
    മധു തൂകുമീ കാവ്യം..
    ഒരു കുളിർ കാറ്റിൽ വരവായെന്നും,
    പിരിയാനരുതാതെ....

    പ്രണയവും,പ്രായവും തമ്മിലൊരു ബന്ധവുമില്ല.പ്രണയം കാലാതിവർത്തി തന്നെ.

    ഒത്തിരി ഇഷ്ടമായി.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായം കാവ്യാത്മകമായിത്തന്നെ എഴുതിയത്‌ ഇഷ്ടപ്പെട്ടു. ഒരുപാട്‌` നന്ദി.

      ഇല്ലാതാക്കൂ
  5. മറുപടികൾ

    1. അനൂപ്‌. എല്ലാവരും അതുതന്നെയാണ്‌ ചോദിക്കുന്നത്‌. നന്ദി.

      ഇല്ലാതാക്കൂ
  6. അതിമനോഹരം ........., മാഷിന്‍റെ കവിതകള്‍ ഭാവമധുരം പകരുന്നവയാണ്.
    ചുണ്ടില്‍ പനിനീര്‍ വിരിഞ്ഞത് കണ്ടപ്പോള്‍ ഒരു നാണം വന്നത് ഞങ്ങള്‍ കണ്ടു ട്ടോ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. കണ്ണടച്ചു പാലു കുടിച്ചോളൂ. അഭിപ്രായത്തിന്‌ നന്ദി.

      ഇല്ലാതാക്കൂ
  7. പ്രിയപ്പെട്ട മധുസൂദനന്‍ മാഷെ,
    ചൊല്ലുന്ന നാവിനും കേള്‍ക്കുന്ന കാതിനും മധുരതരമീ പ്രിയരാഗം
    തേനും പാലും പോലെ
    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകൾക്ക്‌ ഒരുപാട്‌ നന്ദി ഗിരീഷ്‌

      ഇല്ലാതാക്കൂ
  8. ഒരു സെമി ക്ലാസിക്കൽ ശൈലിയിൽ പാടാൻ കഴിയുന്ന ഭാവ ഗംഭീരമായ കവിത.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി കലാവല്ലഭൻ. ഇത്‌ ആകാശവാണിക്ക്‌ വേണ്ടി എഴുതിയതായിരുന്നു.

      ഇല്ലാതാക്കൂ
  9. അയ്യയ്യോ ഇത് പ്രണയം മൂത്ത് വട്ടുപിടിച്ച ഏതോ കുമാരന്മാര് എഴുതുന്നതു പോലുണ്ടല്ലോ.....അല്ലങ്കില് പ്രണയത്തിനെവിടെ പ്രായം...പ്രണയം സിനിമ ഒന്നു കണ്ടുനോക്കണം. കവിത ഇഷ്ടപ്പെട്ടു.ആശംസകള്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനുരാജ്‌ നന്ദി. പ്രണയം കാലാതിവർത്തിയായ ദിവ്യമായ ഒരു വികാരമല്ലേ

      ഇല്ലാതാക്കൂ
  10. കവിതയ്ക്കും,പനിനീര്‍പ്പൂവിന്റെ മനോഹാരിത..മനസ്സിലേക്ക് സുഗന്ധം പകര്‍ന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഗന്ധം പരത്തുന്ന ഈ അഭിപ്രായത്തിന്‌ നന്ദി

      ഇല്ലാതാക്കൂ
  11. ഇതിന് ഈണം നല്‍കി പാടിയാല്‍ മുന്‍നിരയില്‍ ഉദിച്ചുനില്‍ക്കും എന്ന് തോന്നി.
    വാക്കുകളും ഭാവവും അത്രയും സുന്ദരം.

    മറുപടിഇല്ലാതാക്കൂ
  12. അങ്ങിനെ ഉദ്ദേശിച്ച്‌ എഴുതിയതായിരുന്നു. പ്രാവർത്തികമായില്ല. നന്ദി റാംജി

    മറുപടിഇല്ലാതാക്കൂ
  13. നന്നായി...വാക്കുകളുടെ ലാളിത്യം കൊണ്ട് പ്രത്യേകിച്ചും ...

    മറുപടിഇല്ലാതാക്കൂ
  14. പനിനീര്പ്പൂവ് പോലെ സുഗന്ധം വഴിഞ്ഞൊഴുകുന്ന,
    താളവും ഈണവുമുള്ള ഈ കവിതക്കും'
    ഈ സുന്ദരമായ പൂവ് ഞങ്ങള്ക്കായി നീട്ടിയ കവിക്കും
    അഭിനന്ദനങ്ങൾ .
    സർ ഇനിയും ഇതുപോലെ മനോഹരമായ കവിതകൾ
    ഞങ്ങള്ക്കായി കൊണ്ടുവരും എന്ന് വിശ്വസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  15. നന്ദി, നളിനകുമാരി. കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും, നല്ല വാക്കുകൾകൊണ്ട്‌ സുഗന്ധം പരത്തിയതിലും

    മറുപടിഇല്ലാതാക്കൂ